വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ക്രിക്കറ്റിലെ എംബാപ്പെ!! ചിരിക്കാന്‍ വരട്ടെ... ഇരുവരും തമ്മില്‍ കൗതുകകരമായ സാമ്യങ്ങള്‍

കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി പൃഥ്വി മാന്‍ ഓഫ് ദി മാച്ചായിരുന്നു

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള യുവ ഓപ്പണര്‍ പൃഥ്വി ഷാ. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനായ പൃഥ്വി ഇന്ത്യക്കു വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചിരുന്നു. കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും അദ്ദേഹത്തിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലുമെല്ലാം തിളക്കമാര്‍ന്ന പ്രകടനം നടത്തിയ പൃഥ്വിക്കു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായിട്ടുണ്ട്.

ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? മൗനം വെടിഞ്ഞ് സാംപോളി, ഇതാദ്യമായി മനസ്സ്തുറക്കുന്നുലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? മൗനം വെടിഞ്ഞ് സാംപോളി, ഇതാദ്യമായി മനസ്സ്തുറക്കുന്നു

ലോകകപ്പ് നേടാന്‍ ഇന്ത്യ വിയര്‍ക്കും!! പോരായ്മകള്‍ ഒന്നല്ല, മറികടന്നാല്‍ ഒരുകൈ നോക്കാം ലോകകപ്പ് നേടാന്‍ ഇന്ത്യ വിയര്‍ക്കും!! പോരായ്മകള്‍ ഒന്നല്ല, മറികടന്നാല്‍ ഒരുകൈ നോക്കാം

അടുത്തിടെ ലോക ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങള്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുമായുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. വിരാട് കോലിയെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടും എബി ഡിവില്ലിയേഴ്‌സിനെ ലയണല്‍ മെസ്സിയോടുമാണ് പലരും താരതമ്യം ചെയ്തത്. ഇപ്പോഴിതാ വീണ്ടുമൊരു താരതമ്യം കൂടി വന്നിരിക്കുന്നു. പൃഥ്വിയെ ലോക ഫുട്‌ബോളിലെ സെന്‍സേഷനായ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയോടാണ് ഉപമിക്കുന്നത്. ഇതു വെറുതയല്ലെന്നും ഇരുവരും തമ്മില്‍ കൗതുകമുണര്‍ത്തുന്ന ചില സാമ്യതകള്‍ ഉണ്ടെന്നും കാണാം.

ഇരുവരും വാനോളം പ്രതീക്ഷ നല്‍കുന്നു

ഇരുവരും വാനോളം പ്രതീക്ഷ നല്‍കുന്നു

യുവതാരങ്ങളായ ഇരുവരും വാനോളം പ്രതീക്ഷകളാണ് കായിക ലോകത്തിനു നല്‍കിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോള്‍ ഇന്ത്യക്കു വേണ്ടിയുമെല്ലാം പൃഥ്വി റണ്‍സ് വാരിക്കൂട്ടുമ്പോള്‍ എംബാപ്പെ തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും ഫ്രാന്‍സിനു വേണ്ടിയുമെല്ലാം കസറുകയാണ്.
നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമാണ് എംബാപ്പെ. അടുത്ത ഐപിഎല്ലില്‍ ലേലത്തിനു വന്നാല്‍ പൃഥ്വിക്കും റെക്കോര്‍ഡ് തുക തന്നെ ലഭിക്കുമെന്നതില്‍ സംശയമില്ല.

ഇതിഹാസങ്ങളുമായി താരതമ്യം

ഇതിഹാസങ്ങളുമായി താരതമ്യം

പൃഥ്വിയും എംബാപ്പെയും രണ്ട് ഇതിഹാസതാരങ്ങളുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്. പൃഥ്വിയെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ് ഉപമിക്കുന്നതെങ്കില്‍ ബ്രസീലിന്റെ ഇതിഹാസമായ പെലെയുടെ പിന്‍ഗാമിയെന്നാണ് എംബാപ്പെയെ വാഴ്ത്തുന്നത്. കാഴ്ചയിലും കേളീശൈലിയിലുമെല്ലാം ഇരുതാരങ്ങള്‍ക്കും രണ്ട് ഇതിഹാസങ്ങളുമായി ചില സാമ്യതകളുണ്ടെന്നും കാണാം.
മാത്രമല്ല സച്ചിനെപ്പോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവും പൃഥ്വി എത്തിയിരുന്നു. എംബാപ്പെയാവട്ടെ പെലെയ്ക്കു ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ആദ്യ കൗമാര താരമെന്ന റെക്കോര്‍ഡും റഷ്യയില്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.

