ഇന്ത്യയെ അത്രയ്ക്ക് പുകഴ്ത്തണോ? കരുത്ത് മാത്രമല്ല, വീക്ക്‌നെസുമുണ്ട്!! ചൂണ്ടിക്കാട്ടി ഓസീസ് ഇതിഹാസം

സിഡ്‌നി: ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലുള്ള ഇന്ത്യക്കു കരുത്ത് മാത്രമല്ല ചില വീക്ക്‌നെസുകളുമുണ്ടെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ അലന്‍ ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പില്‍ തുടങ്ങിയത്. ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ ഈ കളിയില്‍ സെഞ്ച്വറിയും നേടിയിരുന്നു.
ഞായറാഴ്ച അടുത്ത മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടാനിരിക്കെയാണ് ഇന്ത്യ തോല്‍പ്പിക്കാന്‍ അത്ര ബുദ്ധിമുട്ടുള്ള എതിരാളികളല്ലെന്ന് ബോര്‍ഡര്‍ അഭിപ്രായപ്പെട്ടത്.

മികച്ച താരങ്ങളുണ്ട്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞത് ഇന്ത്യക്കു ആശ്വാസമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്ക മോശമല്ലാത്ത പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. വേണ്ടത്ര റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെന്നതാണ് അവര്‍ക്കു തിരിച്ചടിയായത്. രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് ഇന്ത്യക്കു ജയം സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യക്കു ചില വീക്ക്‌നെസുകളുമുണ്ട്. അതോടൊപ്പം തന്നെ രോഹിത്, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ ലോകോത്തര താരങ്ങളും ഇന്ത്യക്കുണ്ടെന്ന് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയക്കു കടുപ്പമാവും
ഞായറാഴ്ച ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരം ഓസ്‌ട്രേലിയക്കു കടുപ്പമാവുമെന്ന് ബോര്‍ഡര്‍ പറഞ്ഞു. മുന്‍ മല്‍സരങ്ങളിലെ പ്രകടനം ഓസസീസിന് മുതല്‍ക്കൂട്ടാവും. ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്ന് ടൂര്‍ണമെന്റില്‍ ടീമുകള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ലോകകപ്പില്‍ കളിക്കുന്ന ഒരു ടീമിനും വെല്ലിവിളികളില്ലാതെ മുന്നേറാന്‍ കഴിയില്ലെന്നും ബോര്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയുടെ പ്രകടനം
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനത്തെ ബോര്‍ഡര്‍ അഭിനന്ദിച്ചു. അഞ്ചിന് 79 റണ്‍സെന്ന നിലയില്‍ നിന്നും സ്‌കോര്‍ 288 വരെയെത്തിക്കുക മികച്ച പ്രകടനം തന്നെയാണ്.
വിന്‍ഡീസിന്റെ മൂര്‍ച്ചയേറിയ പേസ് ബൗളിങിനു മുന്നില്‍ തുടക്കത്തില്‍ ഓസീസ് ബാറ്റിങ് നിര പതറി. ഇനിയുള്ള മല്‍സരങ്ങളില്‍ ഈ കുറവ് പരിഹരിക്കേണ്ടതുണ്ടെന്നും ബോര്‍ഡര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications