Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കൂടുതല്‍ ഫാന്‍സ് ആര്‍ക്ക്? ടോപ്പ് 5നെ അറിയാം... കിരീടമില്ലാത്തവരും ലിസ്റ്റില്‍!!

IPLൽ കൂടുതല്‍ ഫാന്‍സ് ആര്‍ക്ക്? | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ചരിത്രസംഭവമായി മാറിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. ബിസിസിഐ തുടക്കമിട്ട ഈ അദ്ഭുത ടൂര്‍ണമെന്റിന് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലുമെല്ലാം പിന്‍മുറക്കാരുണ്ട്. ഐപിഎല്‍ മാതൃകയില്‍ ഐസിസിയിലെ വമ്പന്‍ ടീമുകളെല്ലാം ടി20 ടൂര്‍ണമെന്റുകള്‍ നടത്തുന്നുണ്ടെങ്കിലും വല്ല്യേട്ടന്‍ ഐപിഎല്‍ തന്നെയാണ്.

എട്ടു ടീമുകളാണ് ഐപിഎല്ലിലെ സ്ഥിരസാന്നിധ്യമായി ഇപ്പോഴും തുടരുന്നത്. ഇതുവരെ 11 സീസണുകള്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും മൂന്നു തവണ വീതം കിരീടം സ്വന്തമാക്കി തങ്ങളുടെ ആധിപത്യം തെളിയിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ ഇന്‍സ്റ്റഗ്രാമിലുള്ള ആരാധകരുടെ കണക്കില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ആദ്യത്തെ അഞ്ചു ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ് (22 ലക്ഷം)

മുംബൈ ഇന്ത്യന്‍സ് (22 ലക്ഷം)

മൂന്നു തവണ ജേതാക്കളായ, രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ലോകം മുഴുവന്‍ ഏറ്റവുമധികം ആരാധകരുള്ള ഐപിഎല്‍ ടീം. 22 ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ മുംബൈക്കുള്ളത്. 2013, 15, 17 വര്‍ഷങ്ങളിലാണ് രോഹിത്തിനു കീഴില്‍ മുംബൈ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുള്ളത്.
ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ലസിത് മലിങ്ക എന്നിവരടക്കം നിരവധി പേര്‍ കളിച്ചിട്ടുള്ള ടീം കൂടിയാണ് മുംബൈ. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ യുവനക്ഷത്രങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് മുംബൈയാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (20 ലക്ഷം)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (20 ലക്ഷം)

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആരാധക പിന്തുണയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 20 ലക്ഷം ഫോളോവേഴ്‌സുമായി മുംബൈക്കു തൊട്ടുതാഴെ ആര്‍സിബിയുണ്ട്. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്ന് കൂടിയാണ് ആര്‍സിബി. കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് മറ്റു ടീമുകള്‍.
കോലിയുടെയും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ എബി ഡിവില്ലിയേഴ്‌സിന്റെയും സാന്നിധ്യം തന്നെയാണ് ആര്‍സിബി 20 ലക്ഷം ഫോളേവേഴ്‌സിനെ നേടിക്കൊടുത്തത്. 11 വര്‍ഷം നീണ്ട കിരീടവരള്‍ച്ചയ്ക്കു പുതിയ സീസണില്‍ അറുതിയിടാമെന്ന ശുഭപ്രതീക്ഷയിലാണ് ആര്‍സിബി.

 ചെന്നൈ സൂപ്പര്‍കിങ്‌സ് (16.3 ലക്ഷം)

ചെന്നൈ സൂപ്പര്‍കിങ്‌സ് (16.3 ലക്ഷം)

മൂന്നു തവണ ജേതാക്കളായ ഇതിഹാസ താരം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സാണ് ആരാധക പിന്തുണയില്‍ മൂന്നാംസ്ഥാനത്ത്. എന്നാല്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള മുംബൈ, ആര്‍സിബി എന്നിവരേക്കാള്‍ ഏറെ പിന്നിലാണ് സിഎസ്‌കെ. 16.30 ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈക്കുള്ളത്.
ധോണി തന്നെയാണ് സിഎസ്‌കെയുടെ ഐക്കണ്‍ താരം. പ്രഥമ സീസണ്‍ മുതല്‍ ഒപ്പമുള്ള അദ്ദേഹം രണ്ടു വര്‍ഷം വിലക്ക് മൂലം സിഎസ്‌കെ പുറത്തു പോയപ്പോള്‍ മാത്രമാണ് അവര്‍ക്കായി കളിക്കാതിരുന്നത്. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരാണ് സിഎസ്‌കെയുടെ മറ്റു മിന്നും താരങ്ങള്‍.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8. 3 ലക്ഷം)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8. 3 ലക്ഷം)

രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ആരാധക പിന്തുണയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. എന്നാല്‍ മൂന്നാമതുള്ള സിഎസ്‌കെയെക്കാള്‍ പകുതി ഫോളോവേഴ്‌സ് മാത്രമേ കെകെആറിനുള്ളൂ. 8.3 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ കെകെആറിനെ പിന്തുടരുന്നുണ്ട്.
ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് കെകെആര്‍ രണ്ടു തവണ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ദിനേഷ് കാര്‍ത്തികായിരുന്നു കെകെആറിന്റെ ക്യാപ്റ്റന്‍. റോബിന്‍ ഉത്തപ്പ, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ആന്ദ്രെ റസ്സല്‍ എന്നിവരും കെകെആര്‍ നിരയിലുണ്ട്.

 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7.39 ലക്ഷം)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7.39 ലക്ഷം)

ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പകരക്കാരായി ഐപിഎല്ലിലെത്തുകയും ഒരു തവണ ചാംപ്യന്‍മാരാവുകയും ചെയ്ത ടീമാണ് സണ്‍റൈസഴ്‌സ് ഹൈദരാബാദ്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്‍െ എണ്ണത്തിലാണ് അഞ്ചാം സ്ഥാനത്ത് എസ്ആര്‍എച്ചാണ്. 7.39ലക്ഷം ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്.
2016ല്‍ ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലാണ് എസ്ആര്‍എച്ച് ഐപിഎല്‍ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ തവണ കെയ്ന്‍ വില്ല്യംസണിന്റെ നായകത്വത്തില്‍ അവര്‍ റണ്ണറപ്പാവുകയും ചെയ്തു. വാര്‍ണര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഹൈദ്രാബാദിലെ ശ്രദ്ധേയരായ താരങ്ങള്‍.

Story first published: Friday, January 11, 2019, 14:42 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+