വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലനില്‍പ്പിന്റെ പോരാട്ടത്തിനൊരുങ്ങി രാജസ്ഥാന്‍; എതിരാളി ഹൈദരാബാദ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം. പോരാട്ടം പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കെ ജയം ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയും വഴങ്ങി 10 പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനത്തും 11 മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഏഴ് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. ടീമിലെ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഐപിഎല്‍: നാണംകെട്ട് ചാംപ്യന്‍മാര്‍, ധോണിയില്ലാത്ത ചെന്നൈയെ തരിപ്പണമാക്കി മുംബൈഐപിഎല്‍: നാണംകെട്ട് ചാംപ്യന്‍മാര്‍, ധോണിയില്ലാത്ത ചെന്നൈയെ തരിപ്പണമാക്കി മുംബൈ

ലോകകപ്പ് മുന്നില്‍ക്കണ്ട് സ്റ്റീവ് സ്മിത്ത്,ബെന്‍ സ്റ്റോക്‌സ്,ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ ഹൈദരാബാദില്‍ നിന്നും വെടിക്കെട്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഈ മാസം അവസാനത്തോടെയാവും ഇവര്‍ നാട്ടിലേക്ക് പോവുക. ഹൈദരാബാദിന്റെ ഈ സീസണിലെ വിജയക്കുതിപ്പിന് അടിത്തറ ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് കൂട്ടുകെട്ടാണ്. നിലവിലെ ഓറഞ്ച് ക്യാപ് ഉടമയായ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുന്നത് ടീമിനെ കാര്യമായിത്തന്നെ ബാധിക്കും. 574 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. ബെയര്‍‌സ്റ്റോ 445 റണ്‍സും അക്കൗണ്ടിലാക്കിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നതിന് മുമ്പ് വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ടീമുകള്‍.


ആദ്യ നാലില്‍ത്തുടരാന്‍ ഹൈദരാബാദ്

ആദ്യ നാലില്‍ത്തുടരാന്‍ ഹൈദരാബാദ്

ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം ചെറുതായതിനാല്‍ത്തന്നെ ഹൈദരാബാദിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. നിലവില്‍ നാലാം സ്ഥാനത്തുള്ള ഹൈദരാബാദിന് തോല്‍വി സ്ഥാനചലനത്തിന് ഇടവരുത്തും. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ മിന്നും പ്രകടനത്തോടൊപ്പം മനീഷ് പാണ്ഡെ,വിജയ് ശങ്കര്‍ എന്നിവര്‍ ടോപ് ഓഡറില്‍ തിളങ്ങുന്നുണ്ടെങ്കിലും യൂസഫ് പഠാന് ശോഭിക്കാനാവാത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറഫത്തെടുക്കാനായിട്ടില്ല. ബംഗ്ലാദേശ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസനും ടീമില്‍ ഇടം പിടിക്കും. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം നന്നായി തല്ലുകൊള്ളുന്നു. സന്ദീപ് ശര്‍മയും ഖലീല്‍ അഹമ്മദുമാവും പേസ് ബൗളിങ്ങില്‍ ഭുവിയെ പിന്തുണയ്ക്കാനുണ്ടാവുക. സ്പിന്‍ ബൗളിങ്ങില്‍ റാഷിദ് ഖാന്റെയും ഷക്കീബ് അല്‍ഹസന്റെയും പ്രകടനം ഹൈദരാബാദിന് നിര്‍ണ്ണായകമാവും

ജയിച്ചാല്‍ പ്രതീക്ഷ

ജയിച്ചാല്‍ പ്രതീക്ഷ

നിലവിലെ ഏഴാം സ്ഥാനക്കാരായ രാജസ്ഥാനെ ജയത്തില്‍കുറഞ്ഞൊന്നും സന്തോഷിപ്പിക്കില്ല. ഇന്നത്തെ മത്സരം കൂടി തോറ്റാല്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയാവും. സ്റ്റീവ് സ്മിത്ത് നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം നില മെച്ചപ്പെട്ട രാജസ്ഥാന്‍ അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ആവേശം ജയം സ്വന്തമാക്കിയാണ് ഹൈദരാബാദിനെതിരേ ഇറങ്ങുന്നത്. സ്വന്തം മൈതാനത്താണ് മത്സരമെന്നത് രാജസ്ഥാന്‍ പ്രതീക്ഷകളെ ഉയര്‍ത്തുന്നു. അജിന്‍ക്യ രഹാനെ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും സഞ്ജുവിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതാരം റിയാന്‍ പരാഗ് മദ്ധ്യനിരയില്‍ ഉത്തരവാദിത്തത്തോടെ ബാറ്റുവീശുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. സ്റ്റുവര്‍ട്ട് ബിന്നിയും അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തുന്നതില്‍ മിടുക്കുകാട്ടുന്നു. ജോഫ്ര ആര്‍ച്ചറിന്റെ ഓള്‍റൗണ്ട് പ്രകടനവും ടീമിന്റെ ശക്തിയാണ്.

കണക്കുകളില്‍ ഹൈദരാബാദ്

കണക്കുകളില്‍ ഹൈദരാബാദ്

ഇരു ടീമും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം ഹൈദരാബാദിനായിരുന്നു. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റിന് ജയം ഹൈദരാബാദിനായിരുന്നു.

Story first published: Saturday, April 27, 2019, 9:32 [IST]
Other articles published on Apr 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X