Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ധവാനില്ല, ഭുവിക്കും പരിക്ക്... ഇന്ത്യക്ക് കാലിടറുമോ? ഗാംഗുലി പറയുന്നു

ലോകകപ്പിൽ ധവാനില്ല, ഭുവിക്കും പരിക്ക്. ഇന്ത്യക്ക് കാലിടറുമോ?

മുംബൈ: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വിജക്കുതിപ്പ് തുടരവെ ടീമിനെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോറ്റിട്ടില്ലാത്ത രണ്ടു ടീമുകളുലൊന്നാണ് ഇന്ത്യ. ന്യൂസിലാന്‍ഡാണ് മറ്റൊരു ടീം. ശക്തരായ എതിരാളകളെയാണ് വിരാട് കോലിയും സംഘവും മുന്‍ മല്‍സരങ്ങളില്‍ തകര്‍ത്തുവിട്ടത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയ, പാകിസതാന്‍ എന്നിവരെയും മുട്ടുകുത്തിച്ചിരുന്നു. ന്യൂസിലാന്‍ഡുമായുള്ള മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഓപ്പണര്‍ ശിഖര്‍ ധവാനെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്റെ പിടിയിലാണെന്നതും ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്.

ഇന്ത്യ സെമിയിലെത്തും

ഇന്ത്യ സെമിയിലെത്തും

ധവാന്റെ പിന്‍മാറ്റവും ഭുവനേശ്വറിന്റെ പരിക്കുമൊന്നും ലോകകപ്പില്‍ ഇന്ത്യക്കു അത്ര വലിയ തിരിച്ചടിയാവില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. കൈവിരലിനേറ്റ പരിക്കു കാരണമാണ് ധവാന്‍ നാട്ടിലേക്കു മടങ്ങുന്നത്. കണംകാലിനു പരിക്കേറ്റ ഭുവിക്കു അടുത്ത രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്യും.
ധവാന്റെ അഭാവത്തിലും ഭുവി കുറച്ച് ഓവര്‍ മാത്രം ബൗള്‍ ചെയ്തിട്ടും പാകിസ്താനെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ടീം മികച്ച ഫോമില്‍ തന്നെയാണ്. ധവാന് എത്രയും വേഗം പരിക്ക് ഭേദവമാവട്ടെയെന്നു ആഗ്രഹിക്കുന്നതായും ഗാംഗുലി പറഞ്ഞു.

പരിക്ക് നിയന്ത്രിക്കാനാവില്ല

പരിക്ക് നിയന്ത്രിക്കാനാവില്ല

പരിക്ക് കളിയുടെ ഭാഗം തന്നെയാണ്. അതിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ടീമിലെ മറ്റുള്ളവര്‍ നല്ല പ്രകടനം നടത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
ഭുവിയുടെ അഭാവത്തില്‍ പാകിസ്താനെതിരായ കളിയില്‍ വിജയ് ശങ്കര്‍ ബൗളിങില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ സെമി ഫൈനലില്‍ തീര്‍ച്ചയായും ഇന്ത്യയുണ്ടാവുമെന്നും ദാദ വിശദമാക്കി.

ഇന്ത്യ മാത്രമല്ല

ഇന്ത്യ മാത്രമല്ല

ലോകകപ്പിലെ ഇതുവരെയുള്ള ടീമുകളുടെ പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യയാണ് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്നു ദാദ പറഞ്ഞു. വിരാട് കോലിക്കു കീഴില്‍ ഗംഭീരമായാണ് ഇന്ത്യ കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ ആകര്‍ഷിച്ച രണ്ടു ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അടുത്ത മല്‍സരം പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു നില്‍ക്കുന്ന അഫ്ഗാനിസ്താനെതിരേയാണ്. ശനിയാഴ്ചയാണ് ഇന്ത്യയും അഫ്ഗാനും നേര്‍ക്കുനേര്‍ വരുന്നത്.

Story first published: Thursday, June 20, 2019, 11:35 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+