Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ.പി.എല്ലിലെ രണ്ടാഴ്ച; വാണവരും വീണവരും കൂട്ടിന് വിവാദങ്ങളും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ രണ്ടാം ആഴ്ച പിന്നിടുകയാണ്. തകര്‍പ്പന്‍ ബാറ്റിങും ഉശിരന്‍ ബൗളിങുമായി പോരാട്ടം കടുക്കുമ്പോള്‍ വിവാദങ്ങള്‍ക്കും ഈ സീസണില്‍ പഞ്ഞമില്ല. ആരാധക പ്രതീക്ഷ കാത്ത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച ഫോമിലാണുള്ളത്. ആരാധക പിന്തുണ ഏറെയുള്ള മുംബൈ ഇന്ത്യന്‍സും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. മുന്‍ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എങ്കിലും വിരാട് കോലിയും സംഘവും തിളങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും നിരാശമാത്രമാണ് ഫലം. രാജസ്ഥാനും ഡല്‍ഹിക്കും മികവിനൊത്ത പ്രകടനം കാട്ടാന്‍ സാധിക്കുന്നില്ല.

19 മത്സരങ്ങള്‍ ഈ സീസണില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള ചെന്നൈ തന്നെയാണ് നിലവില്‍ തലപ്പത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് നിലവില്‍ ആദ്യ നാലിലുള്ളത്. പഞ്ചാബ്,ഡല്‍ഹി,രാജസ്ഥാന്‍,ബംഗളുരു എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ടീമുകള്‍ തമ്മില്‍ ചെറിയ പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ പ്ലേ ഓഫിലേക്കെത്താന്‍ കടുത്ത പോരാട്ടം തന്നെ വേണ്ടിവരും. ഐ.പി.എല്ലിന്റെ ഈ സീസണിലെ ഇതുവരെയുള്ള പ്രധാന സംഭവങ്ങള്‍ ചുവടെ...

മങ്കാദിങ് വിവാദം

മങ്കാദിങ് വിവാദം

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് രവിചന്ദ്ര അശ്വിന്റെ മങ്കാദിങ് തന്നെയാണ്. രാജസ്ഥാനെതിരായ മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതാണ് വിവാദത്തിന് വഴിതുറന്നത്. അശ്വിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും മുന്‍ താരങ്ങളും രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടര്‍ന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അശ്വിന്റെ കുടുംബത്തിനെതിരേ പോലും അധിക്ഷേപമുണ്ടായി. അശ്വിന്‍ എറിഞ്ഞ 13ാം ഓവറിന്റെ അവസാന പന്തിലാണ് ബട്‌ലര്‍ മങ്കാദിങിലൂടെ പുറത്തായത്. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും രാജസ്ഥാനെ പഞ്ചാബ് പരാജയപ്പെടുത്തുകയും ചെയ്തു.

അംപയര്‍ പിഴവ്

അംപയര്‍ പിഴവ്

മോശം അംപയറിങ്ങും ഈ സീസണില്‍ വിവാദം സൃഷ്ടിച്ചു. മുംബൈ ഇന്ത്യന്‍സും റോയല്‍സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിലാണ് അംപയര്‍ക്ക് വലിയ പിഴവ് സംഭവിച്ചത്. അവസാന ഓവറില്‍ ബംഗളൂരുവിന് 17 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. ക്രീസില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ എ.ബി ഡിവില്ലിയേഴ്‌സും. ഈ ഓവറില്‍ അവസാന പന്ത് മലിംഗ എറിഞ്ഞത് നോ ബോള്‍ ആയിരുന്നു. എന്നാല്‍ ഇത് അംപയറിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതോടെ ആറ് റണ്‍സിന് ബംഗളൂരു തോറ്റു. ഇതിനെതിരേ ശക്തമായി പ്രതികരിച്ച് ബംഗളൂരു ക്യാപ്്റ്റന്‍ വിരാട് കോലി തേര്‍ഡ് അംപയറുടെ റൂമില്‍ കയറി കയര്‍ത്തതും വിവാദമായിരുന്നു.

സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി

സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി

ഈ സീസണില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്നത്. ഇരു ടീമും നിശ്ചിത ഓവറില്‍ 185 റണ്‍സ് വീതം അടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 10 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡല്‍ഹിക്ക് മൂന്ന് റണ്‍സ് ജയം.ആന്‍ഡ്രേ റസലിനെയടക്കം നിയന്ത്രിച്ചു നിര്‍ത്തിയ കഗിസോ റബാദയാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്.

വാര്‍ണര്‍-ബെയര്‍സ്‌റ്റോ സെഞ്ച്വറി

വാര്‍ണര്‍-ബെയര്‍സ്‌റ്റോ സെഞ്ച്വറി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഓപ്പണിങ് കൂട്ടുകെട്ടും ഈ സീസണില്‍ ശ്രദ്ധേയമായി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ഇരുവരും സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ 231 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഹൈദരാബാദ് നേടി. ബംഗളൂരുവിനെ 113 റണ്‍സിന് ഓള്‍ഔട്ടാക്കി 118 റണ്‍സിന്റെ കൂറ്റന്‍ ജയവും ഹൈദരാബാദ് സ്വന്തം പേരിലാക്കി. ബെയര്‍സ്‌റ്റോ 114 റണ്‍സും വാര്‍ണര്‍ 100 റണ്‍സുമാണ് നേടിയത്.

കറാന്‍ മാജിക്കില്‍ പഞ്ചാബ്

കറാന്‍ മാജിക്കില്‍ പഞ്ചാബ്

ഡല്‍ഹിയില്‍ നിന്ന് സാം കറാന്റെ ബൗളിങ് മികവില്‍ പഞ്ചാബ് വിജയം തട്ടിയെടുത്തതും ഈ സീസണിലെ ആവേശക്കാഴ്ച. ഹാട്രിക്കടക്കം 2.2 ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് കറാന്‍ വീഴ്ത്തിയത്.ഇതോടെ 167 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 152 റണ്‍സിന് ഓള്‍ഔട്ടായി. എട്ട് റണ്‍സിനിടെ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് പഞ്ചാബിന്റെ തിരിച്ചുവരവ്.

Story first published: Sunday, April 7, 2019, 15:45 [IST]
Other articles published on Apr 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+