വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിയോ ഒളിംപിക്‌സ്; ഷൂട്ടിങ്ങില്‍ ഹീനാ സിദ്ദു ഫൈനല്‍ കാണാതെ പുറത്ത്

By Anwar Sadath

റിയോ: വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളിന് പിന്നാലെ ഇന്ത്യന്‍ ഷൂട്ടര്‍ ഹീനാ സിദ്ദു 25 മീറ്റര്‍ വനിതാ പിസ്റ്റള്‍ വിഭാഗത്തിലും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മത്സരത്തിന്റെ രണ്ടാം സീരീസില്‍ 17-ാം സ്ഥാനത്ത് ഷൂട്ടിംഗ് തുടങ്ങിയ ഹീനാ മൂന്നാം സീരീസില്‍ 30-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

286 പോയിന്റാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. മത്സരത്തിന്റെ ഹീന ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ഹീനയുടെ പ്രതികരണം. ആത്മവിശ്വാസമില്ലാത്തവരെപോലെയായിരുന്നു ഒളിമ്പിക്‌സില്‍ ഹിനയുടെ പ്രകടനം.

heenasidhu

ഹീന മെഡല്‍ നേടിയില്ലെങ്കിലും ഫൈനലിലെത്തുമെന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍, കരിയറിലെ മോശം ഫോമിലാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു ഹീനയുടെ റിയോയിലെ ഷൂട്ടിങ്.

Story first published: Wednesday, August 10, 2016, 8:35 [IST]
Other articles published on Aug 10, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X