വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ വെല്ലിങ്ടണ്‍ ദുരന്തം... ശ്രദ്ധിക്കപ്പെടാതെ പോയ നാണക്കേടുണ്ട്!! 2018നു ശേഷമാദ്യം

നാലു ദിവസം കൊണ്ട് മല്‍സരം അവസാനിച്ചിരുന്നു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ദയനീയ പരാജയം ആരാധകരെ തെല്ലൊങ്ങുമല്ല നിരാശപ്പെടുത്തിയത്. വിരാട് കോലിക്കും സംഘത്തിനും ഇതെന്ത് സംഭവിച്ചുവെന്ന ഞെട്ടലിലായിരുന്നു ആരാധകര്‍. പത്തു വിക്കറ്റിനായിരുന്നു കിവികള്‍ ഇന്ത്യയുടെ കഴിച്ചത്. ഇതിനു വേണ്ടി അവര്‍ക്കു വേണ്ടി വന്നത് നാലു ദിവസങ്ങള്‍ മാത്രം. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിനുമാണ് ഇന്ത്യ കൂടാരം കയറിയത്.

IPL: റിയല്‍ ക്യാപ്റ്റന്‍, റിയല്‍ ഹീറോ... ഇവരാണ് നായകര്‍, റാങ്കിങ് അറിയാംIPL: റിയല്‍ ക്യാപ്റ്റന്‍, റിയല്‍ ഹീറോ... ഇവരാണ് നായകര്‍, റാങ്കിങ് അറിയാം

ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യയെ ഇത്രയും വലിയ ദുരന്തത്തിലേക്കു തള്ളിയിട്ടത്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയ ഒരു നാണക്കേട് കൂടി ഇന്ത്യയെ തേടിയെത്തിയിരുന്നു. ഇത് എന്തെന്നു നോക്കാം.

കൂടുതല്‍ തവണ 200നുള്ളില്‍ പുറത്ത്

ടെസ്റ്റില്‍ വിദേശത്തു കൂടുതല്‍ തവണ 200 റണ്‍സ് തികയ്ക്കാനാവാതെ പുറത്തായ ടീമെന്ന നാണക്കേടാണ് ഇന്ത്യയെ തേടിയെത്തിയത്. ഈ ടെസ്റ്റിനു മുമ്പ് ബംഗ്ലാദേശിനൊപ്പം നാണക്കേട് പങ്കിടുകയായിരുന്നു ഇന്ത്യ. എട്ടു തവണ വീതമാണ് 2018നു ശേഷം ഇരുടീമുകളും വിദേശത്ത് 200 തിയകയ്ക്കാതെ ഓള്‍ഔട്ടായത്.
എന്നാല്‍ വെല്ലിങ്ടണില്‍ രണ്ടിന്നിങ്‌സുകളിലും 200 കടക്കാതിരുന്നതോടെ ബംഗ്ലാദേശിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. 10 തവണയാണ് ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാനാവാതെ നാണംകെടേണ്ടിവന്നത്.

2018നു ശേഷമാദ്യം

2018നു ശേഷം ആദ്യമായാണ് വിദേശത്തു ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഇന്ത്യ 200 റണ്‍സ് പൂര്‍ത്തിയാക്കാതെ പുറത്തായത്. അവസാനമായി 2018ല്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യക്കു ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. അന്നാണ് ഇന്ത്യ ടെസ്റ്റില്‍ ബംഗ്ലാദേശിനൊപ്പമെത്തിയത്.

കണക്കുകള്‍ ഇങ്ങനെ

2018നു ശേഷം വിദേശത്തു 15 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഇവയില്‍ ബാറ്റ് ചെയ്തത് 29 ഇന്നിങ്‌സുകളിലായിരുന്നു. ഇതില്‍ 10 തവണയും രണ്ടിന്നിങ്‌സുകളില്‍ ഇന്ത്യ 200 കടക്കാതെ ഓള്‍ഔട്ടായി.
ഏഴു ടെസ്റ്റുകളില്‍ 14 ഇന്നിങ്‌സുകളിലായി എട്ടു തവണ 200 തികയ്ക്കാതിരുന്ന ബംഗ്ലാദേശാണ് രണ്ടാമത്. 15 ടെസ്റ്റുകളില്‍, 28 ഇന്നിങ്‌സുകളില്‍ എട്ടു തവണ 200 പൂര്‍ത്തിയാക്കാതിരുന്ന ശ്രീലങ്കയും ബംഗ്ലാദേശിനൊപ്പമുണ്ട്.
ഇംഗ്ലണ്ട് (ഏഴു തവണ), ദക്ഷിണാഫ്രിക്ക (7), പാകിസ്താന്‍ (6), വെസ്റ്റ് ഇന്‍ഡീസ് (5), ന്യൂസിലാന്‍ഡ് (4), ഓസ്‌ട്രേലിയ (3), അഫ്ഗാനിസ്താന്‍ (2), അയര്‍ലാന്‍ഡ് (1), സിംബാബ്‌വെ (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

വിജയക്കുതിപ്പ് അവസാനിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു വെല്ലിങ്ടണിലേറ്റ തോല്‍വി.
കഴിഞ്ഞ ടെസ്റ്റിനു മുമ്പ് കളിച്ച നാലു ടെസ്റ്റുകളിലും ഇന്ത്യ ഇന്നിങ്‌സ് വിജയവും കൊയ്തിരുന്നു.

Story first published: Thursday, February 27, 2020, 12:28 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X