വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

വിന്‍ഡീസിനെതിരേ പരമ്പര 4-1നു ഇന്ത്യ നേടിയിരുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആധികാരികമായി തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരു കളിയില്‍ മാത്രം നിരാശപ്പെടുത്തിയെങ്കിലും ശേഷിച്ച നാലു മല്‍സരങ്ങളിലും ഇന്ത്യ അനായാസമാണ് ജയിച്ചുകയറിയത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1ന് രോഹിത് ശര്‍മയും സംഘവും പോക്കറ്റിലാക്കുകയായിരുന്നു.

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

1

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള റിഹേഴ്‌സലുകളിലൊന്ന് കൂടിയായിരുന്നു ഇന്ത്യക്കു ഈ പരമ്പര. അതു വിജയകരമായി തന്നെ ടീം അവസാനിപ്പിക്കുകയും ചെയ്തു. ഈ പരമ്പരയില്‍ ഏറ്റവും മികച്ച സംഘത്തെ തന്നെയായിരുന്നു ഇന്ത്യ അണിനിരത്തിയത്. വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സീനിയര്‍ താരങ്ങളെല്ലാം കളിച്ചിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിച്ച ചിലര്‍ക്കു വരാനിരിക്കുന്ന ടി20 ലോകകപ്പിപ്പില്‍ അവസരം ലഭിക്കാനിടയില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വിന്‍ഡീസുമായുള്ള പരമ്പരയില്‍ തുടരെ ഫ്‌ളോപ്പായിട്ടും ഇന്ത്യ ഉറച്ച പിന്തുണ നല്‍കിയ താരമാണ് ശ്രേയസ് അയ്യര്‍. അവസാന മല്‍സരത്തിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ പരമ്പരയിലെ ഫ്‌ളോപ്പുകളിലൊന്നായിരുന്നു അദ്ദേഹം. തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ ടി20യില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

3

ടി20 കരിയറെടുത്താാല്‍ 46 മല്‍സരങ്ങളില്‍ നിന്നും 33.19 ശരാശരിയില്‍ 1029 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് താരത്തിന്റെ ഏറ്റവും മോശം ശരാശരിയും ടി20യിലാണ്. 2017ല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയ ശേഷം ശ്രേയസിന്റെ മികച്ച സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരേ ഈ വര്‍ഷം നേടിയ 74 റണ്‍സാണ്.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

പരിക്കുകള്‍ ദീര്‍ഘകാലമായി കരിയറിലെ അലട്ടിക്കൊണ്ടിരിക്കുന്ന താരമാണ് ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഈ കാരണത്താല്‍ ഒരുപാട് പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകള്‍ കുല്‍ദീപിനു കളിക്കാനായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് താരം ടീമില്‍ തിരിച്ചെത്തിയത്.

5

പക്ഷെ ടി20 പരമ്പരയില്‍ അവസാനത്തെ കളിയില്‍ മാത്രമേ കുല്‍ദീപിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ യുസ്വേന്ദ്ര ചഹലടക്കം സ്പിന്നര്‍മാരുടെ വലിയൊരു നിര ഇപ്പോള്‍ ടീമിനുളളതിനാല്‍ ലോകകപ്പില്‍ കുല്‍ദീപ് തഴയപ്പെട്ടേക്കും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും കളിച്ചെങ്കിലും ടി20 പരമ്പരയിലെ ആദ്യത്തെ മൂന്നു കളിയിലും സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കാനായില്ല.
സ്ഥിരതയില്ലായ്മ സഞ്ജുവിന്റെ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന മറ്റൊരു വശം കൂടിയുണ്ട്. ടി20 ലോകകപ്പിലും അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്നതില്‍ സംശയമില്ല. ഏഷ്യാ കപ്പില്‍ തഴയപ്പെട്ടത് ഇതിന്റെ സൂചന കൂടിയാണ്.

ASIA CUP 2022: 15 അംഗ ടീമില്‍ ഇവര്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, പക്ഷെ കിട്ടിയില്ല, മൂന്ന് പേരിതാ

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ഐപിഎല്ലില്‍ മാത്രം മികച്ച പ്രകടനം നടത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍. മിന്നുന്ന പ്രകടനത്തിലൂടെ അര്‍ഷ്ദീപ് സിങ് പുതിയ സെന്‍സേഷനായി മാറിയതോടെ ആവേശുള്‍പ്പെടെയുള്ളവരുടെ സ്ഥാനത്തിനു ഇതു ഭീഷണിയായിരിക്കുകയാണ്. ആവേശിനെ അപേക്ഷിച്ച് വളരെ ഗംഭീരമായിട്ടാണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ബൗളിങില്‍ ലൈനിലും ലെങ്ത്തിലും സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ റണ്‍സ് വാരിക്കോരി നല്‍കുന്നുയെന്നതാണ് ആവേശിന്റെ പ്രധാന പോരായ്മ. അഅതുകൊണ്ടു തന്നെ ലോകകപ്പ് സംഘത്തിലേക്കും താരം പരിഗണിക്കപ്പെടാനിടയില്ല.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ ടി20 ടീമിലെ ബാക്കപ്പ് ഓപ്പണറായിരുന്ന ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ഈ സ്ഥാനത്തു നിന്നും പിന്തള്ളപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്ത്യ കളിച്ച പരമ്പരകളിലെല്ലാം ഇഷാന്‍ കൂടുതലും പുറത്തു തന്നെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാന മല്‍സരത്തില്‍ മാത്രമേ ഇഷാന് അവസരം ലഭിച്ചിരുന്നുള്ളൂ. ഇതില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു.
കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയത് ഇഷാന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടതും ഇഷാന് തിരിച്ചടിയാണ്.

Story first published: Tuesday, August 9, 2022, 15:35 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X