ഐപിഎല്‍: ഫോമില്ലെങ്കിലും യുവരാജ് തന്നെ താരം... കോടിക്കിലുക്കം, പക്ഷെ ഉനാട്കട്ടിനും പിന്നില്‍!!
ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഈ മാസം 18ന് നടക്കാനിരിക്കെ രജിസ്റ്റര്‍ ചെയ്ത ആയിരത്തിലധികം കളിക്കാരും ശുഭപ്രതീക്ഷയിലാണ്. ഗ്ലാമര്‍ ടൂര്‍ണമെന്റായ ഐപിഎല്ലില്‍ അടുത്ത തവണ തങ്ങള്‍ക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലേലത്തില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് അടിസ്ഥാന വിലയിട്ടു കഴിഞ്ഞു. ഒരു കോടിയോ അതിനു മുകളിലോ അടിസ്ഥാന വിലയോ ഉള്ള നാലു ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ അടുത്ത ലേലത്തിനുള്ളൂ. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

യുവരാജ് സിങ് (1 കോടി)
ഫോം കണ്ടെത്താനാവാതെ വലയുകയാണെങ്കിലും ഐപിഎല്ലില്‍ തന്റെ മൂല്യത്തിന് കുറച്ച് സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കാണിച്ചു തന്നു. ഒരു കോടി രൂപയാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാനവില.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു യുവി. രണ്ടു കോടി രൂപയ്ക്കാണ് അന്നു അദ്ദേഹം തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു പുതിയ സീസണില്‍ യുവിയെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 65 റണ്‍സാണ് താരത്തിന് നേടാനായത്.
2014, 15 വര്‍ഷങ്ങളിലെ ലേലത്തിലെ ഏറ്റവും വില കൂടിയ താരമായിരുന്നു യുവി. ഇതുവരെ അഞ്ചു ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം ഐപിഎല്ലില്‍ കളിച്ചു കഴിഞ്ഞു. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നേടിയ ഒരേയൊരു ഐപിഎല്‍ കിരീടമാണ് യുവിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നത്.

മുഹമ്മദ് ഷമി (ഒരു കോടി)
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെയും അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഇതുവരെ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 2012-13 സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയും 2014-18 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയും ഷമി പന്തെറിഞ്ഞു. അഞ്ചു വര്‍ഷം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന താരത്തെ ഡല്‍ഹി പുതിയ സീസണിനു മുന്നോടിയായി ഒഴിവാക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന ഷമിക്ക് ഐപിഎല്ലില്‍ പക്ഷെ ഈ ഫോം ആവര്‍ത്തിക്കാനായിട്ടില്ല. ഐപിഎല്ലില്‍ 43 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള പേസര്‍ 21 വിക്കറ്റുകളാണ് നേടിയത്.

അക്ഷര്‍ പട്ടേല്‍ (ഒരു കോടി)
സ്പിന്നിര്‍ അക്ഷര്‍ പട്ടേലാണ് ലേലത്തില്‍ ഒരു കോടി അടിസ്ഥാന വിലയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റും 80 റണ്‍സും മാത്രമാണ് അക്ഷറിന് നേടാനായത്. ഇതേ തുടര്‍ന്നു സീസണിനു ശേഷം താരത്തെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
2014ലെ ഐപിഎല്‍ മുതല്‍ പഞ്ചാബ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു അക്ഷര്‍. കഴിഞ്ഞ സീസണിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ ഏക താരവും അദ്ദേഹമായിരുന്നു. അന്ന് 12.5 കോടി രൂപയായിരുന്നു അക്ഷറിന്റെ മൂല്യം.
ഐപിഎല്ലില്‍ ഇതുവരെ 68 മല്‍സരങ്ങൡ കളിച്ചിട്ടുള്ള അദ്ദേഹം 1765 റണ്‍സും 61 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ജയദേവ് ഉനാട്കട്ട് (1.5 കോടി)
കഴിഞ്ഞ സീസണിലെ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായിരുന്ന ജയദേവ് ഉനാട്കട്ടിന് വരാനിരിക്കുന്ന ലേലത്തില്‍ 1.5 കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. അടുത്ത ലേലത്തില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരവും അദ്ദേഹം തന്നെയാണ്. കഴിഞ്ഞ തവണ 11.5 കോടി രൂപയ്ക്കാണ് ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ പേസര്‍ക്കായില്ല. 15 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളെടുത്ത ഉനാട്കട്ടിനെ സീസണിനു ശേഷം രാജസ്ഥാന്‍ ഒഴിവാക്കുകയും ചെയ്തു.
രാജസ്ഥാനെക്കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ ജയന്റ്‌സ് ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 2017ലെ ഐപിഎല്ലില്‍ 24 വിക്കറ്റുകളെടുത്തതോടെയാണ് ഉനാട്കട്ടിന്റെ മൂല്യം വര്‍ധിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications