വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ഓവറിന്റെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത തട്ടകത്തില്‍; ജയം ആവര്‍ത്തിക്കാന്‍ ഡല്‍ഹി

സൂപ്പര്‍ ഓവറിന്റെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത | Oneindia Malayalam

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 26ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍.കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയം കെ.കെ.ആറിന് അഭിമാന പ്രശ്‌നമാണ്. ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ തങ്ങളെ തോല്‍പ്പിച്ചതിന് കണക്കുവീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് കൊല്‍ക്കത്തയ്ക്ക് മുന്നിലുള്ളത്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് കൊല്‍ക്കത്തയുടെ വരവ്. പേരുകേട്ട ബാറ്റിങ് നിരയുണ്ടായിട്ടും ചെന്നൈയുടെ സ്പിന്‍കെണിയില്‍ തകര്‍ന്നടിഞ്ഞ കൊല്‍ക്കത്തയ്ക്ക് തിരിച്ചുവരേണ്ടത് അനിവാര്യമാണ്.

റഫറിയെ അധിക്ഷേപിച്ച ഡീഗോ കോസ്റ്റയ്ക്ക് എട്ടുകളികളില്‍ വിലക്ക് റഫറിയെ അധിക്ഷേപിച്ച ഡീഗോ കോസ്റ്റയ്ക്ക് എട്ടുകളികളില്‍ വിലക്ക്

മറുവശത്ത് ഡല്‍ഹിക്കും ജയം അത്യാവശ്യമാണ്.അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പ്പിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നു. പിഴവുകള്‍ തിരുത്തി ടീമില്‍ അഴിച്ചുപണിയോടെയാവും ഡല്‍ഹി ഇറങ്ങുക. ആറ് മത്സരത്തില്‍ നാല് ജയവും രണ്ട് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ മൂന്ന് മത്സരങ്ങള്‍ വീതം തോല്‍ക്കുകയും ജയിക്കുകയും ചെയ്ത ഡല്‍ഹി പട്ടികയില്‍ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് പോരാട്ടം ശക്തമായിക്കൊണ്ടിരിക്കെ തുടര്‍ജയങ്ങള്‍ തന്നെ ഡല്‍ഹിക്ക് അനിവാര്യമാണ്.


തട്ടകത്തില്‍ പ്രതീക്ഷയോടെ

തട്ടകത്തില്‍ പ്രതീക്ഷയോടെ

ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര വന്‍ പരാജയമായി മാറുകയായിരുന്നു. ആന്‍ഡ്ര റസല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മുന്‍നിരയും മദ്ധ്യനിരയു ഒരുപോലെ തകര്‍ന്നതോടെ കൊല്‍ക്കത്തയ്ക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് വിജയത്തോടെ പരിഹാരം കാണേണ്ടത് കൊല്‍ക്കത്തയ്ക്ക് അഭിമാന പ്രശ്‌നമാണ്. ചെന്നൈയ്‌ക്കെതിരേ തകര്‍ന്നെങ്കിലും തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനമാണ് താരങ്ങള്‍ സീസണില്‍ പുറത്തെടുക്കുന്നത്. ഓപ്പണര്‍മാരായ ക്രിസ് ലിന്നിന്റെയും സുനില്‍ നരെയ്‌ന്റെയും ആദ്യ പവര്‍പ്ലേയിലെ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ കൊല്‍ക്കത്തയുടെ റണ്‍നിരക്കുയര്‍ത്തുന്നതില്‍ മറ്റുള്ളവര്‍ ബുദ്ധിമുട്ടുന്നു. റോബിന്‍ ഉത്തപ്പ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു. നിധീഷ് റാണയും ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റുവീശുന്നുണ്ട്. മദ്ധ്യനിരയില്‍ റസല്‍ സ്ഥിരത കാട്ടുന്നത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യുവതാരം ശുബ്മാന്‍ ഗില്ലിന് ടോപ് ഓഡറില്‍ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്.

കുല്‍ദീപ് യാദവ്,പീയൂഷ് ചൗള,സുനില്‍ നരെയ്ന്‍ എന്നീ മൂന്ന് സ്പിന്‍ബൗളര്‍മാരില്‍ കൊല്‍ക്കത്ത പ്രതീക്ഷവയ്ക്കുമ്പോള്‍ ഫാസ്റ്റ് ബൗളറായി പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്. ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തിയേക്കും.

ഗ്രേറ്റ് അയ്യറില്‍ പ്രതീക്ഷ

ഗ്രേറ്റ് അയ്യറില്‍ പ്രതീക്ഷ

ശ്രേയസ് അയ്യര്‍ എന്ന നായകനില്‍ പ്രതീക്ഷവെച്ചാണ് ഡല്‍ഹി ഇറങ്ങുന്നത്. മികച്ച താരങ്ങള്‍ ടീമിലുണ്ടെങ്കിലും സ്ഥിരതയില്ല. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും പൃഥ്വി ഷായ്ക്കും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. മുംബൈയ്‌ക്കെതിരായ വെടിക്കെട്ട് പ്രകടനത്തിന് ശേഷം റിഷഭ് പന്ത് വെറും നനഞ്ഞ പടക്കം. അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന റിഷഭിന് ഇനിയുള്ള മത്സരങ്ങളില്‍ തിളങ്ങേണ്ടത് നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സ്ഥാനം റിഷഭിന് മറക്കേണ്ടി വരും. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും മദ്ധ്യനിരയില്‍ തിളങ്ങാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ക്രിസ് മോറിസിനെ ഡല്‍ഹി കളത്തിലിറക്കിയെങ്കിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

കഗിസോ റബാദയെന്ന ഫാസ്റ്റ് ബൗളര്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയെ സൂപ്പര്‍ ഓവറില്‍ തളച്ചത് റബാദയുടെ ബൗളിങ് മികവാണ്. സന്ദീപ് ലാമിച്ചാനെ,അമിത് മിശ്ര എന്നീ സ്പിന്നര്‍മാരും തരക്കേടില്ലാതെ പന്തെറിയുന്നത്. ഹര്‍ഷല്‍ പട്ടേലും ക്രിസ് മോറിസും പേസ് ബൗളിങ്ങില്‍ റബാദയ്ക്ക് മികച്ച പിന്തുണ നല്‍കിയാല്‍ ഡല്‍ഹിയുടെ വിജയപ്രതീക്ഷകള്‍ സജീവമാകും.

കണക്കില്‍ കൊല്‍ക്കത്ത കേമന്‍

കണക്കില്‍ കൊല്‍ക്കത്ത കേമന്‍

ഇതുവരെ 22 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 13 തവണയും കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഒമ്പത് തവണ ഡല്‍ഹിയും ജയിച്ചു.സ്വന്തം ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയ്ക്ക് സര്‍വാധിപത്യമാണ്. ഇതുവരെ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും കൊല്‍ക്കത്തയ്ക്കായിരുന്നു ജയം.

Story first published: Friday, April 12, 2019, 8:48 [IST]
Other articles published on Apr 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X