വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇന്ത്യയെ അത്രയ്ക്ക് പുകഴ്ത്തണോ? 100ല്‍ 100 ഇല്ല!! ഏക പോരായ്മ ഇതെന്ന് മുന്‍ ക്യാപ്റ്റന്‍

ദിലിപ് വെങ്‌സാര്‍ക്കറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

By Manu

ദില്ലി/ ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യ പടയോട്ടം തുടരുകയാണ്. കൡച്ച നാലു മല്‍സരങ്ങില്‍ മുന്നിലും ജയിക്കാന്‍ വിരാട് കോലിക്കും സംഘത്തിനും കഴിഞ്ഞു. ഒരു മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്ക, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ചിരവൈരികളായ പാകിസ്താന്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ കുതിപ്പിന് മുന്നില്‍ അടിതെറ്റിയത്. ന്യൂസിലാന്‍ഡിനെക്കൂടാതെ ടൂര്‍ണമെന്റില്‍ പരാജയമറിയാത്ത ടീം കൂടിയാണ് ഇന്ത്യ.

ലോകകപ്പ്: ഇന്ത്യ പാകിസ്താനെ വിരട്ടുന്നു!! പറഞ്ഞത് മുന്‍ പാക് നായകന്‍, ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെ ലോകകപ്പ്: ഇന്ത്യ പാകിസ്താനെ വിരട്ടുന്നു!! പറഞ്ഞത് മുന്‍ പാക് നായകന്‍, ഇന്ത്യന്‍ വിജയരഹസ്യം അതു തന്നെ

ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോല മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ടീമിന് ഇപ്പോഴും മുഴുവന്‍ മാര്‍ക്കും കൊടുക്കാന്‍ കഴിയില്ലെന്ന് മുന്‍ നായകന്‍ ദിലിപ് വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ചില ചോദ്യങ്ങള്‍ക്കു കൂടി ടീമിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

നാലിലും അഞ്ചിലും ആര്?

നാലിലും അഞ്ചിലും ആര്?

ബാറ്റിങില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ആരെയൊക്കെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും അനിശ്ചിതത്വമുണ്ടെന്ന് വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. നാല്, അഞ്ച് സ്ഥാനങ്ങൡ ആരൊക്കെ ഇറങ്ങണം? ഇക്കാര്യത്തില്‍ എനിക്ക് ഇപ്പോഴും സംശയമുണ്ട്.
ഇനിയുള്ള മല്‍സരങ്ങൡല്‍ വിജയ് ശങ്കര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേക്കുറിച്ച് കൂടുതല്‍ പറയാനും സാധിക്കില്ല. കേദാര്‍ ജാദവും മികച്ച ബാറ്റിങ് കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിനെ പ്രശംസിച്ചു

പാകിസ്താനെതിരായ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയെ വെങ്‌സാര്‍ക്കര്‍ പ്രശംസിച്ചു. രോഹിത് ഇപ്പോള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം അനുഭവസമ്പത്തുള്ള താരമായി മാറിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. പാകിസ്താനെതിരേ ബാറ്റിങില്‍ രോഹിത്തിന്റെ ടൈമിങ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഇതേക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ഇന്ത്യയും

ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ഇന്ത്യയും

ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ടെന്നു വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും ഇംഗ്ലണ്ടും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെക്കൂടാതെ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരും കിരീട സാധ്യതയുള്ളവരാണ്. ന്യൂസിലാന്‍ഡാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍.
ഇന്ത്യക്കു ഇനി ഇംഗ്ലണ്ട്, വിന്‍ഡീസ് എന്നിവരുമായി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇവയിലും നല്ല പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് അറിയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Tuesday, June 18, 2019, 11:04 [IST]
Other articles published on Jun 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X