ടി20കളിലാണ് അടുത്ത നാലു വര്‍ഷത്തേക്കു ഇന്ത്യ ഏറ്റവുമധികം കളിക്കുന്നത്. 61 ടി20കള്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 42 ഏകദിനങ്ങളും 38 ടെടസ്റ്റുകളും നാലു വര്‍ഷത്തിനിടെ ഇന്ത്യ കളിക്കും.
2019-23ലെ നിലവിലെ സൈക്കിളിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങളാണ് അടുത്തതിലുള്ളത്. നിലവിലെ സൈക്കിളില്‍ രാജ്യങ്ങളും കൂടി ആകെ കളിക്കുന്നത് 151 ടെസ്റ്റുകളും 241 ഏകദിനങ്ങളും 301 ടി20കളുമാണ്. ഇതു യഥാക്രമം 173, 281, 326 എന്നിങ്ങനെ മല്‍സരങ്ങളായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടു സീസണുകള്‍ നാലു വര്‍ഷത്തിനിടെ നടക്കും. ഓരോ സീസണിലും ആറു ടെസ്റ്റുകളില്‍ വീതമാണ് ഇന്ത്യ കളിക്കുക. ഇതില്‍ മൂന്നെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശത്തുമായിരിക്കും.
2023-25 സീസണില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരുമായിട്ടാണ് ഇന്ത്യയുടെ ഹോം ടെസ്റ്റ് പരമ്പരകള്‍. വിദേശത്ത് ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരുമായും ഇന്ത്യ ഏറ്റുമുട്ടും.
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
2025-27 സീസണില്‍ നാട്ടില്‍ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരുമായിട്ടാണ് ഇന്ത്യയുടെ പരമ്പരകള്‍. വിദേശത്ത് ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുമായും ഇന്ത്യ ടെസ്റ്റില്‍ ഏറ്റുമുട്ടും.
IND vs ZIM: ഇന്ത്യയുടെ റണ്‍വേട്ടക്കാരെ അറിയാമോ? നിലവിലെ ടീമിലെ ഒരാള്‍ പോലുമില്ല!
2023-25ല്‍ ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളുണ്ടായിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുടീമുകളും തമ്മില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. സാധാരണയായി മൂന്ന്, നാല് ടെസ്റ്റുകളാണ് ഗവാസ്കര്‍- ബോര്‍ഡര്‍ ട്രോഫിയില്‍ ഉണ്ടാവാറുള്ളത്. അവസാനമായി 1992ലാണ് ഇന്ത്യയും ഓസീസും അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടിയത്.