വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: പന്ത് അകത്ത് തന്നെ, സഞ്ജു ഔട്ട്... ഭുവി, ഷമി, ജഡേജ ടി20 ടീമില്‍ തിരിച്ചെത്തി

പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന ടീം പ്രഖ്യാപനം കൂടിയാണിത്

Sanju Samson Not Picked For West Indies Series | Oneindia Malayalam

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമില്‍ തുടരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഒരവസരം കൂടി നല്‍കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ക്രുനാല്‍ പാണ്ഡ്യയെ ഒഴിവാക്കിയാണ് പരിചയസമ്പന്നനായ ജഡേജയെ ഇന്ത്യ ടീമിലേക്കു തിരികെ വിളിച്ചത്. ജഡേജ ഏകദിന ടീമിലും ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ അരങ്ങേറ്റ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഇന്ത്യ ഇത്തവണ ഏകദിന ടീമിലും ഉള്‍പ്പെടുത്തി.

team

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ടീമിലുണ്ടായിട്ടും ഒരു കളിയില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. മൂന്നു ടി20 കളിലും ഫ്‌ളോപ്പായ പന്തിനെ വിന്‍ഡീസിനെതിരേയും ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്ന രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും തഴയപ്പെട്ടു. കഴിഞ്ഞ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോലി വിന്‍ഡീസിനെതിരേ രണ്ടു പരമ്പരകളിലും ടീമില്‍ മടങ്ങിയെത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവാണ് തിരിച്ചുവിളിപ്പെട്ട മറ്റൊരു താരം. എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത അവസാനത്തെ ടീം കൂടിയാണ് ഇത്തവണത്തേത്. ഡിസംബര്‍ ഒന്നിന് ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നുവീതം ടി20, ഏകദിന പരമ്പരകളാണുള്ളത്. ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലെ ആദ്യ ടി20 നടക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാം ടി20. ഡിംസബര്‍ 11ന് നിശ്ചയിച്ചിരിക്കുന്ന മൂന്നാം ടി20ക്ക് ഹൈദരാബാദ് വേദിയാകും. ഡിസംബര്‍ 15ന് ചെന്നൈയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം . തുടര്‍ന്ന് ഡിസംബര്‍ 18ന് വിശാഖപട്ടണത്തും ഡിസംബര്‍ 22ന് കട്ടക്കിലും കരീബിയന്‍ ടീമിനെ ഇന്ത്യ നേരിടും. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. ശേഷം 2020 ജനുവരിയിലാണ് ശ്രീലങ്കയുമായി ഇന്ത്യന്‍ സംഘത്തിന്റെ അടുത്ത ഹോം പരമ്പര.

ഏകദിന ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍.

ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലേകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Thursday, November 21, 2019, 21:05 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X