വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

നാലു കളിക്കാരാണ് വിരമിക്കാന്‍ സാധ്യതയുള്ളത്

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ഇപ്പോള്‍ പുതിയ കളിക്കാരുടെ ഒഴുക്കാണ് കാണുന്നത്. ഒരേ സമയത്തു തന്നെ വേണമെങ്കില്‍ മൂന്നു ടീമുകളെ വരെ ഇറക്കാനുള്ള താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കുണ്ട്. മുമ്പൊരിക്കലും ഇത്രയുമധികം കളിക്കാരുടെ ആധിക്യം നമുക്ക കാണാനായിട്ടില്ല. ഐപിഎല്ലിലൂടെ ഓരോ വര്‍ഷവും പുതിയ കളിക്കാര്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതാണ് ഇന്ത്യയുടെ ഈ താരസമ്പത്തിന്റെ രഹസ്യം.

അക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരുഅക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരു

ദേശീയ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം ഇപ്പോള്‍ പഴയതിനേക്കാള്‍ മുറുകിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ച്ചയായി കാഴ്ചവയ്ക്കുന്നവര്‍ക്കു മാത്രമേ ടീമില്‍ നിലനില്‍ക്കാന്‍ കഴിയൂ. പുതിയ കളിക്കാരുടെ വരവ് ചില സീനിയര്‍ താരങ്ങള്‍ക്കു ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇവരില്‍ ചിലര്‍ ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനുമിടയുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

15 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി തുടരുന്നയാളാണ് ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ. നേരത്തേ ഒന്നിലേറെ ഫോര്‍മാറ്റുകളില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് അത് ടെസ്റ്റില്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ഇഷാന്ത് പടിക്കു പുറത്താണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയുമാണ് താരത്തെ ടീമിനു പുറത്തേക്കു നയിച്ചത്.

2

33 കാരനായ ഇഷാന്തില്‍ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെങ്കിലും ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുക അസാധ്യമായിരിക്കും. കാരണം സമീപകാലത്തു അത്രയേറെ പുതിയ ഫാസ്റ്റ് ബൗളര്‍മാരാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ മറികടന്ന് ഇഷാന്ത് ദേശീയ ടീമിലെത്താന്‍ സാധ്യത തീരെ കുറവാണ്. അതിനാല്‍ ഈ വര്‍ഷം താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചേക്കും.

പഠനത്തില്‍ ധോണിയോ, കോലിയോ മിടുക്കന്‍? ഇവരുടെ മാര്‍ക്കറിയാം

വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

പ്രതിഭയുണ്ടായിട്ടും എംഎസ് ധോണിയെന്ന ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായതു കൊണ്ടി മാത്രം വേണ്ടത്ര അവസരം ലഭിക്കാതെ പോയ താരമാണ് വൃധിമാന്‍ സാഹ. എല്ലായ്‌പ്പോഴും ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാറുള്ളത്. ടെസ്റ്റില്‍ കുറച്ചു കാലം സാഹയായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.

4

എന്നാല്‍ റിഷഭ് പന്ത് മികച്ച പ്രകടനങ്ങളിലൂടെ ഈ സ്ഥാനം അദ്ദേഹത്തില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. പിന്നെ റിഷഭിനു പിന്നിലേക്കു സാഹ ഒതുക്കപ്പെട്ടു. ഇപ്പോള്‍ 37ലെത്തി നില്‍ക്കുന്ന അദ്ദേഹത്തിനു ബാക്കറ്റ് കീപ്പറുടെ സ്ഥാനവും നഷ്ടമായിരിക്കുകയാണ്. ഈ സ്ഥാനം കെഎസ് ഭരതാണ് കൈക്കലാക്കിയത്. ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അസാദ്യമായ സാഹയും ഈ വര്‍ഷം കളി നിര്‍ത്താനിടയുണ്ട്.

മുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണി

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

2016 മുതല്‍ നാലു വര്‍ഷത്തോളം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വന്നത്. പല മാച്ച് വിന്നിങ് പ്രകടനങ്ങളം ജാദവ് ഇന്ത്യക്കു വേണ്ടി കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ 37 കാരനായ ജാദവിനെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനോ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കോ ആവശ്യമില്ല. ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്തതിനാല്‍ ജാദവ് ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഈ ലിസ്റ്റിലെ നാലു പേരില്‍ മികച്ച ഫോമിലായിട്ടും ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു അദ്ദേഹം. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡും ധവാനുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഓസ്‌ട്രേലിയക്കെതിരേ 180 റണ്‍സുമായി വരവറിയിച്ച താരമാണ് അദ്ദേഹം. 2013 മുതല്‍ ധവാന്‍ ദേശീയ ടീമിലുമുണ്ട്.

7

എന്നാല്‍ ധവാന്റെ ഓപ്പണിങ് സ്ഥാനം ഇപ്പോള്‍ കെഎല്‍ രാഹുല്‍ തട്ടിയെടുത്തു കഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും നേടിയെടുത്ത അദ്ദേഹം തന്റെ സ്ഥാനവുമുറപ്പാക്കി. കൂടാത ഓപ്പണിങ് സ്ഥാനത്തേക്കു ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരും മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു ധവാനു ഇനി തിരിച്ചുവരാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. ഈ വര്‍ഷം അദ്ദേഹം വിരമിക്കലും പ്രഖ്യാപിച്ചേക്കും.

Story first published: Tuesday, June 21, 2022, 16:53 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X