ഐപിഎല്‍ ലേലത്തിന് തിരശീല... ഉനാട്കട്ടും വരുണും വിലയേറിയവര്‍, യുവി മുംബൈ ഇന്ത്യന്‍സില്‍

By Manu
IPL ലേലത്തിന് തിരശീല | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായി. ആറു മണിക്കൂറിലധികം നീണ്ട ലേലത്തില്‍ ചില താരങ്ങള്‍ അപ്രതീക്ഷി നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്തു. 8.4 കോടി രൂപ വീതം ലഭിച്ച ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ടും വരുണ്‍ ചക്രവര്‍ത്തിയുമാണ് ലേലത്തിലെ വിലപിടിപ്പുള്ള താരങ്ങളായി മാറിയത്. കഴിഞ്ഞ ലേലത്തിലെ വില കൂടിയ ഇന്ത്യന്‍ താരമായിരുന്ന ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് തന്നെ ടീമിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

1

അത്ര പ്രശസ്തനല്ലാത്ത സ്പിന്നര്‍ വരുണിനാണ് ലേലത്തില്‍ ലോട്ടറിയടിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് 8.4 കോടിക്കു വരുണിനെ വാങ്ങിയത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് വരുണ്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ പുതിയ സെന്‍സേഷനായ സാം കറെ 7.2 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിലും ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാം 6.4 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിലുമെത്തി. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ ലേലത്തിന്റെ ആദ്യറൗണ്ടില്‍ ആരും വാങ്ങിയില്ലെങ്കിലും രണ്ടാം തവണ ലേലത്തിനു വച്ചപ്പോള്‍ അടിസ്ഥാന വിലയായ ഒരു കോടിക്കു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

09:13 pm

ഇതോടെ ലേല നടപടികള്‍ക്കു തിരശീല വീണു

09:11 pm

മനന്‍ വോറയെ 20 ലക്ഷത്തിനു ആഷ്ടടണ്‍ ടര്‍ണറിനെ 50 ലക്ഷത്തിനും രാജസ്ഥാന്‍ സ്വന്തമാക്കി. 20 ലക്ഷത്തിന് റിയാന്‍ പരാഗ് കൂടി രാജസ്ഥാന്റെ കൂടാരത്തിലെത്തി

09:07 pm

ബണ്ടാരു അയ്യപ്പയെ ഡല്‍ഹിയും ശ്രീകാന്ത് മുന്ധെയെ കൊല്‍ക്കത്തയും വാങ്ങി. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് ഇരുവരും വിറ്റുപോയത്‌

09:07 pm

മലയാളി താരം സന്ദീപ് വാര്യരെയും വാങ്ങാന്‍ ടീമില്ല. തന്മയ് മിശ്ര, അമാന്‍ ഖാന്‍ എന്നിവരുടെയും സ്ഥിതി ഇതു തന്നെ

09:06 pm

ജോ ഡെന്‍ലി ഒരു കോടിക്കു കൊല്‍ക്കത്തയില്‍. ഡാന്‍ ക്രിസ്റ്റിയന്‍, കേദാര്‍ ദേവ്ധര്‍, ആഷ്ടണ്‍ ടേര്‍ണര്‍ എന്നിവരെ ആരും വാങ്ങിയില്ല

09:05 pm

സീഷാന്‍ അന്‍സാരി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരെ ആരും വാങ്ങിയില്ല

09:04 pm

മുരുകന്‍ അശ്വിന്‍ പഞ്ചാബിലും ശുഭം രഞ്ജനെ മുംബൈയിലും രുതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈയിലുമെത്തി. മൂവരുടെയും വില 20 ലക്ഷമാണ്‌

09:03 pm

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തുന്ന ജലജ് സക്‌സേനയെ 20 ലക്ഷം രൂപയ്ക്കു ഡല്‍ഹി സ്വന്തമാക്കി

