വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കീഴടങ്ങിയത് രണ്ടു ഫൈനലുകളില്‍... ഇന്ത്യന്‍ വനിതാ ടീം തളരില്ല, കാരണം വെളിപ്പെടുത്തി പൂനം

ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ തോല്‍വി

മുംബൈ: ഓസ്‌ട്രേലിയയില്‍ നടന്ന വനിതകളുടെ ടി20 ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍ പൂനം യാദവ്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തി ഫൈനലിലേക്കു മുന്നേറിയ ഇന്ത്യക്കു ഓസീസിനെതിരായ കലാശക്കളിയില്‍ കാലിടറുകയായിരുന്നു. ഏകപക്ഷീയമായ പരാജയമാണ് ഇന്ത്യയേറ്റു വാങ്ങിയത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കന്നി ഫൈനല്‍ കൂടിയായിരുന്നു ഇത്.

poonam

ഫൈനലില്‍ ഇന്ത്യ മോശമായിരുന്നുവെന്നു താന്‍ പറയില്ലെന്നു പൂനം വ്യക്തമാക്കി. ടൂര്‍ണമെന്റിലുടനീളം നമ്മള്‍ നന്നായി കളിച്ചു. ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് നമ്മള്‍ അല്‍പ്പം പിറകിലേക്കു പോയത്. അതു ഫൈനലിലായിരുന്നു. അന്ന് നന്നായി കളിച്ച ടീം വിജയിക്കുകയും ചെയ്തു. ടി20യില്‍ ഒരോവറോ, ഒരു ബാറ്ററോ കളിയുടെ ഗതി തന്നെ മാറ്റുമെന്നും പൂനം പറഞ്ഞു.

IPL: ദാദ, യുവി.... ഫ്‌ളോപ്പായ വമ്പന്‍മാര്‍, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍IPL: ദാദ, യുവി.... ഫ്‌ളോപ്പായ വമ്പന്‍മാര്‍, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍

മഞ്ജരേക്കര്‍ക്ക് ഒരു 'കുഴപ്പമുണ്ട്', പലര്‍ക്കും ഇത് ഇഷ്ടമല്ല, ബിസിസിഐ തിരിച്ചെടുക്കണംമഞ്ജരേക്കര്‍ക്ക് ഒരു 'കുഴപ്പമുണ്ട്', പലര്‍ക്കും ഇത് ഇഷ്ടമല്ല, ബിസിസിഐ തിരിച്ചെടുക്കണം

ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കേറ്റ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. 2017ല്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ തോറ്റിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി കരുത്തുറ്റവരാണെന്ന് പൂനം വ്യക്തമാക്കി. മറ്റുള്ളവര്‍ അങ്ങനെയല്ല. ജീവിതത്തില്‍ ഓരോ ദിവസവും നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളെ നമുക്ക് അതിജീവിക്കാന്‍ കഴിയും. അന്ന് ഫൈനലില്‍ ടീം ജയിച്ചിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്ത്വം ഒരാള്‍ക്കായിരിക്കില്ല, മറിച്ച് എല്ലാവരും ഏറ്റെടുക്കുമായിരുന്നു. പക്ഷെ അതുണ്ടായില്ലെന്നും പൂനം കൂട്ടിച്ചേര്‍ത്തു.

ind women

വനിതകളുടെ ടി20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യയുടെ കുതിപ്പ് സ്വപ്‌നതുല്യമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരും നിലലവിലെ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. 19 റണ്‍സിനാണ് ഓസീസിനെ ഇന്ത്യ സ്തബ്ധരാക്കിയത്. മല്‍സരത്തില്‍ ഓസീസിന്റെ ഇന്നിങ്‌സ് വെറും 115 റണ്‍സില്‍ ഇന്ത്യ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു നടന്ന മല്‍സരങ്ങൡലും മികച്ച ജയം കൊയ്ത ഇന്ത്യ സെമിയില്‍ സ്ഥാനമുറപ്പിച്ച ആദ്യ ടീമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ ഉപേക്ഷിക്കപ്പെട്ടു. ഗ്രൂപ്പുഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയും ചെയ്യുകയായിരുന്നു.

പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍

പാകിസ്താനില്‍ താരങ്ങളുള്‍പ്പെടെ 128 പേര്‍ക്ക് കൊവിഡ്-19 ടെസ്റ്റ്, പരിശോധനാ ഫലം പുറത്ത്പാകിസ്താനില്‍ താരങ്ങളുള്‍പ്പെടെ 128 പേര്‍ക്ക് കൊവിഡ്-19 ടെസ്റ്റ്, പരിശോധനാ ഫലം പുറത്ത്

Story first published: Thursday, March 19, 2020, 17:32 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X