വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?

ഇംഗ്ലണ്ടാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്

By Manu

മുംബൈ: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് ടീം ഇന്ത്യ. 2011ല്‍ അവസാനമായി ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യ വീണ്ടുമൊരു ലോകിരീടം ഇംഗ്ലണ്ടില്‍ സ്വപ്‌നം കാണുകയാണ്. 2015ലെ കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന ചിലരെ മാത്രമേ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാവൂ.

കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...

ഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറി ഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറി

ചില താരങ്ങളുടെ ലോകകപ്പ് അരങ്ങേറ്റത്തിനും ഇംഗ്ലണ്ട് സാക്ഷിയാവും. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കേദാര്‍ ജാദവ്. ഇടയ്ക്കു പരിക്കുകള്‍ വില്ലനാവുന്നുണ്ടെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം താരം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ടീമിന് ബ്രേക്ത്രൂകള്‍ നല്‍കുന്നതിലും വലിയ ഷോട്ടുകള്‍ കളിക്കുന്നിലും മിടുക്കനായ 33 കാരന്റെ ആദ്യത്തെയും ഒരുപക്ഷെ അവസാനത്തെയും ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്.
ലോകകപ്പില്‍ ഫിനിഷറുടെ റോളിയാരിക്കും ജാദവിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത. ഏകദിനത്തില്‍ 41.33 ശരാശരിയില്‍ 868 റണ്‍സ് താരം നേടിയിട്ടുണ്ട്. 4.86 റണ്‍റേറ്റില്‍ 22 വിക്കറ്റുകളും ജാദവ് നേടി. അവസാനമായി കളിച്ച കഴിഞ്ഞ ഏഷ്യാ കപ്പിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ യുവ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനും അരങ്ങേറ്റ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ഐപിഎല്ലിലൂടെ വന്ന ചഹല്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ തന്റെ സ്ഥാനമുറപ്പിച്ചത്.
28 കാരനായ ഹരിയാന താരം 32 ഏകദിനങ്ങളില്‍ നിന്നും 54 വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. 4.66 ഇക്കോണമി റേറ്റിലാണ് ചഹല്‍ ഇത്രയും വിക്കറ്റുകളെടുത്തത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഏകദിനത്തിലും ട്വന്റിയിലും ചഹലിന്റെ സ്പിന്‍ പങ്കാളിയായ കുല്‍ദീപ് യാദവും ഇതുവരെ ലോകകപ്പില്‍ പന്തെറിഞ്ഞിട്ടില്ല. ഐപിഎല്ലിന്റെ മറ്റൊരു സംഭാവനയായ കുല്‍ദീപ് ഇപ്പോള്‍ ടെസ്റ്റ് ടീമിലും തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും വിക്കറ്റ് കൊയ്യാന്‍ കുല്‍ദീപ് കേമനാണ്.
ഏകദിനത്തില്‍ 58 വിക്കറ്റുകള്‍ 24കാരനായ താരം ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. 4.65 ആണ് കുല്‍ദീപിന്റെ ഇക്കോണമി റേറ്റ്. ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സ്പിന്‍ ജോടിയെ തകര്‍ത്താണ് കുല്‍ദീപ്-ചഹല്‍ സഖ്യം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയത്.

 ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഏറെക്കാലത്തിനു ശേഷം ഇന്ത്യക്കു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയും ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ല. കഴിഞ്ഞ ഏഷ്യാ കപ്പിനിടെ സാരമായി പരിക്കേറ്റ പാണ്ഡ്യ ഇപ്പോള്‍ വിശ്രമത്തിലാണ്. പരിക്ക് ഭേദമായി ടീമിലേക്കു തിരിച്ചെത്തിയാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ 25 കാരനും ഉണ്ടാവുമെന്നതില്‍ സംശയമില്ല.
ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ മൂന്നാമത്തെ പേസറെന്ന പദവി പാണ്ഡ്യ ഏറെക്കുറ ഉറപ്പിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ 670 റണ്‍സും 40 വിക്കറ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഐപിഎല്‍ ഇന്ത്യക്കു സമ്മാനിച്ച മറ്റൊരു പേസ് ബൗളിങ് സെന്‍സേഷനാണ് ജസ്പ്രീത് ബുംറ. ദേശീയ ടീമിലെത്തിയ ശേഷം ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായി മാറാന്‍ 24 കാരന് കഴിഞ്ഞിട്ടുണ്ട്. 41 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഗുജറാത്തില്‍ നിന്നുള്ള ബുംറയായിരിക്കും അടുത്ത ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്ന്.
4.54 ഇക്കോണമി റേറ്റില്‍ 72 വിക്കറ്റുകള്‍ ഏകദിനത്തില്‍ നിന്നു മാത്രം ബുംറ പോക്കറ്റിലാക്കിയിട്ടുണ്ട്. ഡെത്ത് ഓവര്‍ ബൗളിങ് സ്‌പെഷ്യലിസ്റ്റായ താരം യോര്‍ക്കറുകളിലും അഗ്രഗണ്യനാണ്.

Story first published: Wednesday, October 24, 2018, 11:52 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X