09:02 pm

ചെറിയൊരു ബ്രേക്കിനു ശേഷം ലേലം വീണ്ടും ആരംഭിച്ചു

08:36 pm

ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനു വേണ്ടി ഒരു ടീമും രംഗത്തു വന്നില്ല. 1.5 കോടിയായിരുന്നു സ്‌റ്റെയ്‌നിന്റെ അടിസ്ഥാനവില

08:35 pm

വിന്‍ഡീസ് ടീം ക്യാപ്റ്റനായ ജാസണ്‍ ഹോള്‍ഡറെ ആര്‍ക്കും വേണ്ട. 75 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. ന്യൂസിലാന്‍ഡ് താരം ല്യൂക്ക് റോഞ്ചിയെയും ആരും വാങ്ങാന്‍ തയ്യാറായില്ല

08:34 pm

രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജഗദീശ സുചിത്ത്, സൗരഭ് തിവാരി, റിഷി ധവാന്‍ എന്നിവര്‍ക്കും അടുത്ത സീസണില്‍ ടീമില്ല

08:33 pm

തുഷാര്‍ ദേശ്പാണ്ഡെ, ചാമ മിലിന്ദ്, ഇഷാന്‍ പൊറെല്‍ എന്നിവരെ ആരും വാങ്ങിയില്ല

08:32 pm

യുവ ബാറ്റ്‌സ്മാന്‍ അക്ഷ്ദീപ് നാഥിനായി പൊരിഞ്ഞ പോരാട്ടം. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 3.4 കോടിക്കു ആര്‍സിബി സ്വന്തമാക്കി

08:30 pm

ഇന്ത്യയുടെ അര്‍മാന്‍ ജാഫര്‍, ആയുഷ് ബദോനി എന്നിവരെ ലേലത്തില്‍ ആരും വാങ്ങിയില്ല

08:27 pm

യുവരാജ് സിങിന് ഇത്തവണ നറുക്ക് വീണു. ആദ്യറൗണ്ടില്‍ ആരും വാങ്ങാതിരുന്ന യുവിയെ അടിസ്ഥാന വിലയായ ഒരു കോടിക്ക് മുംബൈ ഇന്ത്യന്‍സ് കൈക്കലാക്കി

08:26 pm

മനോജ് തിവാരിയെയും ക്രിസ് ജോര്‍ഡനെയും രണ്ടാം റൗണ്ടിലും ആരും വാങ്ങിയില്ല

08:25 pm

ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഇതേ തുകയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി

08:25 pm

ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന കളിക്കാര്‍ വീണ്ടും ലേലത്തിന്‌

08:24 pm

ഇന്ത്യന്‍ ബൗളര്‍ ശ്രീകാന്ത് മുന്ധെയ്ക്കും ബാറ്റ്‌സ്മാന്‍ കാണ്‍ വീര്‍ കൗശലിനും അടുത്ത സീസണില്‍ ടീമില്ല. ബൗളര്‍ മയാങ്ക് ഡഗറിനെയും ആരും വാങ്ങിയില്ല

08:22 pm

അഗ്നിവേഷ് അയാച്ചിയും ഹര്‍പ്രീത് ബ്രാറും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

08:22 pm

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ജാമി ഒവേട്ടനെയും ഇന്ത്യയുടെ ആകാഷ് പാര്‍ക്കറെുയും ആരും വാങ്ങിയില്ല

08:20 pm

16കാരനായ സ്പിന്നര്‍ പ്രയസ് റായ് ബര്‍മനാണ് അടുത്തതായി ലേലത്തിന്. ഈ വര്‍ഷം സപ്തംബറില്‍ വിജയ് ഹസാരെ ട്രോഫിയിലൂടെ ബംഗാളിനായി അരങ്ങേറിയ താരത്തെ 1.15 കോടിക്ക് ആര്‍സിബി വാങ്ങി

08:16 pm

റസിഖ് സലാം 20 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സിലും യാരാ പൃഥ്വിരാജ് ബേസിക് വിലയ്ക്ക് കൊല്‍ക്കത്തയിലും ചേര്‍ന്നു. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണൈ റോയല്‍ ചലഞ്ചേഴ്‌സ് 50 ലക്ഷത്തിനാണ് വാങ്ങിയത്. വിന്‍ഡീസിന്റെ കീമോ പോളിന് ഡല്‍ഹി തീരുമാനിച്ച വില 50 ലക്ഷമായിരുന്നു.

