വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജൂനിയര്‍ പാണ്ഡ്യയെത്തി... ഹാര്‍ദിക് പാണ്ഡ്യ അച്ഛനായി, സൂപ്പര്‍ താരത്തിന് ആണ്‍ കുഞ്ഞ്

ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് സന്തോഷ വാര്‍ത്ത അറിയിച്ചത്

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അച്ഛനായി. പ്രശസ്ത മോഡലും ഭാര്യയുമായ നതാഷ സ്റ്റാന്‍കോവിച്ചില്‍ തനിക്കു ആണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഹാര്‍ദിക് അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിനെ നല്‍കി ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കുഞ്ഞിന്റെ കൈവിരല്‍ പിടിച്ചുകൊണ്ട് ഹാര്‍ദിക്കിന്റെ പോസ്റ്റ്.

1

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റി ജോടികളാണ് ഇരുവരും. ഈ ലോക്ക്ഡൗണ്‍ കാലത്താണ് 26 കാരനായ ഹാര്‍ദിക് നതാഷയെ മിന്നുകെട്ടിയത്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ നടന്നിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കെയാണ് ഹാര്‍ദിക്കിനെ തേടി സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. പുറം വേദനയെ തുടര്‍ന്നു ശസ്തക്രിയക്കു വിധേയനായ ഹാര്‍ദിക് വിശ്രമത്തിലായിരുന്നു.

2

മാര്‍ച്ച് രണ്ടാം വാരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാര്‍ദിക്. പരമ്പരയില്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര മാറ്റി വയ്ക്കുകയായിരുന്നു.

2020 ജനുവരി ഒന്നിനായിരുന്നു ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങള്‍ വിവാഹിതരായെന്നും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും മേയ് മാസം ഇരുവരും ലോകത്തെ അറിയിക്കുകയായിരുന്നു. ഹാര്‍ദിക്കും ഞാനും ഇതുവരെ അവിസ്മരണീയമായ യാത്രയാണ് പങ്കിട്ടത്. ഇനി ഇത് കൂടുതല്‍ മികച്ചതാവാന്‍ പോവുകയാണ്. അധികം വൈകാതെ പുതിയൊരാളെ കൂടി വലിയ ആവേശത്തേടെ ഞങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയാണ്. ജീവിതത്തിലെ ഈ പുതിയ ചുവടുവയ്പ്പിന്റെ ആവേശത്തിലാണ് ഞങ്ങള്‍. നിങ്ങളുടെ അനുഗ്രഹവും ആശംസകളും താഴ്മയോടെ ചോദിക്കുന്നതായും അന്ന് നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Story first published: Thursday, July 30, 2020, 16:20 [IST]
Other articles published on Jul 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X