Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലും ഡിആര്‍എസ് സിസ്റ്റം വരുന്നു; അമ്പയര്‍മാരുടെ തെറ്റു തിരുത്താം

DRS ഐപിഎലിലും വരുന്നു, DRS To be introduced in IPL 2018 | Oneindia Malayalam

മുംബൈ: കോടികളുടെ ക്രിക്കറ്റ് പൂരമായ ഐപിഎല്ലിലും ഒടുവില്‍ ഡിആര്‍എസ് സിസ്റ്റം വരുന്നു. ഫീല്‍ഡ് അമ്പയര്‍മാരുടെ പിഴവുകള്‍ തിരുത്താന്‍ കളിക്കാര്‍ക്ക് അവസരമൊരുക്കുന്ന ഡിആര്‍എസ് ഇതിനകം തന്നെ ഐസിസി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അവതരിപ്പിച്ചിട്ടുണ്ട്.

ഡിആര്‍എസ് പുതിയ സീസണില്‍ ഐപിഎല്ലിലും അവതരിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. വര്‍ഷങ്ങളായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം ഇത് പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.

ipl

ടാറ്റാ നെക്‌സോണുമായി ഐപിഎല്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷമി ഐപിഎല്ലില്‍ കളിക്കുമോ എന്ന ചോദ്യത്തിന് ബിസിസിഐയു അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ശുക്ലയുടെ മറുപടി.

ടാറ്റാ നെക്‌സോണ്‍ ആയിരിക്കും ഓരോ കളിയിലും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാരന് സമ്മാനം നല്‍കുക. മാത്രമല്ല, ടൂര്‍ണമെന്റിലാകെ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാരന് ഒരു ടാറ്റ നെക്‌സോണ്‍ കാര്‍ സമ്മാനമായി നല്‍കുകയും ചെയ്യും. ഏപ്രില്‍ 7 മുതല്‍ മെയ് 27 വരെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍.

Story first published: Thursday, March 22, 2018, 9:04 [IST]
Other articles published on Mar 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+