ഒരേ ശൈലി പിന്തുടരുന്നവര്‍

ഒരേ ശൈലി പിന്തുടരുന്നവര്‍

സമാനമായ ശൈലി പിന്തുടരുന്ന താരങ്ങളാണ് പൃഥ്വിയും എംബാപ്പെയും. ക്രീസിലെത്തിയാല്‍ ആക്രമിച്ച് കളിച്ച് റണ്‍സ് നേടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വി. വിന്‍ഡീസിനെതിരായ കന്നി ടെസ്റ്റില്‍ ഇതു ക്രിക്കറ്റ് ലോകം കണ്ടതുമാണ്. എംബാപ്പെയും ഇതേ ശൈലിയുടെ ആരാധകരനാണ്. എതിര്‍ ഗോള്‍മുഖത്തേക്ക് ചാട്ടുളി കണക്കെ പാഞ്ഞെത്തി ഗോള്‍ നേടുന്നതില്‍ ഹരം കണ്ടെത്തുന്ന അദ്ദേഹം ലോകകപ്പില്‍ എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്നു. അസാമാന്യമായ വേഗവും ഡ്രിബ്ലിങ് പാടവവും ഷൂട്ടിങ് മികവും കൊണ്ടെല്ലാം എംബാപ്പെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നാട്ടിലെ ക്ലബ്ബിനായി കളിക്കുന്നു

നാട്ടിലെ ക്ലബ്ബിനായി കളിക്കുന്നു

ഇതുകൊണ്ടും തീരുന്നില്ല പൃഥ്വിയും എംബാപ്പെയും തമ്മിലുള്ള സമാനതകള്‍. സ്വന്തം നാട്ടിലെ ക്ലബ്ബിനു വേണ്ടിയാണ് ഇരുതാരങ്ങളും ഇപ്പോല്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ തന്റെ നാട്ടില്‍ നിന്നുള്ള ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് പൃഥ്വി. എംബാപ്പെയാവട്ടെ തന്റെ രാജ്യമായ ഫ്രാന്‍സിലെ തന്നെ പ്രമുഖ ക്ലബ്ബായ പിഎസ്ജിയുടെ താരമാണ്.

നേരിയ മുന്‍തൂക്കം എംബാപ്പെയ്ക്ക്

നേരിയ മുന്‍തൂക്കം എംബാപ്പെയ്ക്ക്

പല കാര്യങ്ങളിലും ഇരുതാരങ്ങളും തമ്മില്‍ സാമ്യതകളുണ്ടെങ്കിലും നേട്ടങ്ങളുടെ കാര്യത്തില്‍ പൃഥ്വിക്ക് അല്‍പ്പം മുകളിലാണ് ഇപ്പോള്‍ എംബാപ്പെ. തന്റെ രാജ്യമായ ഫ്രാന്‍സിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ ഭാഗ്യമുണ്ടായ എംബാപ്പെയ്ക്ക് ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കൊപ്പവും കിരീടം നേടാന്‍ കഴിഞ്ഞു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടമുയര്‍ത്താന്‍ പൃഥ്വിക്കായെങ്കിലും സീനിയര്‍ തലത്തിലും ഐപിഎല്ലിലുമൊന്നും ഇതുവരെ ഒരു കിരീടം പൃഥ്വിയുടെ അക്കൗണ്ടില്‍ ഇല്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ പൃഥ്വിക്ക് അതിനു സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Story first published: Wednesday, October 10, 2018, 11:36 [IST]
Other articles published on Oct 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X