വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാദച്ചൂടില്‍ പഞ്ചാബ് കൊല്‍ക്കത്തയില്‍; റസലും ഗെയ്‌ലും മുഖാമുഖം, പോരാട്ടം കടുക്കും

വിവാദച്ചൂടില്‍ പഞ്ചാബ് കൊല്‍ക്കത്തയില്‍ | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ആറാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടറിങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാകും. രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചെത്തുന്ന പഞ്ചാബ് മങ്കാദിങ് വിവാദത്തിന്റെ ചൂടിലാണ് കൊല്‍ക്കത്തയിലെത്തുന്നത്. പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ മങ്കാദിങിലൂടെ രാജസ്ഥാന്റെ ജോസ് ബട്‌ലറെ പുറത്താക്കിയതും തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങളും ടീമിനെ എത്രത്തോളം ബാധിച്ചെന്ന് ഇന്നത്തെ മത്സരത്തിലൂടെ വ്യക്തമാവും.

അതോടൊപ്പം ട്വന്റി20 ഫോര്‍മാറ്റിലെ ഏറ്റവും ശക്തരായ രണ്ടു താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്ന മത്സരം കൂടിയാണിത്. പഞ്ചാബിനുവേണ്ടി ക്രിസ് ഗെയ്ല്‍ അര്‍ദ്ധ സെഞ്ച്വറിയോടെ തുടങ്ങിയപ്പോള്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച ആത്മവിശ്വാസത്തിലാണ് ആന്‍ഡ്രേ റസല്‍ ഇറങ്ങുന്നത്. ബാറ്റ്‌സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനയില്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

ആത്മവിശ്വാസത്തോടെ കൊല്‍ക്കത്ത

ആത്മവിശ്വാസത്തോടെ കൊല്‍ക്കത്ത

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പൊരുതി നേടിയ വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നു. ഓപ്പണിങ്ങില്‍ ക്രിസ് ലിന്നിന് ഹൈദരബാദിനെതിരേ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവസാന സീസണിലെ കൊല്‍ക്കത്തയുടെ ഓപ്പണിങ് കൂട്ടുകെട്ടായ ക്രിസ് ലിന്‍- സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടായിരുന്നില്ല ഹൈദരാബാദിനെതിരേ ഇറങ്ങിയത്. കൈക്കേറ്റ് പരിക്ക് മൂലം നരെയ്‌ന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയപ്പോള്‍ പകരക്കാരനായെത്തിയ നിധീഷ് റാണ ലഭിച്ച അവസരം നന്നായി മുതലെടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് റാണ വഹിച്ചത്.

എന്നാല്‍ ആദ്യ പവര്‍പ്ലേയില്‍ അനായാസം റണ്‍നിരക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള നരെയ്ന്‍ പഞ്ചാബിനെതിരേ ഓപ്പണറായി തിരിചെത്തുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ റാണ മൂന്നാം നമ്പറില്‍ ഇറങ്ങും. പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പയുടെ പ്രകടനവും കൊല്‍ക്കത്തയ്ക്ക് കരുത്തുപകരുന്നതാണ്. ഹൈദരാബാദിനെതിരേ അവസരോചിത പ്രകടനമായിരുന്നു ഉത്തപ്പ കാഴ്ചവെച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. ഇന്ത്യയുടെ ട്വന്റി20യിലെ വിശ്വസ്ത ഫിനിഷറായ കാര്‍ത്തിക് പഞ്ചാബിനെതിരേ ഫോം കണ്ടെത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തുന്ന ശുബ്മാന്‍ ഗില്ലിന്റെ ആദ്യ മത്സരത്തിലെ ബാറ്റിങും കൊല്‍ക്കത്തയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്നു.

ആദ്യ മത്സരത്തിലെ ബൗളിങ് നിരയില്‍ കൊല്‍ക്കത്ത മാറ്റം വരുത്താന്‍ സാധ്യതയില്ല. പീയൂഷ് ചൗള,സുനില്‍ നരെയ്ന്‍,കുല്‍ദീപ് യാദവ് എന്നിവര്‍ സ്പിന്നര്‍മാരായി കൊല്‍ക്കത്തന്‍ ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കായിരുന്നു ടീമിന്റെ പേസ് ബൗളിങ് ചുമതല.

അത്ഭുതം ആവര്‍ത്തിക്കാന്‍ പഞ്ചാബ്

അത്ഭുതം ആവര്‍ത്തിക്കാന്‍ പഞ്ചാബ്

രാജസ്ഥാനെതിരായി തോല്‍വി മുഖത്തുനിന്നാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. രവിചന്ദ്ര അശ്വിന്‍,മുജീബുര്‍ റഹ്മാന്‍ എന്നീ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവും. മങ്കാദിങ് വിക്കറ്റ് നേട്ടത്തിലൂടെ ടീമിന് വിജയം സമ്മാനിക്കാന്‍ അശ്വിനായെങ്കിലും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. ക്രിക്കറ്റിലെ പ്രമുഖരും ബി.സി.സി.ഐയു അടക്കം അശ്വിന്റെ പ്രവര്‍ത്തിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇൗ വിവാദത്തിന്റെ ഭാഗമായി അശ്വിന്റെ കുടുംബത്തിനെതിരേ പോലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആരാധക പ്രതിഷേധം ഉണ്ടായി. ഈ ഒരു സാഹചര്യത്തില്‍ അശ്വിനും സംഘത്തിനും വിജയം നേടാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ അടിത്തറ. അവസാന സീസണിലെ പഞ്ചാബിന്റെ ഒറ്റയാള്‍ പോരാളിയായിരുന്ന കെ.എല്‍ രാഹുലിന് രാജസ്ഥാനെതിരേ തിളങ്ങാനായില്ല. മായങ്ക് അഗര്‍വാളിനും വലിയൊരു സ്‌കോര്‍ കണ്ടെത്താനായില്ല. സര്‍ഫറാസ് ഖാന്‍ ലഭിച്ച അവസരം മുതലാക്കിയപ്പോള്‍ നിക്കോളാസ് പുരാന്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ മന്ദീപ് സിങിനെ മദ്ധ്യനിരയിലാണ് പഞ്ചാബ് പരീക്ഷിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരേ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെങ്കിലും ബാറ്റിങ് ഓഡറില്‍ മാറ്റമുണ്ടായേക്കും. മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയും തരക്കേടില്ല. അങ്കിത് രജപുത്,സാം കുറാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ഷമിക്ക് നല്‍കിയത്. എന്തായാലും ബാറ്റ്‌സ്മാന്‍മാരുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമാവും ഇത്.

കണക്കില്‍ കൊല്‍ക്കത്ത കേമന്‍

കണക്കില്‍ കൊല്‍ക്കത്ത കേമന്‍

കഴിഞ്ഞ 11 സീസണുകളിലായി ഇരു ടീമും 23 തവണയാണ് നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 15 തവണയും ജയം കൊല്‍ക്കത്ത നേടിയപ്പോള്‍ എട്ട് തവണയാണ് പഞ്ചാബിന് ജയിക്കാനായത്.


Story first published: Wednesday, March 27, 2019, 9:04 [IST]
Other articles published on Mar 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X