വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡല്‍ഹി ചെറിയ മീനല്ല, മുംബൈ വിയര്‍ക്കും,കണക്കുകളില്‍ തുല്യര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള മുംബൈയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ശ്രേയസ് അയ്യര്‍ നായകനായുള്ള ഡല്‍ഹി ക്യാപ്റ്റില്‍സ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പഴയ പേരുമാറ്റിയെത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കിരീടത്തോടെ മടങ്ങാമെന്ന പ്രതീക്ഷയിലാണ്. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരുന്നില്ല.

ഉദിച്ചുയരാന്‍ ഹൈദാരാബാദ്, തടുത്തിടാന്‍ കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡനില്‍ തീപാറും, കണക്കുകളില്‍ കെ.കെ.ആര്‍ഉദിച്ചുയരാന്‍ ഹൈദാരാബാദ്, തടുത്തിടാന്‍ കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡനില്‍ തീപാറും, കണക്കുകളില്‍ കെ.കെ.ആര്‍

റിക്കി പോണ്ടിങ് തന്ത്രങ്ങളോതുന്ന ഡല്‍ഹിയിലേക്ക് ഉപദേശകനായി സൗരവ് ഗാംഗുലികൂടി എത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. മറുവശത്ത് അവസാന സീസണിലെ നിരാശപ്രകടനത്തിന് ഇൗ സീസണിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് മുംബൈയുടെ വരവ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും രോഹിതും സംഘവും പ്രതീക്ഷിക്കുന്നില്ല. ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള സൂപ്പര്‍ താരങ്ങളുടെ നിരയാണ് മുംബൈയുടേത്. ഡല്‍ഹിയുടെ യുവപോരാളികള്‍ക്ക് മുന്നില്‍ വിജയത്തോടെ തുടങ്ങാന്‍ മുംബൈയ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


കരുത്തോടെ മുംബൈ ബാറ്റിങ്

കരുത്തോടെ മുംബൈ ബാറ്റിങ്

അവസാന സീസണിലെ ബാറ്റിങ് പാളിച്ചകള്‍ വിലയിരുത്തി ഇത്തവണ മികച്ച ടീമുമായാണ് മുംബൈ എത്തുന്നത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരുത്തുപകരുന്ന മുംബൈ ഓപ്പണിങ്ങില്‍ പങ്കാളിയായി വിന്‍ഡീസിന്റെ എവിന്‍ ലെവിസെത്തും. ക്വിന്റന്‍ ഡീകോക്ക്,ആദിത്യ താരെ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരോടൊപ്പം ഇന്ത്യന്‍ താരം യുവരാജ് സിങ് എത്തുന്നതോടെ മുംബൈയുടെ ബാറ്റിങ് നിര എതിര്‍ ടീം ബൗളര്‍മാരെ വെള്ളം കുടിപ്പിക്കും.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ എന്നീ മൂന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരുടെ സാന്നിദ്ധ്യം മുംബൈയുടെ കരുത്താണ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹര്‍ദിക്കിന് പഴയ ഫോമിലേക്കെത്താന്‍ കഴിയുമോയെന്ന ആശങ്കയുണ്ട്. പി.എസ്.എല്ലില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്താണ് പൊള്ളാര്‍ഡ് ഐ.പി.എല്ലിനെത്തുന്നത്.

ബൂം ബൂം ബൂംറ

ബൂം ബൂം ബൂംറ

ജസ്പ്രീത് ബൂംറയുടെ ബൗളിങാണ് മുംബൈയുടെ വജ്രായുധം. റണ്‍സ് വഴങ്ങാന്‍ പിശുക്കുകാട്ടി വിക്കറ്റ് പിഴുതെടുക്കുന്ന ബൂംറയ്‌ക്കൊപ്പം മിച്ചല്‍ മഗ്ലെങ്ങന്‍,ജേസണ്‍ ബെഹറണ്‍ഡോര്‍ഫ് , ബരീരന്ദര്‍ സ്രാന്‍,എന്നിവരാവും പേസ് ബൗളിങ് കരുത്തുപകരുക. പരിക്കിനെത്തുടര്‍ന്ന് ആദം മില്‍നെയ്ക്കും ദേശീയ ടീം ഉത്തരവാദിത്തങ്ങളെത്തുടര്‍ന്ന് ലസിത് മലിങ്കയ്ക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമാവുന്നത് മുംബൈയ്ക്ക് തിരിച്ചടിയാണ്. മായങ്ക് മാര്‍ക്കണ്ടെ,അങ്കുല്‍ റോയി എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍.

ധവാന്‍ കരുത്തില്‍ ഡല്‍ഹി

ധവാന്‍ കരുത്തില്‍ ഡല്‍ഹി

ഹൈദരാബാദില്‍ നിന്ന് ശിഖര്‍ ധവാനെ ടീമിലെത്തിച്ചാണ് ഡല്‍ഹിയുടെ വരവ്. ശ്രേയസ് അയ്യര്‍,കോളിന്‍ മണ്‍റോ,കോളിന്‍ ഇന്‍ഗ്രാം,പൃഥ്വി ഷാ,റിഷഭ് പന്ത്,ഹനുമ വിഹാരി എന്നിവരാണ് ബാറ്റിങ്ങിലെ പ്രധാന താരങ്ങള്‍.ഓള്‍റൗണ്ടര്‍മാരായ ക്രിസ് മോറിസ്, ഹര്‍ഷല്‍ പട്ടേല്‍, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, ജലക് സക്‌സേന എന്നിവരില്‍ ഡല്‍ഹിക്ക് പ്രതീക്ഷയേറെ.

മൂര്‍ച്ചയേറിയ ബൗളിങ്

മൂര്‍ച്ചയേറിയ ബൗളിങ്

കിവീസ് ഫൗസ്റ്റ് ബൗളര്‍ ട്രന്റ് ബോള്‍ട്ട് നയിക്കുന്ന ഡല്‍ഹി ബൗളിങ് നിരയില്‍ ആവേഷ് ഖാന്‍,കഗിസോ റബാദ,ഇഷാന്ത് ശര്‍മ എന്നിവരുമുണ്ട്.അവസാന സീസണില്‍ 18 വിക്കറ്റുമായി ബോള്‍ട്ട് തിളങ്ങിയിരുന്നു. അമിത് മിശ്രയുടെ ഗൂഗ്ലി എതിരാളികളെ വട്ടം കറക്കുമ്പോള്‍ കേരള താരം ജലജ് സക്‌സേനയും അക്‌സര്‍ പട്ടേലും പിന്തുണയേകും.

കണക്കില്‍ തുല്യര്‍

കണക്കില്‍ തുല്യര്‍

22 തവണയാണ് ഇരു ടീമും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 11 തവണ വീതം ഇരു ടീമും ജയം പങ്കിട്ടു. അതിനാല്‍ കണക്കിന്റെ ആധിപത്യം ഇരുകൂട്ടര്‍ക്കും അവകാശപ്പെടാനാവില്ല. എന്നാല്‍ നിലവിലെ ഫോമില്‍ വിജയ സാദ്ധ്യത കൂടുതല്‍ മുംബൈയ്ക്കാണ്.

Story first published: Sunday, March 24, 2019, 9:49 [IST]
Other articles published on Mar 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X