Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂനെയ്ക്ക് ധോണിയെ വേണം; എന്തുകൊണ്ട്?

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ടീമായ പൂനെ മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റനാക്കി ആദ്യ സീസണ്‍ ഗംഭീരമായി തുടങ്ങാന്‍ ആലോചന. രാജസ്ഥാന്‍ ചെന്നൈ ടീമുകളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് പൂനെ, രാജ്‌കോട്ട് എന്നീ ടീമുകളാണ് ഐപിഎല്ലിലെ പുതുമുഖക്കാര്‍. പിരിച്ചവിട്ട ടീമുകളിലെ കളിക്കാരെ പുതിയ ടീമുകള്‍ ലേലത്തിനെടുക്കും.

ലേലം തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഇരു ടീമുകളും മികച്ച താരങ്ങളെ സ്വന്തമാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ലാഭമുണ്ടാക്കാനുള്ള പരിപാടിയിലാണെന്നാണ് റിപ്പോര്‍ട്ട്. പൂനെയാണ് മുന്തിയ കളിക്കാരെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തന്നെയാണ് പൂനെയുടെ ആദ്യ സെലക്ഷന്‍.

msdhoni

ബാറ്റിങ്ങില്‍ മികച്ച ഫോമിലല്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ചെന്നൈ ടീമിനുണ്ടാക്കിക്കൊടുത്ത നേട്ടങ്ങള്‍ തന്നെയാണ് ധോണിയെ മുന്‍നിരയിലെത്തിക്കുന്നത്. ധോണിയുടെ സാന്നിധ്യം ടീമിന്റെ ബ്രാന്റ് മൂല്യം കുത്തനെ ഉയര്‍ത്തുകയും ചെയ്യും. രണ്ടുവര്‍ഷത്തിനുള്ളില്‍ ടീമിനെ ലാഭത്തിലെത്തിക്കാന്‍ ധോണിക്ക് കഴിയുമെന്നാണ് പൂനെയുടെ കണക്കുകൂട്ടല്‍.

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ എക്‌സ്പീരിയന്‍സും ടീമിന് മുതല്‍ക്കൂട്ടാകും. ആദ്യ സീസണ്‍ മുതല്‍ ടീം പ്ലേ ഓഫില്‍ കളിക്കാതിരുന്നിട്ടില്ല. രണ്ടുതവണ ചെന്നൈയെ ചാമ്പ്യന്മാരുമാക്കി. 129 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2987 റണ്‍സെടുത്ത ധോണിയുടെ ആവറേജ് 39.30 ആണ്. 15 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണിത്. എല്ലാറ്റിനുമുപരി ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണി ടീമിന് ബാലന്‍സ് നല്‍കുമെന്നും പുണെ ടീം അധികൃതര്‍ കണക്കുകൂട്ടുന്നു.

Story first published: Tuesday, December 15, 2015, 9:03 [IST]
Other articles published on Dec 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+