വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലും രോഹിത് ക്യാപ്റ്റനാവുമോ? ടെസ്റ്റില്‍ രഹാനെ പുറത്തായേക്കും- ഇന്ത്യന്‍ ടീം ചൊവ്വാഴ്ച

സൗത്താഫ്രിക്കയില്‍ ടെസ്റ്റും ഏകദിനവും ഇന്ത്യ കളിക്കും

ന്യൂസിലാന്‍ഡിനെതിരേ ടി20, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യയുടെ അടുത്ത എതിരാളി മറ്റൊരു കരുത്തുറ്റ ടീമായ സൗത്താഫ്രിക്കയാണ്. ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ കളിക്കാനൊരുങ്ങുന്നത്. ഈ മാസം 26നാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാവുന്നത്. നേരത്തേ തീരുമാനിച്ച ഷെഡ്യൂളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടി20 പരമ്പര ഒഴിവാക്കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകരം മൂന്ന് വീതം ഏകദിനങ്ങളും ടെസ്റ്റുകളുമാണ് ഇന്ത്യ അവിടെ കളിക്കുക.

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു. ഈ കാരണത്താലാണ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്. മാത്രമല്ല ടീം പ്രഖ്യാപനവും വൈകുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിക്കും. ടീം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ചില വെല്ലുവിളികള്‍ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കം.

 കോലി ഏകദിന ക്യാപ്റ്റനായി തുടരുമോ?

കോലി ഏകദിന ക്യാപ്റ്റനായി തുടരുമോ?

ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ വിരാട് കോലിയെ ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റണമോയെന്നതാവും സെലക്ഷന്‍ കമ്മിറ്റി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കോലിക്കു പകരം ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചു കഴിഞ്ഞു. ഏകദിനത്തിലും കോലിക്കു പകരം രോഹിത് നായകനാവണമെന്ന ആവശ്യം ശക്തമാണ്.
നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്റ്റനായി രോഹിതും ടെസ്റ്റില്‍ മാത്രം നായകനായി കോലിയും തുടരണമെന്നാണ് പലരുടെയും അഭിപ്രായം. പക്ഷെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ടീം പ്രഖ്യാപനത്തിനു മുമ്പ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നും ഏകദിനത്തില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കുന്നത് സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് വിവരം. 2023ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ധൃതി പിടിച്ച് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു മാറ്റണമോയെന്നതും സെലക്ഷന്‍ കമ്മിറ്റിയെ കുഴപ്പിക്കുന്ന ചോദ്യമാണ്.

 രോഹിത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായേക്കും

രോഹിത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായേക്കും

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അജിങ്ക്യ രഹാനെയെ മാറ്റി പകരം രോഹിത് ശര്‍മയെ ഈ ചുമതല ഏല്‍പ്പിക്കണമോയെന്നതാണ് സെലക്ഷന്‍ കമ്മിറ്റി നേരിടുന്ന മറ്റൊരു ആശയക്കുഴപ്പം. മോശം ഫോമിന്റെ പേരില്‍ ഇതിനകം ടീമില്‍ രഹാനെയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ രഹാനെയെ പുറത്തിരുത്തിയത് പരിക്ക് കാരണമാണെന്നാണ് വിശദീകരണമെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് ഒഴിവാക്കിയതാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുക മാത്രമല്ല ഒരുപക്ഷെ സൗത്താഫ്രിക്കന്‍ പര്യടനത്തുള്ള ടെസ്റ്റ് ടീമില്‍ നിന്നു പോലും രഹാനെയെ മാറ്റിനിര്‍ത്തിയേക്കും.
പക്ഷെ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു ഇപ്പോഴും രഹാനെയുടെ കഴിവില്‍ വിശ്വസമുണ്ട്. അതിനാല്‍ ഇവരുടെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ സെലക്ഷന്‍ കമ്മിറ്റി കടുപ്പമേറിയ തീരുമാങ്ങളെടുക്കാന്‍ സാധ്യതയുള്ളൂ. ശ്രേയസ് അയ്യരുടെ വരവും മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും ടെസ്റ്റില്‍ രഹാനെയുടെ സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കോലിക്കു പകരം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ചിരുന്നു.

 മൂന്നാംനമ്പറിലേക്ക് പഞ്ചാലോ, അഭിന്യുവോ എത്തുമോ?

മൂന്നാംനമ്പറിലേക്ക് പഞ്ചാലോ, അഭിന്യുവോ എത്തുമോ?

ഇപ്പോള്‍ നടക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ പ്രിയങ്ക് പഞ്ചാല്‍, അഭിമന്യു ഈശ്വരന്‍ എന്നിവരിലൊരാളെ സീനിയര്‍ ടീമിലേക്കു വിളിക്കണമോയെന്നത് സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ചേതേശ്വര്‍ പുജാരയുടെ ബാക്കപ്പായിട്ടായിരിക്കും ഇവരിലൊരാള്‍ ടീമിലെത്തിയേക്കുക.
ബംഗാളില്‍ നിന്നുള്ള താരമായ അഭിമന്യു ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും മൂന്നാമനായി ഇറങ്ങി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ 96 റണ്‍സെടുത്ത പഞ്ചാലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. അതുകൊണ്ടു തന്നെ പുജാരയെ പുറത്തിരുത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ഈ സ്ഥാനത്തേക്കു പ്രഥമ പരിഗണന ലഭിക്കാനിടയുള്ള താരം മായങ്ക് അഗര്‍വാളായിരിക്കും. വാംഖഡെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 150ഉം രണ്ടാമിന്നിങ്‌സില്‍ 62 റണ്‍സും നേടിയ മായങ്ക് പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു.

 ഇഷാന്ത് ശര്‍മ പുറത്തായേക്കും

ഇഷാന്ത് ശര്‍മ പുറത്തായേക്കും

വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഒരുപക്ഷെ ഇന്ത്യ പുറത്തിരുത്തിയേക്കും. ടെസ്റ്റില്‍ പഴയ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. മാത്രമല്ല മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ അടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനത്തിനു വെല്ലുവിളിയായിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമേ ഇഷാന്ത് കളിച്ചിരുന്നുള്ളൂ. ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചതുമില്ല. രണ്ടാം ടെസ്റ്റില്‍ പകരക്കാരനായെത്തിയ സിറാജ് മൂന്നു വിക്കറ്റുകളുമായി മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ മടങ്ങിയെത്തുന്നതിനാല്‍ ടീമില്‍ മല്‍സരം കൂടുതല്‍ ശക്തമാവും. 105 ടെസ്റ്റുകളുടെ അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്ത്. ഇവയില്‍ നിന്നും 311 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷെ ബൗളിങിലെ മൂര്‍ച്ചയില്ലായ്മ അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുകയാണ്.
സൗത്താഫ്രിക്കയിലേക്കു റിസര്‍വ് പേസര്‍മാരായി ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കെല്ലാം നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്. ഏകദിന ടീമിലേക്കു പരിചയസമ്പന്നനായ ശിഖര്‍ ധവാനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. അവസാനമായി കളിച്ച ആറ് ഏകദിനങ്ങളില്‍ മൂന്നെണ്ണത്തില്‍ 98, 67, 86* എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഏകദിനത്തില്‍ 17 സെഞ്ച്വറികളും ധവാന്റെ പേരിലുണ്ട്. നിലവിലെ ടീമില്‍ ക്യാപ്റ്റന്‍ കോലി, രോഹിത് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ചതും അദ്ദേഹമാണ്.

Story first published: Monday, December 6, 2021, 18:48 [IST]
Other articles published on Dec 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X