വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ഈ വര്‍ഷം ഇരുവരും ടി20 ടീമില്‍ ഇടം നേടിയിട്ടില്ല

rohit

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലാണ് യുവനിരയെ ഇന്ത്യ വാര്‍ത്തെടുക്കുന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി എന്നിവരെ പുറത്ത് ഇരുത്തിയാണ് ടി20യില്‍ ഇന്ത്യ വലിയ തലമുറ മാറ്റത്തിനു തുടക്കമിട്ടത്.

ഈ വര്‍ഷം ഇന്ത്യ കളിച്ച രണ്ടു ടി20 പരമ്പരകളിലും ഇരുവരും ടീമിന്റെ ഭാഗമല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് രോഹിത്തിനെയും കോലിയെയും അവസാനമായി ടി20 ടീമില്‍ കണ്ടത്. അതിനു ശേഷം ഇവരെ സെലക്ഷന്‍ കമ്മിറ്റി ടീമിലേക്കു പരിഗണിച്ചതുമില്ല. ടി20യില്‍ ഇനി രണ്ടു പേരും തങ്ങളുടെ പ്ലാനിന്റെ ഭാഗമല്ലെന്ന സൂചന കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയുംAlso Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

പക്ഷെ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലുകളായ ഇരുവരുടെയും അസാന്നിധ്യം ടി20യില്‍ ടീമിനു തിരിച്ചടിയാവുന്നതായി പിന്നീട് നടന്ന മല്‍സരങ്ങള്‍ കാണിച്ചുതരുന്നു. ഓപ്പണിങില്‍ രോഹിത്തും മൂന്നാം നമ്പറില്‍ കോലിയും ടീമിന് എത്ര മാത്രം വിലപ്പെട്ട താരങ്ങളാണെന്നു ഇന്ത്യക്കു നേരിടുന്ന ബാറ്റിങ് തകര്‍ച്ചകള്‍ അടിവരയിടുകയാണ്.

ടി20യില്‍ ഇരുവരെയും പൂര്‍ണമായി ഒഴിവാക്കാന്‍ ഇന്ത്യ ഇപ്പോഴും പൂര്‍ണമായി സജ്ജരായിട്ടില്ല. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

മുന്‍നിരയുടെ തകര്‍ച്ച

മുന്‍നിരയുടെ തകര്‍ച്ച

ടി20യില്‍ ഇന്ത്യന്‍ മുന്‍നിരയുടെ ബാറ്റിങ് തകര്‍ച്ച ഇപ്പോള്‍ തുടര്‍ച്ചയായി നമുക്കു കാണാന്‍ സാധിക്കും. നേരത്തേ രോഹിത് ശര്‍മ, വിരാട് കോലി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഇന്ത്യക്കു ഇതുപോലെയുള്ള തിരിച്ചടികള്‍ നേരിട്ടിരുന്നില്ല.
ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ 177 റണ്‍സ് ചേസ് ചെയ്യവെ ഇന്ത്യന്‍ മുന്‍നിര ഫ്‌ളോപ്പായിരുന്നു.

ഒമ്പതു ബോളുകള്‍ക്കിടെയായിരുന്നു മൂന്നു വിക്കറ്റുകള്‍ കൈവിട്ടത്. ഇതോടെ ടീംമ മൂന്നിന് 15 റണ്‍സിലേക്കു വീഴുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു.

മോശം ഓപ്പണിങ് കൂട്ടുകെട്ട്

മോശം ഓപ്പണിങ് കൂട്ടുകെട്ട്

ടി20യില്‍ ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായ ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിനു മികച്ച തുടക്കം നല്‍കുന്നതില്‍ നിരന്തരം പരാജയപ്പെടുകയാണ്.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മാത്രമല്ല ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യിലും ഈ ജോടി ക്ലിക്കായില്ല. അവസാനമായി കളിച്ച അഞ്ച് ടി20 ഇന്നിങ്‌സുകളില്‍ മൂന്നിലും താരം ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു.

ഗില്ലിന്റെ കാര്യമെടുത്താല്‍ ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലാണെങ്കിലും ടി20യില്‍ ഇതു ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ നാലു ടി20കളിലാണ് താരം കളിച്ചത്. ഇതില്‍ മൂന്നിലും ഫ്‌ളോപ്പാവുകയും ചെയ്തു.

Also Read: ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടി, എന്നിട്ടും ഒന്നാംറാങ്കില്ല!- ഇതാ 5 ഇതിഹാസങ്ങള്‍

നേതൃത്വത്തിന്റെ അഭാവം

നേതൃത്വത്തിന്റെ അഭാവം

രോഹിത് ശര്‍മ നേരത്തേ ക്യാപ്റ്റനായിരുന്നപ്പോള്‍ കളിക്കളത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിരാട് കോലിയുടെ സഹായം തേടാമായിരുന്നു. അതിനു മുമ്പ് കോലി നായകനായിരുന്നപ്പോള്‍ മുന്‍ ഇതിഹാസയ നായകന്‍ എംഎസ് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്തിരുന്നു.

പക്ഷെ നിലവലിലെ ടി20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു അത്തരം ഓപ്ഷനുകളൊന്നും ഇപ്പോഴില്ല. മാത്രമല്ല നായകനായി അനുഭവസമ്പത്ത് അദ്ദേഹത്തിനു വളരെ കുറവുമാണ്. അതുകൊണ്ടു തന്നെ പ്രതിസന്ധിഘങ്ങളില്‍ വിദഗ്ധ ഉപദേശത്തിനായി ആരെ ആശ്രയിക്കുമെന്നത് ഹാര്‍ദിക്കിനെ സംബന്ധിച്ച് തിരിച്ചടിയാണ്.

രോഹിത്തും കോലിയും ഇപ്പോള്‍ ടി20 ടീമിലുണ്ടായിരുന്നെങ്കില്‍ അതു തീര്‍ച്ചയായും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ സഹായിക്കുമായിരുന്നു.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

അനുഭവസമ്പത്ത് കുറവ്

അനുഭവസമ്പത്ത് കുറവ്

അനുഭവസമ്പത്ത് തീരെ കുറവാണെന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ മറ്റൊരു പ്രധാന വീക്ക്‌നെസ്. ഈ കാരണത്താല്‍ യുവനിര സമ്മര്‍ദ്ദഘട്ടത്തില്‍ പലപ്പോഴും പതറുകയും ചെയ്യുന്നു.

അപ്പോഴാണ് ഏറെ അനുഭവസമ്പത്തുള്ള രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വില ഇന്ത്യ അറിയുക. രണ്ടു പേരെയും ഒറ്റയടിക്കു ടി20 ടീമില്‍ നിന്നും ഒഴിവാക്കാതെ ഘട്ടം ഘട്ടമായി ഇതു ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു.

Story first published: Sunday, January 29, 2023, 19:16 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X