Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവര്‍ വേറെ ലെവല്‍, ഇന്ത്യയുടെ മാനം കാത്തു... ഒരാള്‍ ദേശീയ ടീമില്‍ പോലുമില്ല

IPLൽ ഇന്ത്യയുടെ മാനംകാത്ത കളിക്കാർ

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുക്കയാണ്. പ്ലേഓഫിലേക്ക് ഒഴിവുള്ള നാലു സ്ഥാനക്കാരില്‍ മൂന്നു പേരെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, ഇതുവരെ ഫൈനല്‍ കളിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്തവര്‍.

പേര് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെങ്കിലും വിദേശ താരങ്ങളാണ് ടൂര്‍ണമെന്റില്‍ തരംഗമായി മാറിയത്. ആന്ദ്രെ റസ്സല്‍, കാഗിസോ റബാദയടക്കമുള്ള വിദേശ താരങ്ങള്‍ ഐപിഎല്ലിനെ ഇളക്കി മറിക്കുകയാണ്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ മാനംകാത്ത ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)- 520 റണ്‍സ്

ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)- 520 റണ്‍സ്

ലോകേഷ് രാഹുലിനെപ്പോലെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ വിമര്‍ശനങ്ങള്‍ നേരിട്ട മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്ററുണ്ടാവില്ല. ഇന്ത്യക്കു വേണ്ടി തുടരെ മല്‍സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും അവയിലെല്ലാം താരം ഫ്‌ളോപ്പായി മാറി. എന്നിട്ടും രാഹുലിനെ കൈവിടാതെ ഇന്ത്യ ഒപ്പം കൂട്ടി. ഒടുവില്‍ ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ താരം വിലക്കും നേരിട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് രാഹുല്‍ ഐപിഎല്ലിലെത്തിയത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച ഫോം രാഹുലിന് ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു.
ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 57.78 ശരാശരിയില്‍ 520 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)- 470 റണ്‍സ്

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)- 470 റണ്‍സ്

ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായ ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഫോം കണ്ടെത്താന്‍ അദ്ദേഹം വിഷമിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലൂടെ ധവാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കുന്നതില്‍ ധവാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 13 മല്‍സരങ്ങൡ നിന്നും 137.43 സ്‌ട്രൈക്ക് റേറ്റില്‍ 470 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അഞ്ചു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ 97 റണ്‍സ് ധവാന്റെ ടി20 കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്.

ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്)- 18 വിക്കറ്റ്

ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്)- 18 വിക്കറ്റ്

ടീം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്ത കര്‍ണാടകയില്‍ നിന്നുള്ള സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാണ്. ഇംഗ്ലീഷ് യുവ പേസര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും രാജസ്ഥാന്റെ മിന്നും താരമാവുകയെന്നാണ് നേരത്തേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ശ്രേയസാണ് ടീമിന്റെ ഹീറോയായി മാറിയത്.
ഐപിഎല്ലില്‍ ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ ശ്രേയസ് വീഴ്ത്തിയിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരേ താരം ഹാട്രിക്കും കുറിച്ചു. വിക്കറ്റ് വേട്ടയില്‍ നിലവില്‍ മൂന്നാമതുണ്ട് ശ്രേയസ്.

Story first published: Friday, May 3, 2019, 13:00 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+