For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുലി മടയില്‍ ഇന്ന് ചെന്നൈയ്ക്ക് അങ്കം, ജയം തുടരാന്‍ ഡല്‍ഹിപ്പട,പന്താട്ടം തുടരുമോ?

പുലി മടയില്‍ ഇന്ന് ചെന്നൈയ്ക്ക് അങ്കം | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് രാത്രി 8 മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇരു ടീമും ജയം തുടരാനുറച്ച് ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും. ഉദ്ഘാടന മത്സരത്തില്‍ ചെെൈന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഡല്‍ഹിയുടെ വരവ്.

ചെന്നൈയുടെ പരിചയസമ്പന്ന നിരയും ഡല്‍ഹിയുടെ യുവനിരയും തമ്മിലുള്ള പോരാട്ടത്തിനുകൂടിയാവും ഈ മത്സരം സാക്ഷ്യം വഹിക്കുക. ബംഗളൂരുവിനെ സ്പിന്‍ കെണിയില്‍ പെടുത്തിയ ധോണിയുടെ തന്ത്രം ഡല്‍ഹിക്കെതിരേ ഫലം കാണുമോയെന്ന് കാത്തിരുന്ന് കാണാം. ബാറ്റിങ് നിര അവരസത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ സന്ദര്‍ശകരായെത്തുന്ന ധോണിയും സംഘവും വിയര്‍ക്കുമെന്നുറപ്പ്. ആദ്യ മത്സരത്തില്‍ ബാറ്റിങ് നിരയുടെ ശക്തി പരീക്ഷിക്കപ്പെടാനുള്ള അവസരം ചെന്നൈയ്ക്ക് ലഭിച്ചില്ല. കരുത്തുറ്റ ഡല്‍ഹി ബൗളിങ് നിരയെ മറികടന്ന് കൂറ്റന്‍ സ്‌കോര്‍ നേടുക എന്നത് ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളിയാണ്.


പന്തിനെ പേടിക്കണം

പന്തിനെ പേടിക്കണം

റിഷഭ് പന്തിന്റെ ബാറ്റിങ് കരുത്തിനെ ചെന്നൈ പേടിക്കണം. അനായാസം പന്ത് അതിര്‍ത്തി കടത്താന്‍ കെല്‍പ്പുള്ള റിഷഭിന്റെ ബാറ്റിങ് മികവ് എന്തെന്ന് മുംബൈയ്‌ക്കെതിരായ മത്സരത്തിലൂടെ വ്യക്തമായി. 27 പന്തില്‍ 78 റണ്‍സാണ് റിഷഭിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏഴ് വീതം സിക്‌സും ഫോറും പറത്തിയ റിഷഭ് അതേ ആത്മവിശ്വാസത്തില്‍ ബാറ്റുവീശിയ ചെന്നൈ ബൗളര്‍മാര്‍ വെള്ളം കുടിക്കും. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം തേടുന്ന പന്തിന് സ്ഥിരതയാര്‍ന്ന പ്രകടനം അനിവാര്യമാണ്.

ആദ്യ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് പൃഥ്വി ഷാ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പൃഥ്വിക്ക് ഫോം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സീനിയര്‍ താരം ശിഖര്‍ ധവാന്‍ മുംബൈയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. മുന്‍നിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കോളിന്‍ ഇന്‍ഗ്രാമും നടത്തുന്ന പ്രകടനവും ടീമിന് കരുത്താകും. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ക്രിസ് മോറിസ് ചെന്നൈയ്‌ക്കെതിരേ ഡല്‍ഹി നിരയില്‍ കളിച്ചേക്കും.

ട്രന്റ് ബോള്‍ട്ടിന് മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും കഗിസോ റബാദ മുംബൈയ്‌ക്കെതിരേ തിളങ്ങി. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാനും താരത്തിനായി. ഇഷാന്ത് ശര്‍മ,കീമോ പോള്‍ എന്നിവരും ലഭിച്ച അവസരം മുതലാക്കി.

