ഐപിഎല്‍ ടീമിനായി ധോണിയും
മുംബൈ: ഐപിഎല്ലില്‍ പുതുതായി വരുന്ന രണ്ടു ടീമുകളില്‍ ഒന്നിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണി രംഗത്ത്. പുതുതായി വരുന്ന ടീമിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടന്ന് ധോണി തന്നെയാണ് ബിസിസിഐയെ അറിയിച്ചത്.
വാതുവയ്പ്പ് ഇടപാടിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് പകരമാണ് പുതുതായി രണ്ടു ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 40 കോടി രൂപയാണ് ഒരു ടീമിന്റെ അടിസ്ഥാനവില.

ധോണിക്ക് പുറമേ കൊല്‍ക്കത്തയില്‍ നിന്നുള്ള സഞ്ജീവ് ഗോയങ്കലും ഐപിഎല്‍ ടീമിനായി രംഗത്തുണ്ട്. പുതിയ ടീമുകളെ സ്വന്തമാക്കാന്‍ അഹമ്മദാബാദ്, ഇന്‍ഡോര്‍, കാണ്‍പൂര്‍ തുടങ്ങിയ എട്ട് നഗരങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.
നിലവില്‍ എട്ടു ടീമുകളാണ് ഐപിഎല്ലില്‍ ഉള്ളത്. അതില്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ആറ് ടീമായി ചുരുങ്ങി. ആറ് ടീമുകളുമായി ഐപിഎല്‍ നടത്തുന്നതില്‍ പ്രതിസന്ധി ഉളളതിനാല്‍ പുതിയ രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. വിലക്ക് മാറി ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ തിരികെ വരുമ്പോള്‍ അവരേയും ഉള്‍പ്പെടുത്തി ഐപിഎല്‍ വിപുലീകരിക്കാനാണ് പദ്ധതി.
ചെന്നൈ സൂപ്പര്‍ കിംങ്‌സ് ക്യാപ്റ്റനാണ് നിലവില്‍ ധോണി. എന്നാല്‍ ടീമിനെ വിലക്കിയതോടെ മറ്റൊരു ടീമിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണിപ്പോള്‍. ടീമിനെ സ്വന്തമാക്കാന്‍ ധോണിക്കൊപ്പം വീഡിയോകോണും റാഞ്ചിയിലെ വ്യവസായിക പ്രമുഖരുമാണ് രംഗത്തുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
