Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കളിച്ചോ, പക്ഷെ പരിക്കു പറ്റരുത്; ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോലി

ഐപിഎല്ലില്‍ കളിച്ചോ, പക്ഷെ പരിക്കു പറ്റരുത് | Oneindia Malayalam

ബെംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ് മാര്‍ച്ച് 23ന് കൊടിയേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരും കളിക്കാരുമെല്ലാം. ക്രിക്കറ്റും ആഘോഷവും കൂടിച്ചേര്‍ന്ന ഐപിഎല്‍ കഴിഞ്ഞ പതിനൊന്ന് സീസണിലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ലോകകപ്പിന് തൊട്ടുമുന്‍പെത്തുന്നതിനാല്‍ കളിക്കാരുടെ പ്രകടനങ്ങള്‍ ഐപിഎല്ലില്‍ നിര്‍ണായകമാകും.

ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്നും വിശ്രമം നല്‍കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പറഞ്ഞിരുന്നു. പ്രത്യേകിച്ചും ബൗളര്‍മാര്‍ ലോകകപ്പിന് മുന്‍പ് വിശ്രമമെടുക്കണമെന്നാണ് കോലിയുടെ നിര്‍ദ്ദേശം. പരിക്കുപറ്റാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കോലി കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടത്.


കളിക്കാര്‍ക്ക് കോലിയുടെ മുന്നറിയിപ്പ്

കളിക്കാര്‍ക്ക് കോലിയുടെ മുന്നറിയിപ്പ്

ഇപ്പോഴിതാ, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ രംഗത്തെത്തി. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കണമെന്നാണ് കോലിയുടെ മുന്നറിയിപ്പ്. നിര്‍ണായക താരങ്ങള്‍ക്ക് പരിക്ക് പറ്റിയാല്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെ ബാധിക്കുമെന്നതിനാലാണ് ക്യാപ്റ്റന്‍ ഐപിഎല്ലിന് മുന്‍പായി ഇതേക്കുറിച്ച് സൂചന നല്‍കിയത്. ശാരീരികക്ഷമതകുറഞ്ഞ കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് കളിയുടെ നിലവാരം ഇല്ലാതാക്കുമെന്നും ക്യാപ്റ്റന്‍ പറയാതെ പറയുന്നു.

ഓരോ കളിക്കാരനും തീരുമാനിക്കുക

ഓരോ കളിക്കാരനും തീരുമാനിക്കുക

അതേസമയം, ഇന്ത്യന്‍ താരങ്ങളെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കരുതെന്ന നിര്‍ദ്ദേശം ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോലി പറഞ്ഞു. ഓരോരുത്തരും അവരുടെ ശരീരം ആവശ്യപ്പെടുന്ന രീതിയില്‍ കളിക്കണമെന്നാണ് കോലിക്ക് പറയാനുള്ളത്. 15 മത്സരങ്ങള്‍ കളിക്കാന്‍ ശരീരം അനുവദിക്കുകയാണെങ്കില്‍ അവര്‍ക്ക് കളിക്കാം. ശരീശം വിശ്രമം ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കണമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ലോകകപ്പിന് പ്രാധാന്യം

ലോകകപ്പിന് പ്രാധാന്യം

ലോകകപ്പില്‍ കളിക്കാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ടാകും. അതുകൊണ്ട്, പരിക്കിനെ സൂക്ഷിക്കുക. വലിയൊരു ടൂര്‍ണമെന്റ് നിങ്ങള്‍ക്ക് നഷ്ടമാകരുത്. ഓരോ ഇന്ത്യന്‍ താരത്തിനും ഇതിന്റെ ഉത്തരവാദിത്വമുണ്ട്. ഐപിഎല്ലില്‍ കളിക്കുമ്പോഴും ലോകകപ്പ് മനസിലുണ്ടാകണമെന്നും ഓരോ കളിക്കാരനും ലോകകപ്പിനുള്ള മുന്നൊരുക്കമായി ഐപിഎല്‍ ഒരു അവസരമായി എടുക്കണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

Story first published: Sunday, March 17, 2019, 16:54 [IST]
Other articles published on Mar 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+