08:12 pm

ശശാങ്ക് സിങ് 30 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സിലെത്തി. പ്രഭ് സിമ്രാന്‍ സിങിനായി കിങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സും കൊമ്പുകോര്‍ത്തു. ഒടുവില്‍ 4 .8 കോടിക്ക് സിങിനെ പഞ്ചാബ് കൊണ്ടു പോയി.

08:05 pm

അര്‍ഷ്ദീപ് സിങ്(ഇന്ത്യ) ബേസിക് വിലയില്‍ പഞ്ചാബിലെത്തി. ഇംഗ്ലണ്ടിന്റെ ഹാരി ഗര്‍ണി 75 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇന്ത്യയുടെ പങ്കജ് ജയ്‌സ്വാള്‍ ബേസിക് വിലയ്ക്ക് മുംബൈ ഇന്ത്യന്‍സിലും മിലിന്ദ് കുമാര്‍ 20 ലക്ഷത്തിന് റോയല്‍ചലഞ്ചേഴ്‌സിലും ചേര്‍ന്നു.

07:58 pm

വിന്‍ഡീസ് ബൗളര്‍ ഓര്‍ഷനെ തോമസിനെ 1.10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഹര്‍ദൂസ് വില്‍ജോനെ 75 ലക്ഷത്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ത്യയുടെ ഹിമ്മത് സിങിനെ 65 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വാങ്ങി.

07:48 pm

അന്റിച്ച് നോജെയെ 20 ലക്ഷത്തിന് കൊല്‍ക്കത്ത വാങ്ങി. ദക്ഷിണാഫ്രിക്കന്‍ താരമാണ്.

07:46 pm

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷെര്‍ഫാനെ റുതര്‍ഫോര്‍ഡിനെ കിട്ടാന്‍ ഡല്‍ഹി കാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മത്സരിച്ചു. ഒടുവില്‍ രണ്ടു കോടിയ്ക്ക് ഡല്‍ഹി വാങ്ങി.

07:45 pm

ഇന്ത്യന്‍ താരം ശുഭം, പ്രവീണ്‍ ദുബെ എന്നിവരെ വാങ്ങാനാളുണ്ടായിരുന്നില്ല

06:43 pm

ന്യൂസിലാന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ 1.6 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

06:39 pm

ബരീന്ദര്‍ സ്രാനെ 3.4 കോടിക്ക് മുംബൈ ഇന്ത്യന്‍സ് വാങ്ങി

06:30 pm

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കുറാനു വേണ്ടി മത്സരിച്ചത് കിങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി കാപ്പിറ്റലുമായിരുന്നു. 4.8 കോടിയിലെത്തിയപ്പോള്‍ ഡല്‍ഹി വിട്ടു. ഒടുവില്‍ 7.20 പഞ്ചാബിലേക്ക്.

06:22 pm

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ ആരും വാങ്ങിയില്ല. ഒരു കോടി രൂപയായിരുന്നു ബേസ് പ്രൈസ്.

06:17 pm

ദക്ഷിണാഫ്രിക്കന്‍ താരമായ കോളിന്‍ ഇന്‍ഗ്രാമിനായി ഡല്‍ഹി കാപ്പിറ്റല്‍സും സണ്‍റൈസ് ഹൈദരാബാദും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ഒടുവില്‍ 6.4 കോടിയ്ക്ക് ഡല്‍ഹി സ്വന്തമാക്കി.

06:06 pm

കെസി കരിയപ്പയെയും രവി ശ്രീനിവാസന്‍ സായ് കിഷോര്‍, മുരുഗന്‍ അശ്വിന്‍ എന്നിവരെ ആരും വാങ്ങിയില്ല.

