വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് രണ്ട് അവസരം കൂടി നല്‍കാം, രണ്ടിലും കിരീടമില്ലെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കട്ടെ!- ചോപ്ര

ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ പ്രകടനം നിര്‍ണായകമെന്ന് അദ്ദേഹം

1

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുന്നത് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ്. എന്നാല്‍ വലിയ കിരീടവിജയങ്ങളൊന്നും ഇനിയും കോലിക്കു കീഴില്‍ ഇന്ത്യക്കു നേടാനായിട്ടില്ല. കോലിക്കു പകരം നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഭാവിയില്‍ നായകസ്ഥാനം ഏല്‍പ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണന്ന് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര അഭിപ്രായപ്പെട്ടു.

കോലിയുടെ അഭാവത്തില്‍ ചില പരമ്പരകളിലും ടൂര്‍ണമെന്റുകളിലും രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയിലെല്ലാം ടീം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. 2018ലെ ഏഷ്യാ കപ്പ്, 2018ലെ നിദാഹാസ് ട്രോഫി എന്നിവയിലെല്ലാം ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ രോഹിത്തായിരുന്നു നായകന്‍. ഐപിഎല്ലിലും നാലു ട്രോഫികള്‍ മുംബൈ ഇന്ത്യന്‍സിന് നേടിക്കൊടുത്ത് ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ ഹിറ്റ്മാനായിട്ടുണ്ട്.

രണ്ടു മികച്ച ക്യാപ്റ്റന്‍മാര്‍

കോലി, രോഹിത് തുടങ്ങിയ രണ്ടു മികച്ച ക്യാപ്റ്റന്‍മാരുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. 2017ലാണ് എംഎസ് ധോണിയില്‍ നിന്നും മൂന്നു ഫോര്‍മാറ്റുകളിലെയും നായകസ്ഥാനം കോലിയേറ്റെടുത്തത്. എന്നാല്‍ എടുത്തുപറയത്തക്ക ടൂര്‍ണമെന്റ് വിജയങ്ങളൊന്നും കോലിക്കു കീഴില്‍ ഇന്ത്യ നേടിയിട്ടില്ല.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കോലി നയിച്ച ഇന്ത്യ ഫൈനലില്‍ പാകിസ്താനോടു തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയിലും തോറ്റ് പുറത്തായി. ക്യാപ്റ്റന്‍സിയില്‍ ഒരു മാറ്റം വേണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രോഹിതെന്ന മികച്ച ക്യാപ്റ്റന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പുകള്‍

ഇനി നടക്കാനിരിക്കുന്ന രണ്ടു ടി20 ലോകകപ്പുകളില്‍ കൂടി കോലിക്ക് കീഴില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. രണ്ടു ടൂര്‍ണമെന്റിലും കിരീടം നേടാനായില്ലെങ്കില്‍ കോലിക്കു പകരം രോഹിത്തിനെ നായകനാക്കുന്നതിനെ കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണെന്നു ചോപ്ര വ്യക്തമാക്കി.
മികച്ച ബൗളര്‍മാരുണ്ടെങ്കില്‍ ടീമിനെ നന്നായി നയിക്കാന്‍ കോലിക്കാവും. ടെസ്റ്റില്‍ അദ്ദേഹം ഇതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്ന് കോലിക്കറിയാം. എന്നാല്‍ മികച്ച ബൗളര്‍മാരില്ലെങ്കില്‍ കോലി പതറും. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമുള്ള പ്രകടനം ഇതു തെളിയിക്കുന്നു. ഇന്ത്യന്‍ ടീമിലേതു പോലെ അഗ്രസീവായല്ല അദ്ദേഹം ആര്‍സിബിയില്‍ കളിക്കുന്നതെന്നും ചോപ്ര വിലയിരുത്തി.

ഐസിസി ടൂര്‍ണമെന്റ് ജയിക്കണം

അടുത്ത 10-12 മാസത്തേക്കു കോലി തന്നെ ഇന്ത്യയെ നയിക്കട്ടെ. അതിനു ശേഷം വേണമെങ്കില്‍ ഒരു മാറ്റത്തെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാം. 2013നു ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റിലും കിരീടം നേടിയിട്ടില്ല. എത്രയും വേഗം ഇനി ഇതാനിയിരിക്കണം ശ്രമിക്കേണ്ടതെന്നും ചോപ്ര ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കൂടാതെ അടുത്ത വര്‍ഷം ഇന്ത്യയിലും ഒരു ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ഇവയിലൊന്നില്‍ ഇന്ത്യ കിരീടം നേടണം. അതിനു കഴിഞ്ഞില്ലെങ്കില്‍ നേതൃമാറ്റത്തിനായി നമുക്ക് നോക്കാമെന്നും രോഹിത്തിനെ നായകസ്ഥാനത്തേക്കു കൊണ്ടു വരാവുന്നതാണെന്നും ചോപ്ര പറഞ്ഞു.

കോലിയെ ബാധിക്കില്ല

ഭാവിയില്‍ രോഹിത്തിനെ ഇന്ത്യ ക്യാപ്റ്റനാക്കിയാല്‍ അതു കോലിയുടെ ബാറ്റിങിനെ ബാധിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നു ചോപ്ര വ്യക്തമാക്കി. കോലി ഇപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മറ്റൊരു തലത്തിലെത്തിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹം ഇനി താഴേക്കു വരുമെന്ന് കരുതുന്നില്ല. ക്യാപ്റ്റന്‍ ആയാലും അല്ലെങ്കിലും അതു കോലിയുടെ പ്രകടനത്തെ ബാധിക്കുന്ന കാര്യമല്ല.
ഒരു ടീമെന്ന നിലയില്‍ ചില സമയത്ത് വ്യത്യസ്തമായ ഒരു ദിശ വേണ്ടിവരും. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ രോഹിത്തെന്ന റെഡിമെയ്ഡ് ക്യാപ്റ്റന്‍ അവിടെ തയ്യാറായി നില്‍പ്പുണ്ട്. അതു വരെ കോലിയെ തന്നെ നിലനിര്‍ത്തണം. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മെച്ചപ്പെടുന്നുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 30, 2020, 16:50 [IST]
Other articles published on Jun 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X