Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? വിഷുവിനറിയാം ടീം ഇന്ത്യയെ... കാത്തിരിപ്പ് നാലാമനു വേണ്ടി

ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ 12ാം സീസണ്‍ വളരെ ആവേശകരമായി തന്നെ മുന്നേറുകയാണെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ കാത്തിരിപ്പ് ലോകകപ്പിനു വേണ്ടിയാണ്. മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.

വിരാട് കോലി നയിക്കുന്ന ടീമിലെ പകുതിയിലേറെ താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു. ഇനി രണ്ടോ, മൂന്നോ താരങ്ങളുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാവും ഇവരെ തിരഞ്ഞെടുക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.

15ന് പ്രഖ്യാപിക്കും

15ന് പ്രഖ്യാപിക്കും

ഏപ്രില്‍ 15ന് വിഷുദിനത്തിലാവും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 23നാണ് ലോകകപ്പിനുള്ള ടീമിന്റെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
ഇതിനകം മൂന്നു ടീമുകളാണ് 23 അംഗ സാധ്യതാ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂസിലാന്‍ഡായിരുന്നു ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച ആദ്യ ടീം. പിന്നീട് പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരും സാധ്യതാ ടീമിനെ പുറത്തുവിട്ടിരുന്നു.

ഐപിഎല്‍ പരിഗണിക്കുന്നു

ഐപിഎല്‍ പരിഗണിക്കുന്നു

ഐപിഎല്ലിലെ കൂടി പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കുകയെന്ന് മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഏപ്രില്‍ 23വരെ സമയമുള്ളതിനാല്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന കാര്യം വളരെ എളുപ്പമാണമെന്നും ഒഫീഷ്യല്‍ അറിയിച്ചു.
ലോകകപ്പില്‍ ബാറ്റിങില്‍ നാലാമന്റെയും നാലാം ബൗളറുടെയും കാര്യത്തിലാണ് ഇന്ത്യക്കു ഇപ്പോള്‍ സംശയമുള്ളത്. ഇതിനുള്ള ഉത്തരം ഐപിഎല്‍ നല്‍കുമെന്നതിനാലാണ് ടീം പ്രഖ്യാപനം ബിസിസിഐ ഏപ്രില്‍ പകുതിയിലേക്ക് മാറ്റിയത്.

റായുഡു, പന്ത്, രാഹുല്‍, ശങ്കര്‍...

റായുഡു, പന്ത്, രാഹുല്‍, ശങ്കര്‍...

ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനിലേക്ക് അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ റായുഡു തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ പന്തും രാഹുലും മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാനാവുന്നില്ലെന്ന മുന്‍ വീക്ക്‌നെസ് പന്ത് ഐപിഎല്ലിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്.
ബൗളിങില്‍ ആര്‍സിബിക്കുവേണ്ടി മികച്ച പ്രകടനം നടത്തുന്ന പേസര്‍ നവ്ദീപ് സെയ്‌നിയെയും നാലാം ബൗളറായി ലോകകപ്പ് ടീമിലേക്കു പരിഗണിച്ചേക്കും.

Story first published: Monday, April 8, 2019, 13:11 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+