For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ലേലത്തില്‍ ഇവരെ ആര്‍ക്കും വേണ്ട? ഇന്ത്യയുടെ അഡ്‌ലെയ്ഡ് ഹീറോയും കൂട്ടത്തില്‍!!

ഡിസംബര്‍ 18ന് ജയ്പൂരിലാണ് ലേലം

By Manu
ലേലത്തില്‍ ഇവരെ ആര്‍ക്കും വേണ്ടേ ? | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് തങ്ങളുടെ പോരായ്മകള്‍ മറികടക്കാനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. ഡിസംബര്‍ 18ല്‍ ജയ്പൂരിലാണ് താരലേലം നടക്കുന്നത്. ഇതിനകം ആയിരത്തില്‍ കൂടുല്‍ കളിക്കാര്‍ ലേലത്തിനായി തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ വെറും 70 കളിക്കാരെ മാത്രമേ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി ടീമിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുള്ളൂ.

ലേലത്തില്‍ ഇന്ത്യയുടെ ചില താരങ്ങളെ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ സാധ്യതയില്ല. ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രജയം സമ്മാനിച്ച് ഹീറോയായി മാറിയ ചേതേശ്വര്‍ പുജാരയ്ക്കു അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കണമെന്നില്ല. നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള പുജാരയ്ക്കു പക്ഷെ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താനായിട്ടില്ല. തന്റെ പതിഞ്ഞ ബാറ്റിങ് ശൈലി തന്നെയാണ് ഐപിഎല്ലില്‍ നിന്നും പുജാര തഴയപ്പെടാനുള്ള പ്രധാന കാരണം.
ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികളിലായി അഞ്ചു സീസണുകളില്‍ പുജാര കളിച്ചിട്ടുണ്ട്. 2010ല്‍ കെകെആറിലൂടെ തുടങ്ങിയ അദ്ദേഹം 2011ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തുടര്‍ച്ചയായി മൂന്നു സീസണുകള്‍ കളിച്ചു. 2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് പുജാര അവസാനമായി കളിച്ചത്. ഇതുവരെ 30 മല്‍സരങ്ങളില്‍ ഇറങ്ങിയ അദ്ദേഹത്തിന് 390 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ടെസ്റ്റില്‍ ഇന്ത്യയുടെ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന ഇഷാന്ത് ശര്‍മയെയും അടുത്ത ഐപിഎല്ലില്‍ കാണാന്‍ സാധ്യതയില്ല. കരിയറിന്റെ ആദ്യകാലത്ത് ഐപിഎല്ലിലെ മൂല്യമേറിയ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. അഞ്ചു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഐപിഎല്ലില്‍ ഇഷാന്ത് പന്തെറിഞ്ഞു കഴിഞ്ഞു. 2008- 10 വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പമായിരുന്ന പേസര്‍ പിന്നീട് ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2011-12), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2013-15), റൈസിങ് പൂനെ ജയന്റ്‌സ് (2016), കിങ്‌സ് ഇലവന്‍ പഞ്ചാബ് (2017) എന്നിവര്‍ക്കായും കളിച്ചിട്ടുണ്ട്.
10 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 8.17 ഇക്കോണമി റേറ്റില്‍ 59 വിക്കറ്റുകളാണ് ഇഷാന്തിന് നേടാനായത്. 2017ല്‍ അവസാനമായി കളിച്ച ടൂര്‍ണമെന്റില്‍ പഞ്ചാബിനായി ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ പേസര്‍ക്കായിരുന്നില്ല.

ഹനുമാ വിഹാരി

ഹനുമാ വിഹാരി

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പുതിയ അംഗായ ഹനുമാ വിഹാരിയാണ് ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിഹാരിക്കു ടെസ്റ്റ് ടീമില്‍ ഇടം നേടിക്കൊടുത്തത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് താരം ദേശീയ ടീമിനായി അരങ്ങറിയത്. കന്നി ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ച്വറി നേട്ടത്തോടൊപ്പം മൂന്നു വിക്കറ്റും വിഹാരി നേടിയിരുന്നു.
ഐപിഎല്ലില്‍ 2013, 15 എന്നിങ്ങനെ രണ്ടു സീസണുകളിലാണ് വിഹാരി കളിച്ചിട്ടുള്ളത്. രണ്ടു തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ 22 മല്‍സരങ്ങളില്‍ നിന്നും 15.56 ശരാശരിയില്‍ വെറും 280 റണ്‍സാണ് വിഹാരിക്കു നേടാനായത്. 2016ലെ ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട വിഹാരി പിന്നീട് ഐപിഎല്ലില്‍ കളിച്ചിട്ടില്ല.

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാറും ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയുടെയും ഭാഗമാവാന്‍ സാധ്യതയില്ലാത്ത താരമാണ്. 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ അഞ്ചു ടീമുകള്‍ക്കായി പ്രവീണ്‍ കളിച്ചിട്ടുണ്ട്. പ്രഥമ ഐപിഎല്‍ മുതല്‍ 2010വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അദ്ദേഹം.
2011ലെ ലേലത്തില്‍ പ്രവീണ്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൂടാരത്തിലേക്കു ചേക്കേറി. 2014ല്‍ മുംബൈ ഇന്ത്യന്‍സിലും തൊട്ടടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുമെത്തിയ പേസര്‍ 2016-17ല്‍ ഗുജറാത്ത് ലയണ്‍സിനൊപ്പമായിരുന്നു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും പ്രവീണ്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 109.20 സ്‌ട്രൈക്ക് റേറ്റില്‍ 344 റണ്‍സും 7.72 ഇക്കോണമി റേറ്റില്‍ 90 വിക്കറ്റുകളും താരം നേടി.

Story first published: Tuesday, December 11, 2018, 15:08 [IST]
Other articles published on Dec 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+