05:55 pm

നാതു സിങിനെ 20 ലക്ഷത്തിന് ഡല്‍ഹി കാപ്പിറ്റല്‍സ് വാങ്ങി. തുഷാര്‍ ദേശ്പാണ്ഡെ, ചാമ വി മിലിന്ദ് എന്നിവരെ ആരും സ്വീകരിച്ചില്ല.

05:53 pm

അരുണ്‍ കാര്‍ത്തിക്, അനികേത് ചൗധരി, ഇഷാന്‍, രജനീഷ് ഗുര്‍ബാനി എന്നിവരെ വാങ്ങാനാളുണ്ടായിരുന്നില്ല.

05:50 pm

അങ്കുഷ് ബെയിന്‍സിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ഡല്‍ഹി കാപ്പിറ്റല്‍സ് സ്വന്തമാക്കി. ശ്രീകര്‍ ഭരതിനെ ആരും വാങ്ങിയില്ല.

05:49 pm

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായ അനുജ് റാവത്തിനെ 20 ലക്ഷം അടിസ്ഥാന വിലയ്ക്ക് പോലും ആരും എടുത്തില്ല.

05:48 pm

ഷെല്‍ഡണ്‍ ജാക്‌സണ്‍, ജലജ് സക്‌സേന എന്നിവരെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല.

05:46 pm

ജയദേവ് ഉനദ്ഘട്ടിന് 8കോടി 40 ലക്ഷം രൂപ നൽകി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ശ്രദ്ധേയമായി

05:07 pm

ഫവാദ് അഹമ്മദ്- താരത്തെയും ഒരു ടീമും വാങ്ങിയില്ല

05:05 pm

ഖാറി പിയറെയ്ക്കും അടുത്ത സീസണില്‍ ടീമില്ല

05:05 pm

രാഹുല്‍ ശര്‍മയ്ക്കും ആദം സാംപയ്ക്കും ടീമില്ല. ഒരു കോടിയായിരുന്നു സാംപയുടെ അടിസ്ഥാനവില

05:04 pm

ലേലത്തില്‍ ഇനി സ്പിന്നര്‍മാരുടെ ഊഴമാണ്‌

05:03 pm

അഞ്ചു കോടി രൂപയ്ക്കു മോഹിത്തിനെ സിഎസ്‌കെ വാങ്ങി

05:01 pm

മോഹിത് ശര്‍മ (50 ലക്ഷം)- സിഎസ്‌കെയും മുംബൈക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചത്‌

04:59 pm

2.4 കോടിക്കു വരുണിനെ രാജസ്ഥാന്‍ വാങ്ങി

04:56 pm

വരുണ്‍ ആരോണ്‍ (50 ലക്ഷം)- ഡല്‍ഹിയും രാജസ്ഥാനും താരത്തിനായി രംഗത്തിറങ്ങി

04:54 pm

4.8 കോടി രൂപയ്ക്കു ഷമി പഞ്ചാബിന്റെ കൂടാരത്തില്‍ എത്തി

04:51 pm

മുഹമ്മദ് ഷമി (1 കോടി)- സിഎസ്‌കെയും രാജസ്ഥാനും രംഗത്തിറങ്ങി. പിന്നാലെ പഞ്ചാബും വന്നു

04:49 pm

ലസിത് മലിങ്കയെ 2 കോടിക്കു മുംബൈ ഇന്ത്യന്‍സ് വാങ്ങി. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉപദേഷ്ടാവാിരുന്നു താരം

04:49 pm

ഇഷാന്ത് ശര്‍മ 1.1 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി

04:48 pm

8.4 കോടിക്കു രാജസ്ഥാന്‍ റോയല്‍സ് തന്നെ ഉനാട്കട്ടിനെ വാങ്ങി. കഴിഞ്ഞ സീസണിലും ഉനാട്കട്ട് രാജസ്ഥാനൊപ്പമായിരുന്നു

04:39 pm

ജയദേവ് ഉനാട്കട്ട് (1.5 കോടി) ഡല്‍ഹിയും രാജസ്ഥാനും തമ്മില്‍ പോര് മുറുകി. താരത്തിന്റ വില മൂന്നു കോടിയും കടന്ന് മുന്നോട്ട്‌

