ലക്ഷ്യം മൂന്നാം ലോകകിരീടം... ടീം ഇന്ത്യ പറന്നു, ഇംഗ്ലണ്ടിലേക്ക്

ദില്ലി: മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ടീം ഇന്ത്യ ഐസിസിസിയുടെ ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പറന്നു. മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. മെയ് 25ന് ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്ന ഇന്ത്യ മൂന്നു ദിവസത്തിനു ശേഷം ബംഗ്ലാദേശുമായും കൊമ്പുകോര്‍ക്കും.
വിരാട് കോലിക്കു കീഴില്‍ ഇന്ത്യ മാറ്റുരയ്ക്കുന്ന ആദ്യത്തെ ഐസിസി ലോകകപ്പ് കൂടിയാണിത്. 2011ല്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. ധോണിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും ഇത്. വളരെ സന്തുലിതമായ, കരുത്തുറ്റ ടീമിനെയാണ് ലോകകപ്പില്‍ ഇത്തവണ ഇന്ത്യ ഇറക്കുന്നതെന്നു ഇംഗ്ലണ്ടിലേക്കു തിരിക്കും മുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.
ഇന്ത്യയുടെ വളരെ മികച്ച സംഘമാണ്. നിലവില്‍ ടീമിലുള്ള മുഴുവന്‍ താരങ്ങളും മികച്ച ഫോമിലാണ്. നല്ല പ്രകടനമാണ് അവരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും ഓരോരുത്തരും തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിന് സതാംപ്റ്റനിലാണ് ഇന്ത്യയുടെ കന്നിയങ്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications