For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഈ റെക്കോര്‍ഡുകള്‍ ഇനി വെറും സ്വപ്‌നം!! ആരും തകര്‍ക്കില്ല... കോലിയും ഗെയ്‌ലും കിങ്‌സ്

തകര്‍ക്കാന്‍ ദുഷ്‌കരമായ ചില റെക്കോര്‍ഡുകള്‍ ഐപിഎല്ലിലുണ്ട്

By Manu
ഈ റെക്കോര്‍ഡുകള്‍ ഇനി ആരും തകര്‍ക്കില്ല | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ ത്രസിപ്പിക്കുന്ന മറ്റൊരു സീസണ്‍ കൂടി ഈയാഴ്ച ആരംഭിക്കുകയാണ്. 12ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി എട്ടു മണിക്കു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

ഐപിഎല്ലിലെ കഴിഞ്ഞ 11 സീസണിലേക്കു തിരിഞ്ഞുനോക്കിയാല്‍ നിരവധി റെക്കോര്‍ഡുകള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടപ്പോള്‍ ഇളകാതെ നില്‍ക്കുന്ന ചില റെക്കോര്‍ഡുകളുണ്ട്. ഒരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത ചില ഐപിഎല്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയന്നു നോക്കാം.

 ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍- ഗെയ്ല്‍

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍- ഗെയ്ല്‍

ഐപിഎല്ലില്‍ ഒരു കളിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് യൂനിവേഴ്‌സല്‍ ബോസും വിന്‍ഡീസിന്റെ ഇതിഹാസ താരവുമായ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടിയാണ് 175 റണ്‍സ് വാരിക്കൂട്ടി ഗെയ്ല്‍ ചരിത്രം കുറിച്ചത്. വെറും 66 പന്തിലായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സ്.
ആകെ നേടിയ 175 റണ്‍സില്‍ 154 റണ്‍സും ബൗണ്ടറി, സിക്‌സര്‍ എന്നിവയില്‍ നിന്നായിരുന്നു. പൂനെ വാരിയേഴ്‌സാണ് അന്നു ഗെയ്‌ലിന്റെ സംഹാരതാണ്ഡവത്തിന് ഇരയായത്. വെറും 120 പന്തുകള്‍ മാത്രമുള്ള ടി20യില്‍ നിന്നുമാണ് ഗെയ്ല്‍ മാത്രം 175 റണ്‍സ് വാരിക്കൂട്ടിയത്. ഈ സ്‌കോര്‍ ഇനിയൊരിക്കലും തിരുത്തപ്പെടില്ലെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

 ഒരു സീസണ്‍, 4 സെഞ്ച്വറി- കോലി

ഒരു സീസണ്‍, 4 സെഞ്ച്വറി- കോലി

ഐപിഎല്ലിന്റെ ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ആര്‍സിബിയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ പേരിലാണ്. 2016ലെ ഐപിഎല്ലിലായിരുന്നു കോലിയുടെ ഉജ്ജ്വല പ്രകടനം. നാലു സെഞ്ച്വറികളടക്കം സീസണില്‍ അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സാണ്.
ഈ നാലു സെഞ്ച്വറികളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള സെഞ്ച്വറിയാണ് ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കപ്പെടുന്നത്. കാരണം ഈ കളിയില്‍ കൈയിലെ മുറിവ് വച്ചു കെട്ടി ബാറ്റ് ചെയ്താണ് കോലി സെഞ്ച്വറി തികച്ചത്.

ബൗണ്ടറിയും സിക്‌സറുമടിച്ച് കൂടുതല്‍ റണ്‍സ്- ഗെയ്ല്‍

ബൗണ്ടറിയും സിക്‌സറുമടിച്ച് കൂടുതല്‍ റണ്‍സ്- ഗെയ്ല്‍

ഒരു ഇന്നിങ്‌സില്‍ ബൗണ്ടറികളിലൂടെയും സിക്‌സറിലൂടെയും മാത്രം കൂടുതല്‍ റണ്‍സ് നേടിയ താരം ക്രിസ് ഗെയ്‌ലാണ്. പൂനെ വാരിയേഴ്‌സിനെതിരേ നേടിയ 175 റണ്‍സെന്ന റെക്കോര്‍ഡ് ഇന്നിങ്‌സില്‍ തന്നെയാണ് ഗെയ്ല്‍ ഈയൊരു റെക്കോര്‍ഡുമിട്ടത്. അന്നു 17 സിക്‌സറുകളും 13 ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ രണ്ടു തവണ മാത്രമേ 150ന് മുകളില്‍ റണ്‍സ് ഒരു താരം നേടിയിട്ടുള്ളൂ. ഒന്ന് ഗെയ്‌ലാണെങ്കില്‍ മറ്റൊരാള്‍ ബ്രെന്‍ഡന്‍ മക്കുല്ലമാണ്. ഇവരില്‍ ഗെയ്ല്‍ 150ല്‍ കൂടുതല്‍ റണ്‍സാണ് ബൗണ്ടറി, സിക്‌സര്‍ എന്നിവയിലൂടെ മാത്രം അടിച്ചെടുത്തിട്ടുള്ളത്. ഈ റെക്കോര്‍ഡും ഇനി മറ്റൊരു താരം തിരുത്താനുള്ള സാധ്യത കുറവാണ്.

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്- കോലി

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്- കോലി

ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡിന് ഉടമ വിരാട് കോലിയാണ്. 2016ല്‍ കോലി നാലു സെഞ്ച്വറികളുമായി റെക്കോര്‍ഡിട്ട അതേ സീസണില്‍ തന്നെയാണ് റണ്‍മഴയും കണ്ടത്. അന്നു 16 മല്‍സരങ്ങളില്‍ നിന്നും 81.08 ശരാശരിയില്‍ 973 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. നാലു സെഞ്ച്വറികള്‍ കൂടാതെ ഏഴു ഫിഫ്റ്റികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
കോലി കഴിഞ്ഞാല്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ്. 2016ല്‍ തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വാര്‍ണര്‍ 848 റണ്‍സ് നേടിയത്.

Story first published: Thursday, March 21, 2019, 12:57 [IST]
Other articles published on Mar 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+