മുംബൈ: ജയ്പൂരില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ യുവരാജ് സിങ്, ലസിത് മലിങ്ക എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയിട്ടും മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിര്‍ത്താന്‍ തയ്യാറാല്ല. പുതിയൊരു താരത്തെക്കൂടി മുംബൈ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നു. ഇന്ത്യന്‍ ഓഫ്സ്പിന്നറായ ജയന്ത് യാദവാണ് മുംബൈ ടീമിലെ പുതിയ അംഗം. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നാണ് 28 കാരനായ താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.
2015 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ഭാഗമാണ് യാദവ്. എന്നാല്‍ ഇത്രയും സീസണുകളില്‍ ഡല്ഹിക്കൊപ്പമുണ്ടായിട്ടും 10 മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. നാലു വിക്കറ്റുകളാണ് അദ്ദേഹത്തിനു നേടാനായത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയുടെ താരമാണ് യാദവ്. നിലവില്‍ ക്രുനാല്‍ പാണ്ഡ്യ, മയാങ്ക് മര്‍ക്കാണ്ടെ, അനുകുല്‍ റോയ്, രാഹുല്‍ ചഹര്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുള്ള മുംബൈ അടുത്ത സീസണില്‍ ജയന്ത് യാദവിനെ എത്ര മല്‍സരങ്ങളില്‍ കളിപ്പിക്കുമെന്നു കണ്ടുതന്നെ അറിയണം. അടുത്തിടെ നടന്ന എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ജയന്തായിരുന്നു ഇന്ത്യയെ നയിച്ചത്. ഫൈനലില്‍ ശ്രീലങ്കയോട് ഇന്ത്യ മൂന്നു റണ്‍സിനു തോല്‍ക്കുകയായിരുന്നു.
വനിതാ ക്രിക്കറ്റ് ടീം പുതിയ പരിശീലകനായി ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തു; ഗാരി കിര്‍സ്റ്റ്യന്‍ പുറത്ത്
ഐ ലീഗ് ഫുട്ബോള്‍; ചര്‍ച്ചിലിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്ത്
ഐപിഎല്ലിന്റെ അടുത്ത സീസണ് തുടങ്ങുന്നിന് 30 ദിവസം മുമ്പ് വരെ ട്രാന്‍സ്ഫര്‍ വിപണി സജീവമായിരിക്കും. എട്ടു ഫ്രാഞ്ചൈസികള്‍ക്കും പരസ്പരം ടീമിനെ വാങ്ങാനോ വില്‍ക്കാനോ ഇക്കാലയളവില്‍ സാധിക്കുകയും ചെയ്യും.