കോലിക്കെതിരേ വീണ്ടും പടയൊരുക്കം, ബിസിസിഐയില്‍ പരാതിപ്പെട്ട് ആര്‍ അശ്വിന്‍, റിപ്പോര്‍ട്ട് ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. എല്ലാ ടീമുകളും ഇതിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലുമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പ്രതീക്ഷകളേറെയാണെങ്കിലും സമീപകാലത്തായി ടീമിനുള്ളിലെ ഉള്‍പ്പോര് തിരിച്ചടിയാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ടീമിനുള്ളില്‍ പടയൊരുക്കം ശക്തമാണെന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവങ്ങളില്‍ നിന്ന് തന്നെ വ്യക്തം.

IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാIPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഏകാധിപത്യ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സൗരവ് ഗാംഗുലിയും ജയ് ഷായും അമരത്തുള്ള ബിസിസി ഐയുടെ നിലപാടുകളും കോലിക്ക് അനുകൂലമായിരുന്നില്ല. ഇതിനിടെ കോലിയ്‌ക്കെതിരേ ടീമിലെ സീനിയര്‍ താരം ബിസിസി ഐയില്‍ പരാതിപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

ഇപ്പോഴിതാ കോലിക്കെതിരേ പരാതിപ്പെട്ട സീനിയര്‍ താരം ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐഎഎന്‍എസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിരാട് കോലിയുടെ സഹതാരങ്ങളോടുള്ള മനോഭാവത്തിനും പെരുമാറ്റത്തിനും എതിരേയാണ് അശ്വിന്‍ ബിസിസി ഐയില്‍ പരാതി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ഇംഗ്ലണ്ടിനെതിരായ ഇക്കഴിഞ്ഞ പരമ്പരയിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ പരാതി നല്‍കിയതെന്നാണ് ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരടെസ്റ്റ് പരമ്പരക്കെത്തിയ ഇന്ത്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും നാട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ചാം മത്സരം കോവിഡ് ഭീതിയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലുമായിരുന്നു. എന്നാല്‍ ആര്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ഇതാവാം കോലിക്കെതിരേ അശ്വിന്‍ പരാതിപ്പെടാന്‍ കാരണമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡും ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡും ഉണ്ടായിട്ടും അശ്വിന് ഒരു മത്സരത്തില്‍ പോലും കോലി പരിഗണിച്ചില്ല.

IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

പരമ്പരക്ക് മുമ്പായി കൗണ്ടി കളിച്ച് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടും അശ്വിന് അവസരം നല്‍കാന്‍ തയ്യാറായില്ല. കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജയിക്കാനുള്ള താല്‍പര്യം നായകനെന്ന നിലയില്‍ കോലിയില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നാലാം ടെസ്റ്റിന് മുമ്പ് അശ്വിനെ കളിപ്പിക്കണമെന്ന് രവി ശാസ്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും കോലി അത് നിഷേധിക്കുകയാണ് ചെയ്തതെന്നാണ് വിവരം. ഇതെല്ലാം അശ്വിന്‍ തന്റെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

ടീമിനുള്ള പ്രശ്‌നങ്ങള്‍തന്നെയാണ് ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുമെന്ന തീരുമാനത്തിലേക്ക് കോലിയെ എത്തിച്ചത്. അധികം വൈകാതെ ഏകദിന സ്ഥാനവും കോലി രാജിവെച്ചേക്കുമെന്നാണ് സൂചന. ഈ ടി20 ലോകകപ്പോടെ രവി ശാസ്ത്രി പരിശീലകസ്ഥാനം ഒഴിയും. പകരക്കാരനായി അനില്‍ കുംബ്ലെ എത്താനാണ് സാധ്യത. ഇതെല്ലാം കോലിക്ക് പ്രതികൂലമായാണ് കാര്യങ്ങളെന്നാണ് വ്യക്തമാക്കുന്നത്.

T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

ഇതുവരെ ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ കോലിക്കായിട്ടില്ല. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇതെല്ലാം കോലിക്ക് തിരിച്ചടിയായിരിക്കുകയാണ്. സീനിയര്‍ താരങ്ങളോട് ആലോചിക്കാതെ രവി ശാസ്ത്രിയും കോലിയും ഏകാധിപത്യപരമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും പ്ലേയിങ് 11 തിരഞ്ഞെടുപ്പിലും ഈ ഏകാധിപത്യ സ്വഭാവം കാട്ടുന്നുവെന്നുമാണ് സഹതാരങ്ങള്‍ക്കിടയില്‍ പൊതുവേയുള്ള പരാതി.

IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

IPL 2021: ധോണി ദയവു ചെയ്ത് ഇതാവര്‍ത്തിക്കരുത്, ഉപദേശവുമായി ശ്രീകാന്ത്

രോഹിത് ശര്‍മ കോലിയുടെ തീരുമാനങ്ങളോട് അഭിപ്രായഭിന്നതയുള്ള താരമാണ്. നേരത്തെ മുതല്‍ ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും 2019ലെ ഏകദിന ലോകകപ്പിനിടെ രവി ശാസ്ത്രി ഉള്‍പ്പെടെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി ഈ ഭിന്നത വീണ്ടും ശക്തമായിട്ടുണ്ടെന്നാണ് വിവരം. കോലി നായകസ്ഥാനം ഒഴിയുന്നതോടെ രോഹിത് ശര്‍മ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാവാനുള്ള സാധ്യത ഏറെയാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 28, 2021, 15:15 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X