വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിച്ചുപറത്താന്‍ ഗെയ്‌ലും രാഹുലും; തിരിച്ചടിക്കാന്‍ ബട്‌ലറും സ്റ്റോക്‌സും, പഞ്ചാബ് വിയര്‍ക്കും, ആധിപത്യം രാജസ്ഥാന്

റോയൽസിനെ പിടിക്കാൻ പഞ്ചാബിന്റെ രാജാക്കന്മാർ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ നാലാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രാജസ്ഥാന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് പുതിയ സീസണിലേക്കുള്ള വരവറിയിക്കാന്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിക്കേണ്ടത് രാജസ്ഥാന്റെ അഭിമാന പ്രശ്‌നമാണ്. രവിചന്ദ്ര അശ്വിന്‍ ക്യാപ്റ്റനായുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന് അവസാന സീസണില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല. 14 മത്സരത്തില്‍ ആറ് മത്സരം മാത്രം ജയിച്ച പഞ്ചാബ് ഏഴാം സ്ഥാനക്കാരായാണ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ഇതുവരെ ഐ.പി.എല്‍ കിരീടമുയര്‍ത്താന്‍ കഴിയാത്ത പഞ്ചാബ് ഇത്തവണ പ്രതീക്ഷയിലാണ്.

ഐപിഎല്‍: മുംബൈയെ രക്ഷിക്കാന്‍ യുവിക്കുമായില്ല, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
രാജസ്ഥാനും കരുത്തുറ്റ നിരയാണ്. പ്രഥമ സീസണില്‍ കിരീടം ചൂടിയ ശേഷം പിന്നീട് കപ്പുയര്‍ത്താന്‍ കഴിയാതിരുന്ന രാജസ്ഥാന് ഇത്തവണ രഹാനെ കിരീടം സമ്മാനിക്കുമോയെന്ന് കാത്തിരുന്ന് കാണാം. അവസാന സീസണിലെ നാലാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. പന്തു ചുരണ്ടല്‍ വിവാദത്തില്‍ ലഭിച്ച വിലക്കിന് ശേഷം ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.


ഗെയ്‌ലിലും മില്ലറിലും പ്രതീക്ഷ

ഗെയ്‌ലിലും മില്ലറിലും പ്രതീക്ഷ

ട്വന്റി20 ഫോര്‍മാറ്റിലെ അപകടകാരികളായ രണ്ട് പ്രമുഖ താരങ്ങളുടെ കരുത്തിലാണ് പഞ്ചാബിന്റെ വരവ്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും തല്ലിത്തകര്‍ത്താല്‍ തടുത്തുനിര്‍ത്തുക എതിരാളികള്‍ക്ക് അത്ര എളുപ്പമാവില്ല. ക്രിസ് ഗെയ്‌ലിന്റെ സമീപകാല പ്രകടനം പഞ്ചാബിന് പ്രതീക്ഷ നല്‍കുന്നതാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗെയ്ല്‍ കാഴ്ചവെച്ചത്. ശ്രീലങ്കന്‍ പരമ്പരയില്‍ മികവുകാട്ടിയെത്തുന്ന മില്ലറും തിളങ്ങുമെന്ന് പ്രത്യാശിക്കാം.അവസാന സീസണില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയ കെ.എല്‍ രാഹുലിന്റെ പ്രകടനവും പഞ്ചാബിന്റെ വിജയ സാധ്യതകളില്‍ നിര്‍ണായകമാവും. 659 റണ്‍സാണ് 14 മത്സരത്തില്‍ നിന്ന് രാഹുല്‍ അടിച്ചെടുത്തത്. മലയാളി കരുണ്‍ നായരാവും മധ്യനിരയില്‍ ബാറ്റിങ് കരുത്തേകുക. നിക്കോളാസ് പുരാന്‍,മന്ദീപ് സിങ്,സര്‍ഫറാസ് ഖാന്‍,മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍.

