വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാനും റണ്‍മെഷീനും തമ്മിലെന്ത് പ്രശ്‌നം, പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് തലവേദന, കാരണം ഇതാണ്

By Vaisakhan MK

ലണ്ടന്‍: ന്യൂസിലന്റിനോടേറ്റ സെമി ഫൈനല്‍ തോല്‍വി ഇന്ത്യന്‍ ടീമില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ട്. ടീമില്‍ ഇപ്പോള്‍ തന്നെ താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വിരാട് കോലി ക്യാമ്പ്, രോഹിത് ശര്‍മ ക്യാമ്പ് എന്നിങ്ങനെ വിഭജിച്ചിരിക്കുകയാണ് ടീമെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുതാരങ്ങളും ഇഷ്ടപ്പെട്ടവരെ ടീമിലെത്താന്‍ താല്‍പര്യം കാണിക്കുന്നുണ്ട്.

ടീമിന്റെ പ്രകടനത്തില്‍ ഇത് വല്ലാതെ പ്രതിഫലിക്കുന്നുണ്ട്. അതേസമയം പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുമ്പ് തന്നെ പരിശീലകന്റെ കാര്യത്തില്‍ എന്തെങ്കിലും പൊട്ടിത്തെറി ടീമിനകത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിനകത്തെ തീരുമാനങ്ങള്‍ പലതും പൂര്‍ണ സമ്മതത്തോടെയല്ല എടുക്കുന്നതെന്നാണ് സൂചന.

രണ്ട് ഗ്രൂപ്പുകള്‍

രണ്ട് ഗ്രൂപ്പുകള്‍

രണ്ടും ഗ്രൂപ്പുകളും സ്വന്തം ഇഷ്ടത്തിന് തീരുമാനമെടുക്കുകയും വേണ്ടപ്പെട്ടവരെ ടീമിലെടുക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് കാരണം കളിക്കാരെല്ലാം കടുത്ത അസംതൃപ്തിയിലാണ്. ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്തവരായത് കൊണ്ടാണ് രോഹിത്തും ജസ്പ്രീത് ബംറയും ടീമില്‍ നില്‍ക്കുന്നത്. അതേസമയം ഈ രണ്ട് ഗ്രൂപ്പുകളിലും ഇല്ലാത്തവര്‍ ടീമില്‍ നില്‍ക്കാനാവില്ല. ലോകേഷ് രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാരണങ്ങള്‍ ഇങ്ങനെ

കാരണങ്ങള്‍ ഇങ്ങനെ

ലോകേഷ് രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് പ്രധാന കാരണം, അദ്ദേഹത്തിന് ബോര്‍ഡിന്റെ പിന്തുണയുണ്ട് എന്ന കാരണമാണ്. അതേസമയം അമ്പാട്ടി റായിഡുവിനെ നാലാം നമ്പറില്‍ കളിപ്പിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ കോലിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാത്തത് കൊണ്ടാണ് റായിഡുവിനെ ടീമില്‍ നിന്ന് തഴഞ്ഞത്. യുസവേന്ദ്ര ചാഹലിന് കുല്‍ദീപിനേക്കാള്‍ അവസരം നല്‍കുന്നത് കോലിയുമായി അടുപ്പമുള്ളത് കൊണ്ടാണ്.

വിജയ് ശങ്കര്‍ ടീമിലേക്ക്

വിജയ് ശങ്കര്‍ ടീമിലേക്ക്

വിജയ് ശങ്കറിന്റെ ടീമിലേക്കുള്ള വരവും അമ്പരിപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ടാണ് വിജയ് ശങ്കറിന് പകരം അമ്പാട്ടി റായിഡു ടീമില്‍ ഇല്ലാതിരുന്നതെന്ന് ടീമംഗങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ കോലിയോട് ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പലര്‍ക്കും ധൈര്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ ഇവര്‍ പിന്നെ ടീമില്‍ ഉണ്ടാവില്ല. രവി ശാസ്ത്രിയുടെയും കോച്ചിംഗ് സ്റ്റാഫിന്റെയും സമീപനത്തിലും ആര്‍ക്കും താല്‍പര്യമില്ല. നേരത്തെ അനില്‍ കുംബ്ലെയും ടീമില്‍ കോലിയുടെ രീതികളുമായി പൊരുത്തപ്പെടാനാവില്ലെന്ന് പറഞ്ഞിരുന്നു.

നിയമനം ഇങ്ങനെ

നിയമനം ഇങ്ങനെ

ലോകേഷ് രാഹുല്‍ എത്ര മോശം പ്രകടനം നടത്തിയാലും ടീമില്‍ ഇടംപിടിക്കും. ടീം മാനേജ്‌മെന്റ് രാഹുലിന്റെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമെടുത്തതാണ്. ഇത്തരം കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സുപ്രീം കോടതി നിയമിച്ച സമിതിക്ക് മുന്നില്‍ ഇക്കാര്യങ്ങളൊക്കെ കോലിക്ക് തുറന്ന് സമ്മതിക്കേണ്ടി വരും. ടീമിന്റെ റിവ്യൂ യോഗം നടക്കാനിരിക്കുകയാണ്. കോച്ച് രവി ശാസ്ത്രിയാണ് ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്നത്.

Story first published: Sunday, July 14, 2019, 21:53 [IST]
Other articles published on Jul 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X