Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ ടെസ്റ്റ് ആര്‍ക്ക്? ടീം ഇന്ത്യക്കു ജയിക്കാം... പക്ഷെ അഴിച്ചുപണി വേണം, ഇവര്‍ വന്നേ തീരൂ

മെല്‍ബണ്‍ ടെസ്റ്റിൽ ആര് ജയിക്കും? | #AUSvsIND | Boxing Day Test | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലേറ്റ കനത്ത തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കംഗാരുപ്പട ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പേസര്‍മാരെ തുണച്ച പിച്ചില്‍ ഉജ്ജ്വല ബൗളിങിലൂടെയാണ് ഓസീസ് ഇന്ത്യയുടെ കഥ കഴിച്ചത്. ടീം സെലക്ഷനിലെ ചില പിഴവുകളും ഇന്ത്യയുടെ തോല്‍വിക്കു വഴിവച്ചിരുന്നു.

ഡിസംബര്‍ 26ന് മെല്‍ബണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ മെല്‍ബണില്‍ ഇന്ത്യക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ. അവ എന്തൊക്കെയെന്നു നോക്കാം.

ഉമേഷിന് പകരം അശ്വിന്‍

ഉമേഷിന് പകരം അശ്വിന്‍

പേസിനെ അകമഴിഞ്ഞ് തുണയ്ക്കുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ട പെര്‍ത്ത് ടെസ്റ്റില്‍ ഒരു അംഗീകത സ്പിന്നര്‍ പോലുമില്ലാതെ നാലു പേസര്‍മാരുള്‍പ്പെട്ട ബൗളിങ് ആക്രമണമാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതു ഫ്‌ളോപ്പായില്ലെങ്കിലും ഒരു സ്പിന്നര്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ മല്‍സരം ഇന്ത്യക്കു ജയിക്കാമായിരുന്നു.
പരിക്കുമൂലമാണ് ആര്‍ അശ്വിന് രണ്ടാം ടെസ്റ്റ് നഷ്ടമായത്. എന്നാല്‍ രവീന്ദ്ര ജഡേജ ടീമിലുണ്ടായിട്ടും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. അശ്വിനു പകരം ഉമേഷ് യാദവാണ് രണ്ടാം ടെസ്റ്റില്‍ കളിച്ചത്. അടുത്ത മല്‍സരത്തില്‍ ഉമേഷിനെ പുറത്തിരുത്തി അശ്വിനെ ഇന്ത്യ കളിപ്പിച്ചേ തീരൂ. അശ്വിന്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ ജഡേജ പകരം ടീമിലെത്തുകയും വേണം.

വിജയ്ക്കു പകരം അഗര്‍വാള്‍

വിജയ്ക്കു പകരം അഗര്‍വാള്‍

ആദ്യ രണ്ടു ടെസ്റ്റുകളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ മുരളി വിജയ്ക്കു പകരം ഓപ്പണിങില്‍ പുതുമുഖം മയാങ്ക് അഗര്‍വാളിനെ അടുത്ത ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കണം. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന വിജയിയെ തികച്ചും അപ്രതീക്ഷിതമായാണ് ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്. മികച്ച ഫോമിലുള്ള പൃഥ്വി ഷാ പരിക്കുമൂലം ആദ്യ രണ്ടു ടെസ്റ്റുകളിലും പുറത്തിരുന്നതോടെ വിജയ്ക്കു പ്ലെയിങ് ഇലവനിലും ഇടം ലഭിച്ചു.
പൃഥ്വി പരിക്കിനെ തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് പകരം പുതുമുഖമായ അഗര്‍വാളിനെ ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

രാഹുലിന് പകരം പാര്‍ഥിവ്

രാഹുലിന് പകരം പാര്‍ഥിവ്

വിജയ് മാത്രമല്ല മറ്റൊരു ഓപ്പണറായ ലോകേഷ് രാഹുലിനെയും മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മാറ്റിയേ തീരൂ. ഈ പരമ്പരില്‍ മാത്രമല്ല കുറച്ചു കാലമായി വളരെ മോശം പ്രകടനമാണ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇന്ത്യ താരത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ രാഹുലിനെ പുറത്തിരുത്തി പകരം ഓപ്പണിങില്‍ പാര്‍ഥീവ് പട്ടേലിനെ ഇന്ത്യ പരീക്ഷിച്ചേ തീരൂ.
നേരത്തേ ടെസ്റ്റില്‍ ഓപ്പണിങിലും മധ്യനിരയിലും ഇറങ്ങി ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് പാര്‍ഥീവ്. വിക്കറ്റ് കീപ്പിങിലും പാര്‍ഥീവിനെ ഇന്ത്യക്കു പരീക്ഷിക്കാമെന്നതാണ് മറ്റൊരു ഗുണം.

പന്തിന് പകരം ഹര്‍ദിക് പാണ്ഡ്യ

പന്തിന് പകരം ഹര്‍ദിക് പാണ്ഡ്യ

യുവ താരം റിഷഭ് പന്തിനു പകരം പരിക്കു ഭേദമായി ടീമിനൊപ്പം ചേര്‍ന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇറക്കിയാല്‍ അത് ഇന്ത്യയുടെ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കും. വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും മോശമല്ലാത്ത പ്രകടനം ഇതുവരെ നടത്തിയ പന്തിനെ ഇന്ത്യ മാറ്റിനിര്‍ത്തുമോയെന്നതും സംശയമാണ്.
എന്നാല്‍ പെര്‍ത്ത് ടെസ്റ്റില്‍ പന്തിന്റെ ചില പിഴവുകള്‍ വിക്കറ്റ് കീപ്പിങില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ പന്തിനെ പുറത്തിരുത്തി പരിചയസമ്പന്നനായ പാര്‍ഥീവ് പട്ടേലിനെ വിക്കറ്റ് കീപ്പറായി കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Thursday, December 20, 2018, 14:55 [IST]
Other articles published on Dec 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+