വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പെര്‍ഫെക്ടല്ല, കുഴപ്പമുണ്ട്- രോഹിത്തിന്റെ ടീം ഇന്ത്യയില്‍ കോലിയുടെ കോച്ച് ഹാപ്പിയല്ല!

തുടര്‍ച്ചയായ രണ്ടു പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തവെ മുന്‍ നായകന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ അത്ര സംതൃപ്തനല്ല. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ പരിഹരിക്കേണ്ട ഒരു പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ശര്‍മ.

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു പിറകെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഹിറ്റ്മാനും സംഘവും തൂത്തുവാരിയിരുന്നു. മാത്രമല്ല രോഹിത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നായകനായ ശേഷം മൂന്നാമത്തെ തൂത്തുവാരല്‍ കൂടിയാണ് ഇന്ത്യ വിന്‍ഡീസിനെതിരേ നടത്തിയത്. നേരത്തേ ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനെയും ഹിറ്റ്മാനും സംഘവും 3-0ന് കശാപ്പ് ചെയ്തിരുന്നു. വിന്‍ഡീസിനെതിരേ നേടിയ സമ്പൂര്‍ണ വിജയം ഐസിസിയുടെ ടി20 ടീമുകളുടെ റാങ്കിങില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു.

2

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടി20 ഫോര്‍മാറ്റില്‍ ഓപ്പണിങ് തലവേദന തന്നെയാണെന്നു രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി. രോഹിത് ശര്‍മയ്‌ക്കൊപ്പം കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍ ഇവരില്‍ ആരു തന്നെ ഓപ്പണ്‍ ചെയ്താലും ആദ്യത്തെ ആറോവറില്‍ ചുരുങ്ങിയത് 50 റണ്‍സെങ്കിലും ടീം നേടുന്നുണ്ടെന്നു ഉറപ്പ് വരുത്തണം. പവര്‍പ്ലേ ഓവറുകള്‍ നിങ്ങള്‍ക്കു വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ടീമിന്റെ ലേകകപ്പ് തയ്യാറെടുപ്പുകളും പൂര്‍ണമാവില്ല. വളരെയധികം മല്‍സരം നടക്കുന്ന ടൂര്‍ണമെന്റ് കൂടിയാമണ് ലോകകപ്പ്. ഇന്ത്യ എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും ശര്‍മ നിരീക്ഷിച്ചു.

3

അതേസമയം, ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ രാജ്കുമാര്‍ ശര്‍മ സന്തോഷം പ്രകടിപ്പിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഒരുപരിധി വരെ പ്രകടമാവാതെ നോക്കാന്‍ സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യര്‍ക്കും സാധിക്കുന്നു. ഹാര്‍ദിക് ടീമിലേക്കു തിരിച്ചുവന്നാല്‍ ഇന്ത്യയുടെ ഫിനിഷിങ് വളരെയധികം കരുത്തുറ്റതായി മാറുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 194.55 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ താരം 107 റണ്‍സ് നേടിയിരുന്നു. വെങ്കടേഷാവട്ടെ 184 സ്‌ട്രൈക്ക് റേറ്റോടെ 92 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

4

ഡെത്ത് ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനത്തെ രാജ്കുമാര്‍ ശര്‍മ അഭിനന്ദിക്കുകയും ചെയ്തു. ഹര്‍ഷല്‍ ഉജ്ജ്വലമായാണ് പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാരിലേക്കു അവന്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ബൗളിങ് കൂടാതെ ബാറ്റിങിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ഹര്‍ഷല്‍. കൂടാതെ മികച്ച ഫീല്‍ഡറുമാണ്.

5

യഥാര്‍ഥത്തില്‍ അവനെ ഓള്‍റൗണ്ടറായി പരിഗണിക്കണം. ഡെത്ത് ഓവറില്‍ ഹര്‍ഷലിനേക്കാള്‍ നന്നായി ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യുന്ന മറ്റാരും തന്നെയുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും ശര്‍മ ചൂണ്ടിക്കാട്ടി.
മൂന്നാം ടി20യില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് ഹര്‍ഷലായിരുന്നു. നാലോവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

6

185 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മൂന്നാം ടി20യില്‍ വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 184 റണ്‍സ് അടിച്ചെടുത്തിരുന്നു. സൂര്യ, വെങ്കടേഷ് എന്നിവരെക്കൂടാതെ ഇഷാന്‍ കിഷന്‍ (34), ശ്രേയസ് അയ്യര്‍ (25) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. റണ്‍ചേസില്‍ വിന്‍ഡീസിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാനായത്. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് ടോപ്‌സ്‌കോറര്‍. 47 ബോളില്‍ താരം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. പരമ്പരയില്‍ പൂരന്റെ ഹാട്രിക്ക് ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

Story first published: Monday, February 21, 2022, 18:41 [IST]
Other articles published on Feb 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X