ചെന്നൈയുടെ സീനിയര്‍ നിര

ചെന്നൈയുടെ സീനിയര്‍ നിര

ഐ.പി.എല്ലിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളുടെ നിരയാണ് ചെന്നൈയുടേത്. എം.എസ് ധോണിയുടെ തന്ത്രങ്ങളെ കൃത്യമായി മൈതാനത്ത് പ്രാവര്‍ത്തികമാക്കാന്‍ കെല്‍പ്പുള്ള കളിക്കാരാണ് ടീമിലുള്ളത്. അവസാന സീസണില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച അമ്പാട്ടി റായിഡു- ഷെയ്ന്‍ വാട്‌സണ്‍ കൂട്ടുകെട്ടിലാണ് ഇത്തവണയും ചെന്നൈ പ്രതീക്ഷവയ്ക്കുന്നത്. ബംഗളൂരുവിനെതിരേ റായിഡു ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ വാട്‌സണ്‍ നിരാശപ്പെടുത്തി.

സുരേഷ് റെയ്‌ന,കേദാര്‍ ജാദവ്,എം.എസ് ധോണി,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രോവോ എന്നിവര്‍ക്കാണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ച പ്രധാന താരങ്ങള്‍. ഈ ബാറ്റിങ് ഓഡറിനെ നിലനിര്‍ത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ്,ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്‌സ് എന്നിവര്‍ അവസരം കാത്ത് വെളിയിലുണ്ട്. ബംഗളൂരുവിനെതിരേ മൂന്ന് സ്പിന്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.

ഹര്‍ഭജന്‍ സിങ്ങിനും ജഡേജയ്ക്കും പുറമെ ഇമ്രാന്‍ താഹിറിനും അവസരം ലഭിച്ചു. എന്നാല്‍ ഡല്‍ഹിക്കെതിരേ താഹിറിന് വിശ്രമം നല്‍കി ഒരു ഫാസ്റ്റ് ബൗളര്‍ക്ക് കൂടി അവസരം നല്‍കാനാണ് സാധ്യത. ദീപക് ചാഹറാണ് ബംഗളൂരുവിനെതിരേ ചെന്നൈയുടെ പേസ് നിരയെ നയിച്ചത്. ഡേവിഡ് വില്ലി,മോഹിത് ശര്‍മ എന്നിവരാണ് അവസരം തേടുന്ന മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.

കണക്കില്‍ ചെന്നൈ തന്നെ മുന്നില്‍

കണക്കില്‍ ചെന്നൈ തന്നെ മുന്നില്‍

ഇതുവരെ 18 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 12 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. ആറ് തവണ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്.

സാധ്യതാ ടീം:

സാധ്യതാ ടീം:

ഡല്‍ഹി ക്യാപ്റ്റല്‍സ്:ശിഖര്‍ ധവാന്‍,പൃഥ്വി ഷാ,ശ്രേയസ് അയ്യര്‍,കോളിന്‍ ഇന്‍ഗ്രാം,റിഷഭ് പന്ത്,കീമോ പോള്‍,അക്‌സര്‍ പട്ടേല്‍,രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്,കഗിസോ റബാദ,ട്രന്റ് ബോള്‍ട്ട്

ചെന്നൈ:ഷെയ്ന്‍ വാട്‌സണ്‍,അമ്പാട്ടി റായിഡു,സുരേഷ് റെയ്‌ന,കേദാര്‍ ജാദവ്,രവീന്ദ്ര ജഡേജ,എം.എസ് ധോണി,ഡ്വെയ്ന്‍ ബ്രാവോ,ദീപക് ചാഹര്‍,മോഹിത് ശര്‍മ,ഹര്‍ഭജന്‍ സിങ്,ശര്‍ദുല്‍ ഠാക്കൂര്‍.

Story first published: Tuesday, March 26, 2019, 9:11 [IST]
Other articles published on Mar 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+