04:37 pm

ലേലത്തില്‍ ഇനി ബൗളര്‍മാരുടെ ഊഴമാണ്‌

04:28 pm

വൃധിമാന്‍ സാഹ (1 കോടി)- 1.2 കോടിക്കു 34 കാരനെ സണ്‍റൈസൈഴ്‌സ് ഹൈദരാബാദ് വാങ്ങി

04:26 pm

4.2 കോടി രൂപയ്ക്കു പ്യുറാനെ പഞ്ചാബ് സ്വന്തമാക്കി

04:23 pm

നിക്കോളാസ് പ്യുറാന്‍ (75 ലക്ഷം)- ഡല്‍ഹിയും ആര്‍സിബിയും രംഗത്ത്‌

04:22 pm

2.2 കോടി രൂപയ്ക്കു ബെയര്‍‌സ്റ്റോയെ ഹൈദരാബാദ് കൈക്കലാക്കി

04:21 pm

ജോണി ബെയര്‍സ്‌റ്റോ (1.5 കോടി) ഹൈദരാബാദും പഞ്ചാബും താരത്തിനു വേണ്ടി രംഗത്തുവന്നു

04:19 pm

ബെന്‍ മക്‌ഡെര്‍മോര്‍ട്ട്- ഒ രു ഫ്രാഞ്ചൈസിയും വാങ്ങിയില്ല

04:18 pm

നമാന്‍ ഓജയെ ഒരു ടീമും വാങ്ങിയില്ല

04:17 pm

അഞ്ചു കോടിക്ക് അക്ഷറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി

04:15 pm

അക്ഷര്‍ പട്ടേല്‍- ഡല്‍ഹിയും പഞ്ചാബുമാണ് താരത്തിനായി രംഗത്തു വന്നത്. താരത്തിന്റെ വില രണ്ടു കോടിയും കടന്നു

04:12 pm

മോയ്‌സസ് ഹെന്റിക്വസ് (ഒരു കോടി)- അടിസ്ഥാന വിലയ്ക്കു പഞ്ചാബ് താരത്തെ സ്വന്തമാക്കി

04:12 pm

അടുത്തത് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് (1 കോടി). ആരാധകരെ നിരാശരാക്കി ഒരു ടീമും യുവിക്കായി രംഗത്തു വന്നില്ല

04:10 pm

ഗുര്‍കീരത് സിങ് മാന്‍ (50 ലക്ഷം)- അടിസ്ഥാന വിലയ്ക്ക് ആര്‍സിബി താരത്തെ കൈക്കലാക്കി. മറ്റൊരു ടീമും രംഗത്തു വരാത്തതിനെ തുടര്‍ന്നാണിത്‌

04:08 pm

ക്രിസ് ജോര്‍ഡന്‍ (1 കോടി)- ഒരു ടീമും വാങ്ങിയില്ല

04:07 pm

അഞ്ച് കോടിക്ക് ബ്രാത്‌വെയ്റ്റിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പഞ്ചാബിന്റെ മൂക്കിന്‍ തുമ്പത്ത് നിന്നു തട്ടിയെടുത്തു

04:05 pm

നാട്ടുകാരനായ ഹെറ്റ്‌മെയറുടെ 4.2 കോടിയും കടന്ന് ബ്രാത്‌വെയ്റ്റിന്റെ വില കുതിക്കുന്നു

04:02 pm

രണ്ടു കോടി കടന്നു. പഞ്ചാബും കെകെആറും തമ്മില്‍ പോര് മുറുകി

04:01 pm

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (75 ലക്ഷം)- പഞ്ചാബും കെകെആറും രംഗത്തിറങ്ങി

03:59 pm

ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് (രണ്ട് കോടി)- ഒരു ഫ്രാഞ്ചൈസിയും രംഗത്തു വന്നില്ല

