Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ഇല്ലാത്തതാവും നല്ലത്, ഓസ്‌ട്രേലിയയില്‍ മുട്ട് ഇടിക്കും!! ഇന്ത്യ ഉള്‍പ്പെടുത്തുമോ?

ഇവര്‍ ഇല്ലാത്തതാവും നല്ലത് | Oneindia Malayalam

മുംബൈ: ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു ശേഷമായിരിക്കും ഇന്ത്യ കംഗാരുക്കളുടെ മടയിലേക്കു പറക്കുന്നത്. തീപാറുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പിടിച്ചുനില്‍ക്കാന്‍ വിരാട് കോലിക്കും സംഘത്തിനും അസാധാരണ പ്രകടനം തന്നെ നടത്തേണ്ടിവരും.

ഇപ്പോള്‍ ടീം ഇന്ത്യയുടെ ഭാഗമായ ചില താരങ്ങള്‍ക്കു ഓസ്‌ട്രേലിയന്‍ പര്യടനം അഗ്നിപരീക്ഷ തന്നെയാവും. സ്ഥിരത നിലനിര്‍ത്താന്‍ വിഷമിക്കുന്ന ഇവര്‍ക്കു ഓസ്‌ട്രേലിയയിലും രക്ഷയുണ്ടാവില്ല. ഓസീസ് പര്യടനത്തില്‍ ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതലുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണ് ചേതേശ്വര്‍ പുജാര. നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി വിദേശ പിച്ചുകളില്‍ പുജാരയ്ക്കു തുടരെ ചുവട് പിഴയ്ക്കുന്നുണ്ട്. അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തിലും താരം നിരാശപ്പെടുത്തിയിരുന്നു.
മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണെങ്കിലും ഓസ്‌ട്രേലിയയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല പുജാരയ്ക്കുള്ളത്. 2014-15ലെ അവസാന ഓസീസ് പര്യടനത്തില്‍ ഒരോയൊരു ഫിഫ്റ്റി മാത്രമാണ് താരത്തിനു നേടാനായത്. അതുകൊണ്ടു തന്നെ അടുത്ത പര്യടനത്തില്‍ പുജാരയെ മാറ്റിനിര്‍ത്തുകയാവും ഇന്ത്യക്കു ഉചിതം.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ബൗളിങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. പേസ് ബൗളിങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ നിര്‍ണായക ബ്രേക്ത്രൂകള്‍ താരം ഇന്ത്യക്കു നല്‍കുകയും ചെയ്തു. എന്നാല്‍ ഓള്‍റൗണ്ടറായി ടീമിലെത്തിയ പാണ്ഡ്യക്കു ബാറ്റിങില്‍ തിളങ്ങാന്‍ കഴിയുന്നില്ല. എത്രത്തോളം ദുര്‍ബലമാണ് താരത്തിന്റെ ബാറ്റിങ് ടെക്ക്‌നിക്കെന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം കാണിച്ചു തരികയും ചെയ്തു. ഇംഗ്ലണ്ടിലേതു പോലെ തന്നെ പേസര്‍മാര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഓസ്‌ട്രേലിയയിലും പാണ്ഡ്യക്കു കഴിഞ്ഞേക്കില്ല.
സമീപകാലത്തായി ഫ്‌ളാറ്റായി മാറിയ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ വിക്കറ്റെടുക്കാനും പാണ്ഡ്യക്കു വിഷമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ. അജിങ്ക്യ രഹാനെ ഇപ്പോള്‍ ബാറ്റിങില്‍ ഫോം വീണ്ടെടുക്കാനാവാതെ വിഷമിക്കുകയാണ്. സമീപകാലത്തൊന്നും ടെസ്റ്റില്‍ അദ്ദേഹം വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ല. വിദേശത്ത് നേരത്തേ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു രഹാനെ. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ താരം വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു.
നിലവിലെ ഫോമില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ രഹാനെയെ ഉള്‍പ്പെടുത്താതിരിക്കുന്നതാവും നല്ലതെങ്കിലും സീനിയര്‍ താരമായ അദ്ദേഹത്തെ തഴയാന്‍ സാധ്യത കുറവാണ്.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള യുവ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ലോകേഷ് രാഹുല്‍. എന്നാല്‍ സമീപകാലത്തെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ താരത്തെ സമര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരകയിലുമെല്ലാം രാഹുല്‍ ഫ്‌ളോപ്പായി മാറി. ഇംഗ്ലണ്ടില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ താരത്തിനായിരുന്നില്ല.
ഷോട്ട് സെലക്ഷനിലെ പിഴവുകളും ഓഫ് സ്റ്റംപിന് പുറത്തുകൂടെ പോവുന്ന പന്തുകൡ എങ്ങനെ കളിക്കണമെന്ന ആശയക്കുഴപ്പവുമെല്ലാം രാഹുലിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഓസീസ് പര്യടനത്തില്‍ രാഹുലിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്.

Story first published: Thursday, October 18, 2018, 15:12 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+