വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ വില കുറച്ച് കാണേണ്ട, നാട്ടില്‍ മാത്രമല്ല പുറത്തും കരുത്തര്‍... കോലിയുടെ മുന്നറിയിപ്പ്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ഇന്നു തുടക്കമാവും

ബര്‍മിങ്ഹാം: വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഇന്നാരംഭിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പരയിലാണ് ലോക ഒന്നാം റാങ്കുകാരായ കോലിപ്പട ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വി മാറ്റിനിര്‍ത്തിയില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ അശ്വമേധമാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വിദേശ പിച്ചുകളിലും നേട്ടം കൊയ്യാനുള്ള മികവ് ഇപ്പോഴത്തെ ടീമിനുണ്ടെന്ന് ക്യാപ്റ്റന്‍ കോലി ചൂണ്ടിക്കാട്ടി.

ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനാവും

ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനാവും

എത്ര കടുപ്പമേറിയ സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനുള്ള മാനസിക, ശാരീരിക മികവ് ടീമിനുണ്ടെന്ന് കോലി അഭിപ്പായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങളില്‍ കളിക്കുമ്പോഴാണ് ടെസ്റ്റ് എത്ര മാത്രം കടുപ്പമാണെന്ന് ബോധ്യമാവുക. ശുഭപ്രതീക്ഷയോടെ വെല്ലുവിളിയെ നേരിടുകയെന്നത് മാത്രമാണ് ടീമിന് മുന്നിലുള്ള വഴിയെന്നും അദ്ദേഹം വിശദമാക്കി.

 നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പോടെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നതെന്ന് നായകന്‍ പറഞ്ഞു. ഏകദിന പരമ്പരയില്‍ കളിച്ചവര്‍ക്ക് ടെസ്റ്റിനു മുന്നോടിയായി തയ്യാറെടുപ്പ് നടത്താന്‍ ഏറെ സമയം ലഭിച്ചു.
ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നവര്‍ക്കും തയ്യാറെടുപ്പിനായി സമയം ലഭിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചിരുന്നു. കൂടാതെ എസെക്‌സിനെതിരേ സന്നാഹ മല്‍സരത്തിലും ഇവര്‍ക്കു കളിക്കാന്‍ സാധിച്ചതായി കോലി വ്യക്തമാക്കി. ടീമിലെ എല്ലാവരും ഏറെ ആവേശത്തിലാണ്. മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാവുമെന്ന് എല്ലാവര്‍ക്കും വിശ്വാസമുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

യുവ ടീമെന്ന് കോലി

യുവ ടീമെന്ന് കോലി

യുവ ടീമാണ് ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ ടെസ്റ്റില്‍ കളിക്കുന്നതെങ്കിലും നിരവധി മല്‍സരങ്ങളില്‍ ഒരുമിച്ചു കളിച്ച അനുഭവസമ്പത്ത് അവര്‍ക്കുണ്ടെന്നു കോലി ചൂണ്ടിക്കാട്ടി. ഇതുപൊലെയൊരു ടീം കോമ്പിനേഷന്‍ കണ്ടെത്തുക എളുപ്പമല്ല. സ്വന്തം കഴിവില്‍ തികഞ്ഞ ആത്മവിശ്വാസമാണ് ടീമിനുള്ളതെന്നും ക്യാപ്റ്റന്‍ പറയുന്നു.
ദൈര്‍ഘ്യമേറിയ പരമ്പരയായതു കൊണ്ടു തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാനുള്ള അവസരം ഇരുടീമിനും ലഭിക്കുമെന്നും കോലി സൂചിപ്പിച്ചു.

 ടീമിന് സമ്മര്‍ദ്ദമില്ല

ടീമിന് സമ്മര്‍ദ്ദമില്ല

രണ്ടോ മൂന്നോ ടെസ്റ്റുകളടങ്ങിയ പരമ്പര ആയിരുന്നെങ്കില്‍ ആദ്യ ടെസ്റ്റില്‍ തോറ്റാല്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടാവുക. എന്നാല്‍ ഈ പരമ്പര അങ്ങനെയല്ല. അഞ്ചു ടെസ്റ്റുകള്‍ പരമ്പരയിലുണ്ട്. ഒന്നില്‍ പിഴച്ചാലും പൂര്‍വ്വാധികം ശക്തിയോടെ അടുത്ത കളിയില്‍ തന്ത്രങ്ങള്‍ മാറ്റി തിരിച്ചുവരാന്‍ അവസരമുണ്ട്. അതുകൊണ്ടു തന്നെ ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങുന്നതെന്നും കോലി വിശദമാക്കി.

ഫേവറിറ്റുകളാണായെന്നത് ബാധിക്കില്ല

ഫേവറിറ്റുകളാണോ അല്ലെയോ എന്നത് ഒരു ടീമിനെയും ബാധിക്കില്ല. കളിക്കളത്തിലെത്തിയാല്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതു മാത്രമാണ് ടീമുകള്‍ക്കു ചെയ്യാനുള്ളത്. ഒരു ടീം ഫേവറിറ്റുകളാണെങ്കില്‍ രണ്ടാമത്തെ ടീം എല്ലായ്‌പ്പോഴും ഒന്നും നഷ്ടപ്പെടാനില്ലെന്ന ധൈര്യത്തോടെ കളിക്കുമെന്ന് പറയാനാവില്ലെന്നും കോലി ചൂണ്ടിക്കാട്ടി.
2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുള്ളത്. 2011, 14 വര്‍ഷങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്കു തോല്‍വി നേരിട്ടിരുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം... പുതു ചരിത്രമെഴുതാന്‍ കോലിയും സംഘവും ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം... പുതു ചരിത്രമെഴുതാന്‍ കോലിയും സംഘവും

Story first published: Wednesday, August 1, 2018, 10:25 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X