വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് ഹീറോടാ... നാല് സിക്‌സര്‍, മൂന്ന് വിക്കറ്റ്, ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ്, വീഡിയോ

ഡിവൈ പാട്ടീല്‍ ടി20 കപ്പിലാണ് ഹാര്‍ദിക് കളിച്ചത്

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി. മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഹാര്‍ദിക് കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

Hardik Pandya makes impressive comeback to competitive cricket | Oneindia Malayalam

കോലി സ്വാര്‍ഥന്‍!! ഡിആര്‍എസിലെ എക്കാലത്തെയും വലിയ അബദ്ധം... രൂക്ഷ വിമര്‍ശനംകോലി സ്വാര്‍ഥന്‍!! ഡിആര്‍എസിലെ എക്കാലത്തെയും വലിയ അബദ്ധം... രൂക്ഷ വിമര്‍ശനം

പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വന്നതോടെയാണ് ഹാര്‍ദിക്കിന് ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്നത്. അഞ്ചു മാസത്തോളം പുറത്തിരുന്നിട്ടും താന്‍ പഴയ ഹാര്‍ദിക് തന്നെയാണെന്നു താരം തെളിയിക്കുകയും ചെയ്തു.

റിലയന്‍സ് ടീമിനായി കളിച്ചു

റിലയന്‍സ് ടീമിനായി കളിച്ചു

ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ റിലയന്‍സ് 1 ടീമിനു വേണ്ടിയായിരുന്നു ഹാര്‍ദിക് ഇറങ്ങിയത്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഗംഭീര പ്രകടനം നടത്തിയ താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചു. 25 റണ്‍സിനായിരുന്നു ഹാര്‍ദിക്കിന്റെ ടീമിന്റെ വിജയം.

നാലാമനായി ഇറങ്ങി

നാലാമനായി ഇറങ്ങി

മല്‍സരത്തില്‍ റിലയന്‍സ് ടീമിനു വേണ്ടി നാലാമനായാണ് ഹാര്‍ദിക് ബാറ്റ് ചെയ്യാനിറങ്ങിയത്. 25 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് താരം പുറത്താവുകയായിരുന്നു. നാലു കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ്.
ബാങ്ക് ഓഫ് ബറോഡ ബൗളറായ വരുണ്‍ സൂദാണ് ഹാര്‍ദിക്കിന്റെ പ്രഹരത്തിനു ഇരയായത്. താരത്തിന്റെ നാലു സിക്‌സറുകളും സൂദിന്റെ ഓവറിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റിലയന്‍സിനെ എട്ടു വിക്കറ്റിന് 150 റണ്‍സെന്ന സ്‌കോറിലെത്തിക്കുന്നതില്‍ ഹാര്‍ദിക് നിര്‍ണായക പങ്കും വഹിച്ചു.

ബൗളിങിലും മിന്നി

ബൗളിങിലും മിന്നി

ബാറ്റിങില്‍ മാത്രം ഒതുങ്ങിയില്ല ടീമിന് ഹാര്‍ദിക്കിന്റെ സംഭാവന. ബൗളിങിലും താരം ടീമിന്റെ തുറുപ്പുചീട്ടായി മാറി. 3.4 ഓവറില്‍ 26 റണ്‍സിന് മൂന്നി വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തി.
ഹാര്‍ദിക്കിനെക്കൂടാതെ സ്പിന്നര്‍ രാഹുല്‍ ചഹര്‍ അഞ്ചു വിക്കറ്റുമായി ബൗളിങില്‍ മിന്നിയപ്പോള്‍ ബാങ്ക് ഓഫ് ബറോഡ ടീം 125 റണ്‍സിനു പുറത്തായി.

അടുത്ത പരമ്പര

അടുത്ത പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാര്‍ച്ചില്‍ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര നാട്ടില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരാനായിരിക്കും ഇനി ഹാര്‍ദിക്കിന്റെ ശ്രമം.
മാര്‍ച്ച് 12നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ അധികം വൈകാതെ ഇന്ത്യ പ്രഖ്യാപിച്ചേക്കും.

വീഡിയോ കാണാം

ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ ബാങ്ക് ഓഫ് ബറോഡയ്ക്കതിരേ റിയല്‍സ് 1 ടീമിനു വേണ്ടി ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് പ്രകടനം.

Story first published: Saturday, February 29, 2020, 21:42 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X