 ബൗളിങ് നിര ശക്തം

ബൗളിങ് നിര ശക്തം

ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ സ്പിന്‍ ബൗളിങ്ങാണ് പഞ്ചാബിന്റെ വജ്രായുധം. അഫ്ഗാനിസ്ഥാന്‍ യുവതാരം മുജീബുര്‍ റഹ്മാനാവും സ്പിന്‍ ബൗളിങ്ങില്‍ അശ്വിനെ പിന്തുണയ്ക്കുക. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച യുവ ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയിലും പഞ്ചാബ് പ്രതീക്ഷ വയ്ക്കുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയില്‍ ഇംഗ്ലണ്ടിന്റെ യുവ ബൗളര്‍ സാം കുറാന്‍ കരുത്തേകും. പിന്തുണയുമായി അങ്കിത് രജപുത്,ആന്‍ഡ്രേ ടൈ,ഹാര്‍ഡസ് വില്‍ജിയോണ്‍ എന്നിവരും ഒപ്പമുണ്ട്. അവസാന സീസണില്‍ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ടൈയായിരുന്നു മുന്നില്‍.

റോയല്‍സാണ് രാജസ്ഥാന്‍

റോയല്‍സാണ് രാജസ്ഥാന്‍

ഇത്തവണ സംതുലിതമായ നിരയുമാണ് രാജസ്ഥാനെത്തുന്നത്. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറുമാണ് രാജസ്ഥാന്റെ കരുത്ത്. അജിന്‍ക്യ രഹാനെ, സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത്,മനാന്‍ വോറ,രാഹുല്‍ ത്രിപതി,ലിയാം ലിവിങ്‌സ്‌റ്റോണ്‍ എന്നിവരും ബാറ്റിങ് നിരയുടെ ശക്തിയാണ്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന സ്റ്റോക്സ് അവസാന മത്സരങ്ങളിലെല്ലാം വെടിക്കെട്ട് പ്രകടനാണ് പുറത്തെടുത്ത്. മുന്‍നിരയില്‍ ബട്‌ലര്‍ നിലയുറപ്പിച്ചാല്‍ മടക്കി അയക്കാന്‍ ബൗളര്‍മാര്‍ പാടുപെടും. യുവതാരം സഞ്ജുവും ഐ.പി.എല്ലില്‍ മികച്ച റെക്കോഡുകളുള്ള താരമാണ്. ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം അവസാന സീസണിലെ പ്രകടനം ആവര്‍ത്തിക്കുമെന്ന വിശ്വാസവും രാജസ്ഥാനുണ്ട്.

ബൗളിങ് കുന്തമുന

ബൗളിങ് കുന്തമുന

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍. വരുണ്‍ ആരോണ്‍,ധവാല്‍ കുല്‍ക്കര്‍ണി,ഓഷ്വാന തോമസ്,ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍. ബെന്‍ സ്റ്റോക്‌സിനൊപ്പം ട്വന്റി20യില്‍ മികച്ച ഓള്‍റൗണ്ട് റെക്കോഡുള്ള ജോഫ്ര ആര്‍ച്ചറും ഇറങ്ങുമ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടും. ശ്രേയസ് ഗോപാല്‍,ഇഷ് സോധി എന്നിവരിലാവും ടീമിന്റെ സ്പിന്‍ ഉത്തരവാദിത്തം.

കണക്കുകളില്‍ രാജസ്ഥാന്‍ കേമന്‍

കണക്കുകളില്‍ രാജസ്ഥാന്‍ കേമന്‍

ഇതുവരെ 17 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 10 തവണയും ജയം രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ ഏഴ് മത്സരം പഞ്ചാബും ജയിച്ചു.

സാധ്യതാ ടീം

സാധ്യതാ ടീം

രാജസ്ഥാന്‍:ജോസ് ബട്‌ലര്‍,അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍),സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍,ബെന്‍ സ്‌റ്റോക്‌സ്,രാഹുല്‍ ത്രിപതി,കൃഷ്ണപ്പ ഗൗതം,ശ്രേയസ് ഗോപാല്‍,ജോഫ്ര ആര്‍ച്ചര്‍,ജയദേവ് ഉനദ്ഘട്ട്,വരുണ്‍ ആരോണ്‍.

പഞ്ചാബ്: ക്രിസ് ഗെയ്ല്‍,കെ.എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പൂരന്‍,കരുണ്‍ നായര്‍,സാം കുറാന്‍,ആര്‍ അശ്വിന്‍(ക്യാപ്റ്റന്‍),വരുണ്‍ ചക്രവര്‍ത്തി,മുഹമ്മദ് ഷമി,മുജീബുര്‍ റഹ്മാന്‍,അങ്കിത് രജപുത്‌

Story first published: Monday, March 25, 2019, 9:09 [IST]
Other articles published on Mar 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X