Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാ കളിയിലും അഞ്ച് വിക്കറ്റോ? ചഹല്‍ റോബോട്ട് അല്ല!! പിന്തുണയുമായി ലങ്കന്‍ ഇതിഹാസം

ദില്ലി: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ മിന്നും താരമാവുമെന്ന് വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് യുസ്‌വേന്ദ്ര ചഹല്‍. കുല്‍ദീപ് യാദവിനൊപ്പം ലോകകപ്പില്‍ എതിരാളികളെ കറക്കിവീഴ്ത്താന്‍ ചഹലിനാവുമെന്നും ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ചഹലിന് ഇപ്പോള്‍ സമയം അത്ര നല്ലതല്ല. ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ താരം മോശം പ്രകടനമാണ് നടത്തുന്നത്.

മൊഹാലിയില്‍ ഇന്ത്യ റെക്കോര്‍ഡ് തോല്‍വിയേറ്റുവാങ്ങിയ നാലാം ഏകദിനത്തില്‍ ചഹല്‍ 10 ഓവറില്‍ 80 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമേ താരത്തിനു നേടാനായുള്ളൂ. ഈ മല്‍സരത്തിലെ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശന നേരിടുകയാണ് ചഹല്‍. അതിനിടെ ചഹലിനു പിന്തുണയുമായി ലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ രംഗത്തെത്തി.

ചഹല്‍ ചാംപ്യന്‍ ബൗളര്‍

ചഹല്‍ ചാംപ്യന്‍ ബൗളര്‍

ചാംപ്യന്‍ ബൗളറെന്നാണ് ചഹലിനെ മുരളി വിശേഷിപ്പിച്ചത്. ചഹല്‍ മനുഷ്യനാണന്നും റോബോട്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിക്കുന്ന എല്ലാ മല്‍സരത്തിലും ഒരു ബൗളര്‍ അഞ്ചു വിക്കറ്റെടുക്കണമെന്ന് വാശി പിടിക്കാനാവില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ചഹല്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
ബൗളിങില്‍ എല്ലായ്‌പ്പോഴും വ്യത്യസ്തത കൊണ്ടുവരുന്ന ചഹല്‍ വിക്കറ്റെടുക്കാനും മിടുക്കനാണ്. അദ്ദേഹത്തെ ഒരു റോബോട്ടായി കാണരുത്. എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തണമെന്ന് താരത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല. അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.

പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സ്പിന്നറും

പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സ്പിന്നറും

മുരളീധരന്‍ മാത്രമല്ല ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഇഎഎസ് പ്രസസന്നയും ചഹലിനെ പിന്തുണച്ച് സംസാരിച്ചു. ഒരു കളിയിലെ മോശം പ്രകടനം കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രസന്ന ചൂണ്ടിക്കാട്ടി.
എത്ര മല്‍സരങ്ങളില്‍ ചഹല്‍ ഇന്ത്യക്കായി പന്തെറിഞ്ഞു? 50ന് അടുത്ത മാത്രം. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യക്കായി മോശം പ്രകടനം നടത്തിയെന്ന തരത്തിലാണ് ചഹല്‍ വിമര്‍ശിക്കപ്പെടുന്നത്. ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഓസ്‌ട്രേലിയ നേരത്തേ തന്നെ മിടുക്കരാണ്. അതുകൊണ്ടു തന്നെ ചഹല്‍ മൊഹാലിയില്‍ അത്രയും റണ്‍സ് വഴങ്ങിയതില്‍ ആശങ്കപ്പെടാനില്ലെന്നും പ്രസന്ന കൂട്ടിച്ചേര്‍ത്തു.

ചഹലിന് എന്ത് കൊണ്ടാവുന്നില്ല?

ചഹലിന് എന്ത് കൊണ്ടാവുന്നില്ല?

ഓസ്‌ട്രേലിയയുടെ ലെഗ് സ്പിന്നറായ ആദം സാംപ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലെ നാലു മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റൊരു ലെഗ് സ്പിന്നറായ ചഹലിന് എന്തു കൊണ്ട് കഴിയുന്നില്ലെന്നു ചോദിക്കുന്നവരുണ്ട്. സാംപ വിക്കറ്റുകള്‍ നേടിയത് കൊണ്ട് മാത്രം ചഹലിനെ ചോദ്യം ചെയ്യാനാവുമോ? അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഈ പരമ്പരയില്‍ ഒരേയൊരു മല്‍സരം മാത്രമം ചഹല്‍ കളിച്ചിട്ടുള്ളൂവെന്നും പ്രസന്ന പറഞ്ഞു.

Story first published: Tuesday, March 12, 2019, 12:43 [IST]
Other articles published on Mar 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+