വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ധവാനും ഭുവിയും ഏറ്റുമുട്ടി! ലങ്കയില്‍ ഇന്ത്യയുടെ പടയൊരുക്കം തുടങ്ങി

ടി20 ഇന്‍ട്രാ സ്ക്വാഡ് മല്‍സരമാണ് ഇന്ത്യ കളിച്ചത്

1

കൊളംബേ: ശ്രീലങ്കക്കെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് ടി20 പരിശീലന മല്‍സരം കളിച്ചു. നായകന്‍ ശിഖര്‍ ധവാന്റെ കീഴിലായിരുന്നു ഒരു ടീം ഇറങ്ങിയതെങ്കില്‍ രണ്ടാമത്തെ ടീമിന്റെ നായകന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഭുവനേശ്വര്‍ കുമാറായിരുന്നു.

കൊളംബോയില്‍ നടന്ന മല്‍സരത്തില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ധവാന്‍ ബാറ്റ് ചെയ്യുന്നതിന്റെ ഭുവിയുടെ ബൗളിങിന്റെയുമെല്ലാം ഫോട്ടോസ് ഇക്കൂട്ടത്തിലുണ്ട്. നിതീഷ് റാണ, ക്രുനാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

IND vs ENG: മൂന്നു തെറ്റുകള്‍ കോലി ആവര്‍ത്തിക്കരുത്, തുടര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തുവാരും!IND vs ENG: മൂന്നു തെറ്റുകള്‍ കോലി ആവര്‍ത്തിക്കരുത്, തുടര്‍ന്നാല്‍ ഇന്ത്യയെ ഇംഗ്ലണ്ട് തൂത്തുവാരും!

IND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറുംIND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറും

ഭുവിയുടെ ടീമിന്റെ വിക്കറ്റ് കാത്തത് ഇഷാന്‍ കിഷനായിരുന്നു. അപ്പോള്‍ ധവാന്റെ ടീമിനായി വിക്കറ്റ് കാത്തത് മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കുമെന്നുറപ്പിക്കാം. എന്നാല്‍ മല്‍സരത്തിന്റെ സ്‌കോറോ കൂടുതല്‍ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

2

മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യക്കു ലങ്കയില്‍ ഷെഡൂള്‍ ചെയ്തിരിക്കുന്നത്. എല്ലാ മല്‍സരങ്ങളും കൊളംബോയിലാണ്. ഈ മാസം 13നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ടി20 പരമ്പര ജൂലൈ 21നും ആരംഭിക്കും. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ധവാനു കീഴില്‍ മറ്റൊരു ടീമിനെ ഇന്ത്യ ലങ്കയിലേക്കു അയക്കുകയായിരുന്നു.

3

ധവാനെക്കൂടാതെ ഭുവി, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെ പരിചയസമ്പത്തുള്ള താരങ്ങള്‍. നിരവധി പുതുമുഖങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

Story first published: Monday, July 5, 2021, 17:48 [IST]
Other articles published on Jul 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X