ലോകകപ്പ്: ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സെമി കാണാതെ പുറത്തായേക്കാം!! ഇവ നടന്നാല്‍...
ബെര്‍മിങ്ഹാം: ഐസിസിയുടെ ലോകകപ്പില്‍ ഇത്തവണ മാറ്റുരയ്ക്കുന്ന 10 ടീമുകളില്‍ 100ല്‍ 100 ഉള്ളത് ഇന്ത്യക്കു മാത്രമാണ്. കളിച്ച ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ പടയോട്ടം. ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ന്യൂസിലാന്‍ഡുമായുള്ള മല്‍സരം കനത്ത മഴയെതുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ആറു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. എങ്കിലും ഇന്ത്യയുടെ സെമി ബെര്‍ത്ത് ഇനിയും ഉറപ്പായിട്ടില്ല. ഇവ സംഭവിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.

എല്ലാ മല്‍സരത്തിലും തോല്‍വി
ശേഷിച്ച മൂന്നു റൗണ്ട് മല്‍സരങ്ങളിലും തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയാവും. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിനു ശേഷം ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായാണ് വിരാട് കോലിയും സംഘവും ഏറ്റുമുട്ടുക. ഇവയില്‍ വന്‍ മാര്‍ജിനില്‍ പരാജയമേറ്റുവാങ്ങിയില്‍ അത് ഇന്ത്യക്കു പുറത്തേക്കു വഴി തുറക്കും.

ഇംഗ്ലണ്ടിന്റെ ജയം
മുകളില്‍ പറഞ്ഞതിനൊപ്പം ഇന്ത്യക്കെതിരായ മല്‍സരത്തിലും പിന്നീട് ന്യൂസിലാന്‍ഡിനെതിരായ കളിയിലും ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് നഷ്ടമാവും.
അതോടൊപ്പം പാകിസ്താന്‍, ബംഗ്ലാദേശ് ഇവരിലൊരാള്‍ ശേഷിച്ച രണ്ടു റൗണ്ടുകളിലും വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടക്കും.

ന്യൂസിലാന്‍ഡിന്റെ റണ്‍റേറ്റ്
ഇന്ത്യയേക്കാള്‍ മികച്ച റണ്‍റേറ്റാണ് ന്യൂസിലാന്‍ഡിനുള്ളത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കൊപ്പം ന്യൂസിലാന്‍ഡും 11 പോയിന്റ് വീതം നേടിയാല്‍ റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കും.
അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഇനിയുള്ള മൂന്നു മല്‍സരങ്ങളും ഇന്ത്യക്കു നിസാരമായി എടുക്കാനാവില്ല. ഒന്നിലെങ്കിലും ജയിച്ചില്ലെങ്കില്‍ അത് ഇന്ത്യക്ക് അപ്രതീക്ഷിത ഷോക്കായിരിക്കും നല്‍കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications