Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s ഓസീസ്: ടീമിലുണ്ട്, പക്ഷെ അവസരം പ്രതീക്ഷിക്കേണ്ട!! ഇവര്‍ വെറും കാഴ്ച്ചക്കാര്‍?

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പരിശീലനം മല്‍സരം കളിക്കുകയാണ് ടീം ഇന്ത്യ. നാലു ടെസ്റ്റുകളിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യ ടെസ്റ്റില്‍ ഇറങ്ങുക.

ടി20യില്‍ ടീമില്‍ ഇല്ലാതിരുന്ന നിരവധി പേര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ടെസ്റ്റ് സംഘത്തിലുള്ള ചില താരങ്ങള്‍ക്കു ഒരുപക്ഷെ ഇന്ത്യക്കായി ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചെന്നു വരില്ല. ആരൊക്കെയാവും ഈ താരങ്ങള്‍ എന്നു നോക്കാം.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

രണ്ടാം വിക്കറ്റ് കീപ്പറായാണ് പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. യുവതാരം റിഷഭ് പന്താണ് ടീമിന്റെ ഒന്നാം ഗവിക്കറ്റ് കീപ്പര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ പന്ത് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ സെഞ്ച്വറിയും താരത്തിനു നേടാനായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായ ദിനേഷ് കാര്‍ത്തികിനു പകരമാണ് ടെസ്റ്റ് ടീമിലേക്കു പാര്‍ഥിവിനെ തിരിച്ചുവിളിച്ചത്. എന്നാല്‍ താരത്തിന് ഈ പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
ടി20 പരമ്പരയില്‍ പന്തിന് പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ലെങ്കിലും പന്തിനെ സ്ഥിരം വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടുതല്‍ അവസരം നല്‍കാന്‍ തന്നെയാവും ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

പേസര്‍ ഉമേഷ് യാദവാവും പരമ്പരയിലെ എല്ലാ ടെസ്റ്റുകളിലും പുറത്തിരിക്കേണ്ടി വരുന്ന മറ്റൊരു ഇന്ത്യന്‍ താരം. നിലവില്‍ ഇന്ത്യന്‍ സംഘത്തില്‍ അഞ്ച് പേസര്‍മാരുണ്ട്. ഇവരില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച രണ്ടു പേര്‍. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് മൂന്നാം പേസര്‍ക്കുള്ള സ്ഥാനത്തിനായി രംഗത്തുള്ളത്. അനുഭവസമ്പത്ത് കൂടുതലുള്ള ഇഷാന്തിന് ഇന്ത്യ മുന്‍തൂക്കം നല്‍കാനാണ് സാധ്യത.
അടുത്തിടെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഉമേഷിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അവസരം ലഭിച്ചപ്പോഴെല്ലാം ഒട്ടേറെ റണ്‍സ് വഴങ്ങിയ താരം വിക്കറ്റ് നേടുന്നതിലും പരാജയപ്പെട്ടിരുന്നു.

 മുരളി വിജയ്

മുരളി വിജയ്

നേരത്തേ ടെസ്റ്റുകളില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്ന മുരളി വിജയ്ക്ക് ഇത്തവണ സ്ഥാനം ഉറപ്പില്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ രണ്ടു ടെസ്റ്റുകൡ ഫ്‌ളോപ്പായ വിജയിയെ പിന്നീടുള്ള മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തഴഞ്ഞിരുന്നു. വിന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ടീമിന് പുറത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനം വിജയിയെ ഈഈ പര്യടനത്തില്‍ ടീമിലേക്കു തിരിച്ചുവിളിക്കാന്‍ കാരണമാവുകയായിരുന്നു. 2014-15ല്‍ നാലു ടെസ്റ്റുകളില്‍ നിന്നും 60.25 ശരാശരിയില്‍ 482 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പൃഥ്വി ഷായ്‌ക്കൊപ്പം ലോകേഷ് രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കൂടാതെ വെടിക്കെട്ട് താരം രോഹിത് ശര്‍മയെയും ഓപ്പണിങില്‍ പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണങ്കില്‍ വിജയ്ക്ക് കാഴ്ചക്കാരനാവേണ്ടി വരും.

Story first published: Friday, November 30, 2018, 9:45 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+