Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് അധിക കാലമുണ്ടാവില്ല!! തകരും... സാധ്യത ഇവരിലൊരാള്‍ക്ക്

ഷമിയുടെ റെക്കോര്‍ഡ് അധിക കാലമുണ്ടാവില്ല | Oneindia Malayalam

നാപ്പിയര്‍: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡിനെതിരേ പേസര്‍ മുഹമ്മദ് ഷമി സ്വന്തം പേരില്‍ കുറിച്ചിരുന്നു. 56 ഏകദിനങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 മല്‍സരങ്ങളില്‍ നിന്നും 100 വിക്കറ്റെടുത്ത മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ റെക്കോര്‍ഡാണ് ഷമി പഴങ്കഥയാക്കിയത്.

എന്നാല്‍ ഷമിക്ക് അധികകാലം ഈ റെക്കോര്‍ഡ് തന്റെ പേരില്‍ കാത്തുസൂക്ഷിക്കാനാവില്ല. അധികം വൈകാതെ തന്നെ ഈ റെക്കോര്‍ഡ് തിരുത്തപ്പെടാന്‍ സാധ്യതയേറെയാണ്. ഷമിയുടെ റെക്കോര്‍ഡ് സമീപഭാവിയില്‍ തന്നെ തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

മികച്ച ഫോമിലുള്ള ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ഷമിയുടെ റെക്കോര്‍ഡ് തിരുത്താന്‍ ശേഷിയുള്ള ഒരു ഇന്ത്യന്‍ താരം. അടുത്തിടെ ഏകദിന, ടി20 ടീമുകളില്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായെങ്കിലും ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറു വിക്കറ്റ് പിഴുത് ചഹല്‍ തിരിച്ചുവരവ് ആഘോഷിച്ചിരുന്നു.
നിലവില്‍ 36 ഏകദിനങ്ങളില്‍ നിന്നും 64 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിക്കഴിഞ്ഞു. 23.69 ശരാശരിയിലാണ് ചഹല്‍ ഇത്രയും വിക്കറ്റെടുത്തത്. ലോകകപ്പുള്‍പ്പെടെ നിരവധി ഏകദിനങ്ങള്‍ ഇന്ത്യ കളിക്കാനിരിക്കുന്നതില്‍ അധികം വൈകാതെ തന്നെ താരം 100 വിക്കറ്റുകള്‍ തികയ്ക്കാന്‍ സാധ്യത കൂടുതലാണ്.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസ് സെന്‍സേഷനായ ജസ്പ്രീത് ബുംറയാണ് പേസര്‍മാരില്‍ ഷമിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മിടുക്കുള്ള താരം. ഇതിഹാസ പേസര്‍ സഹീര്‍ ഖാന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളറെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് അദ്ദേഹം. അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്ന് കൂടിയാണ് ബുംറ.
നിലവില്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളിലും ടെസ്റ്റിലും ഒരുപോലെ അപകടകാരിയായ ബൗളറാണ് ബുംറ. 44 ഏകദിനങ്ങളില്‍ നിന്നും 4.45 ഇക്കോണമി റേറ്റില്‍ 78 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. അടുത്ത 12 കളികളില്‍ നിന്നും 22 വിക്കറ്റുകളെടുത്താല്‍ ഷമിയുടെ റെക്കോര്‍ഡ് തതകര്‍ക്കാന്‍ ബുംറയ്ക്കാവും.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ചഹലിനൊപ്പം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി മാറിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഷമിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള ശേഷിയുണ്ട്. നിലവില്‍ 36 ഏകദിനങ്ങളില്‍ നിന്നും 73 വിക്കറ്റുകള്‍ കുല്‍ദീപ് കടപുഴക്കിക്കഴിഞ്ഞു. ബുംറ, ചഹല്‍ എന്നിവരുടെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ കുല്‍ദീപ് തന്നെയാണ് മുന്നില്‍.
നിലവിലെ ഫോമില്‍ ഷമിയുടെ റെക്കോര്‍ഡ് തിരുത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് തന്നെയാണ്.

Story first published: Wednesday, January 23, 2019, 14:03 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+