03:59 pm

ലേലത്തില്‍ അടുത്തത് ഓള്‍റൗണ്ടര്‍മാരുടെ ഊഴമാണ്‌

03:58 pm

മറ്റൊരു ന്യൂസിലാന്‍ഡ് താരമായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനും ടീമില്ല. ഒരു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാനവില

03:57 pm

കിവീസ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിനെ ഒരു ടീമും വാങ്ങിയില്ല. രണ്ടു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില

03:56 pm

4.2 കോടി രൂപയ്ക്കു ഹെറ്റ്‌മെയറിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

03:54 pm

ഹെറ്റ്മയറുടെ വില രണ്ടു കോടിയും കടന്നു മുന്നോട്ട്‌

03:52 pm

പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ആര്‍സിബി ടീമുകള്‍ രംഗത്ത്‌

03:51 pm

വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് അടുത്തത്.

03:50 pm

ഒടുവില്‍ രണ്ടു കോടി രൂപയ്ക്കു വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി. മുംബൈയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വിഹാരി ഡല്‍ഹിയിലെത്തിയത്.

03:48 pm

ഹനുമാ വിഹാരി (അടിസ്ഥാന വില 50 ലക്ഷം)- ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആദ്യം രംഗത്തു വന്നത്. പിന്നാലെ രാജസ്ഥാന്‍, മുംബൈ, ഹൈദരാബാദ് എന്നിവരും ചേര്‍ന്നു.

03:45 pm

അടുത്തത് ഇംണ്ട് താരം അലെക്‌സ് ഹെയ്ല്‍സ് (അടിസ്ഥാനവില 1.5 കോടി)- ഒരു ടീമും വാങ്ങിയില്ല

03:44 pm

ചേതേശ്വര്‍ പുജാര- അടിസ്ഥാന വില 50 ലക്ഷം, പൂജാരയ്ക്കും ഒരു ഫ്രാഞ്ചൈസിയുടെയും പ്രീതി പിടിച്ചുപറ്റാനായില്ല

03:42 pm

ലേലത്തില്‍ ആദ്യമായി വിളിച്ച താരം മനോജ് തിവാരിയാണ്.. 50 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഒരു ടീമും തിവാരിക്കായി രംഗത്തു വന്നില്ല

03:35 pm

ലേലത്തിന്റെ നടപടി ക്രമങ്ങള്‍ക്ക് അല്‍പ്പ സമയത്തിനകം തുടക്കം

02:47 pm

ഒരു ടീമില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന കളിക്കാര്‍ 25 ആണ്. ഇവരില്‍ എട്ടു പേര്‍ മാത്രമേ വിദേശ താരങ്ങള്‍ പാടുള്ളൂ

12:29 pm

ലേലത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധിക്കുക പഞ്ചാബിനാണ്. പഞ്ചാബിന്റെ പഴ്‌സില്‍ 36.2 കോടി രൂപയുണ്ട്. കുറഞ്ഞ തുകയുള്ളതാവട്ടെ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനാണ്. 8.4 കോടിയാണ് ചെന്നൈക്കുള്ളത്. ലേലത്തില്‍ വെറും രണ്ടു കളിക്കാരെ മാത്രമേ സിഎസ്‌കെയ്ക്കു ആവശ്യവുമുള്ളൂ.

10:55 am

Mykhel

ഇന്ത്യന്‍ താരങ്ങളില്‍ കഴിഞ്ഞ തവണത്തെ വില പിടിപ്പുള്ള കളിക്കാരന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ്. 11.5 കോടിയാണ് താരത്തിനായി രാജസ്ഥാന്‍ വാരിയെറിഞ്ഞത്. എന്നാല്‍ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ ഉനാട്കട്ടിനെ സീസണിനു ശേഷം രാജസ്ഥാന്‍ ഒഴിവാക്കി.

10:51 am

Mykhel

കഴിഞ്ഞ ഐപിഎഎല്‍ ലേലത്തിലെ വിലപിടിപ്പുള്ള താരം ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സായിരുന്നു. 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്‌

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, December 18, 2018, 10:43 [IST]
Other articles published on Dec 18, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more