വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉദിച്ചുയരാന്‍ ഹൈദാരാബാദ്, തടുത്തിടാന്‍ കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡനില്‍ തീപാറും, കണക്കുകളില്‍ കെ.കെ.ആര്‍

കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ 12ാം സീസണിന് ആരവം ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക് നായകനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കെയ്ന്‍ വില്യംസണ്‍ നായകനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. രണ്ടു തവണ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത ഇത്തവണ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടമാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളും തുല്യശക്തികളായിരിക്കെ പോരാട്ടം കടുക്കുമെന്നുറപ്പ്.

ഡല്‍ഹി ചെറിയ മീനല്ല, മുംബൈ വിയര്‍ക്കും,കണക്കുകളില്‍ തുല്യര്‍ ഡല്‍ഹി ചെറിയ മീനല്ല, മുംബൈ വിയര്‍ക്കും,കണക്കുകളില്‍ തുല്യര്‍

ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് രണ്ടു തവണയും കൊല്‍ക്കത്ത ചാമ്പ്യന്‍പട്ടം ചൂടിയത്. ഗംഭീര്‍ ടീം വിട്ടതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിനെ കൊല്‍ക്കത്ത നായകനാക്കി. അവസാന സീസണില്‍ ഇരു ടീമും പ്ലേ ഓഫ് കളിച്ചിരുന്നു. കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താക്കാരയപ്പോള്‍ ഹൈദരാബാദായിരുന്നു റണ്ണേഴ്‌സപ്പ്. ഫൈനലില്‍ എം.എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഹൈദരാബാദ് പരാജയപ്പെടുകയായിരുന്നു. ഇരു ടീമിന്റെയും ഈ സീസണിലെ കരുത്തും ദൗര്‍ബല്യവും എന്തൊക്കെയാണെന്ന് നോക്കാം.


വാര്‍ണര്‍ തിരിച്ചെത്തി, സംതുലിതം ഹൈദരാബാദ്

വാര്‍ണര്‍ തിരിച്ചെത്തി, സംതുലിതം ഹൈദരാബാദ്

ശിഖര്‍ ധവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് കൂടുമാറിയത് ഹൈദരാബാദിനെ ഒരു തരത്തിലും ബാധിക്കില്ല. ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകന്‍ ഡേവിഡ് വാര്‍ണര്‍ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയതോടെ ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തുയര്‍ന്നു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് ഈ സീസണിലും ഹൈദരാബാദിനെ നയിക്കുന്നത്. അവസാന സീസണില്‍ 735 റണ്‍സുമായി ഐ.പി.എല്ലിലെ ടോപ് സ്‌കോററായിരുന്നു വില്യംസണ്‍.ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ബാറ്റിങ് കരുത്ത്

ബാറ്റിങ് കരുത്ത്

ബാറ്റിങ് കരുത്തേകാന്‍ മനീഷ് പാണ്ഡെ,യൂസഫ് പഠാന്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍,വൃദ്ധിമാന്‍ സാഹ,ദീപക് ഹൂഡ,ജോണി ബെയര്‍‌സ്റ്റോ എന്നിവരാണ് ടീമിലുള്ളത്. മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിന് കരുത്തേകുന്നു. പരിക്ക് ഭേദമായി ഷക്കീബ് അല്‍ഹസന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ഷക്കീബ് ടീമിന് മുതല്‍ക്കൂട്ടാവും. അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും അവസാന സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റാഷിദിന്റെ സ്പിന്‍ ബൗളിങ്ങായിരുന്നു അവസാന സീസണില്‍ ഹൈദരാബാദിനെ പ്ലേ ഓഫിലേക്ക് നയിച്ചത്.പരിചിയസമ്പന്നനായ സ്പിന്‍ ബൗളര്‍ ഷഹബാദ് നദീമും ഹൈദരാബാദിനൊപ്പമുണ്ട്.

ഭുവിയുടെ സ്വിങ് ബൗള്‍

ഭുവിയുടെ സ്വിങ് ബൗള്‍

മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് ടീമിന്റെ മറ്റൊരു സവിശേഷത. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയില്‍ മലയാളി ബേസില്‍ തമ്പി,ഖലീല്‍ അഹമ്മദ്,സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുമുണ്ട്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ സമീപകാല പ്രകടനവും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.

കൊല്‍ക്കത്തയുടെ രാജാക്കന്‍മാര്‍

കൊല്‍ക്കത്തയുടെ രാജാക്കന്‍മാര്‍

2012,2014 സീസണിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഈ സീസണിലും പ്രതാപികളാണ്. വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന ക്രിസ് ലിന്നാണ് ടീമിലെ ഏറ്റവും അപകടകാരി.ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ആന്‍ഡ്രേ റസലിലും ടീമിന് പ്രതീക്ഷകളേറെ. പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പയും നായകന്‍ ദിനേഷ് കാര്‍ത്തികും ബാറ്റിങ് നിരയ്ക്ക് മുതല്‍ക്കൂട്ടാവുമ്പോള്‍ യുവതാരങ്ങളായ ശുബ്മാന്‍ ഗില്‍,നിധീഷ് റാണ എന്നിവരും അവസരം തേടുന്നു.

ഓള്‍റൗണ്ടര്‍ നരെയ്ന്‍

ഓള്‍റൗണ്ടര്‍ നരെയ്ന്‍

അവസാന സീസണുകളില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി വെടിക്കെട്ട് തീര്‍ക്കുന്ന സുനില്‍ നരെയ്‌നെയാണ് എതിരാളികള്‍ ഭയക്കുന്നത്. പന്തുകൊണ്ട് ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന നരെയ്ന്‍ ബാറ്റെടുത്താല്‍ വിനാശകാരിയാണ്. കുല്‍ദീപ് യാദവും പീയൂഷ് ചൗളയും സ്പിന്‍ ബൗളര്‍മാരായി ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റിന്റെ സാന്നിദ്ധ്യവും ടീമിന് കരുത്തേകും. മികച്ച ഫാസ്റ്റ് ബൗളിങ് നിരയില്ലാത്തതാണ് ടീമിന്റെ ദൗര്‍ബല്യം.കമലേഷ് നാഗര്‍കോട്ടി,ആന്റിച്ച് നോര്‍ജെ,ശിവം മാവി എന്നിവര്‍ക്ക് പരിക്കേറ്റ്് ഈ സീസണ്‍ നഷ്ടമാവുന്നതും ടീമിന് തിരിച്ചടിയാണ്. കേരളതാരം സന്ദീപ് വാര്യരെ കൊല്‍ക്കത്ത ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

കണക്കുകളില്‍ കെ.കെ.ആര്‍

കണക്കുകളില്‍ കെ.കെ.ആര്‍

അവസാന 11 സീസണുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്തയ്ക്കാണ് ആധിപത്യം. ഇരു ടീമും 15 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണയും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ആറ് തവണയാണ് ഹൈദരാബാദ് ജയിച്ചത്.

Story first published: Sunday, March 24, 2019, 9:48 [IST]
Other articles published on Mar 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X