ഇവരാണ് ഇന്ത്യന്‍ ഹീറോസ്... കളിയിലെ കേമന്‍മാര്‍, സച്ചിന്‍ തന്നെ കിങ്!! തൊട്ടരികെ ആരുമില്ല

മുംബൈ: ഓരോ കാലത്തും ഇന്ത്യന്‍ ക്രിക്കറ്റില്‍ മാച്ച് വിന്നര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിച്ച് കൈയടി വാങ്ങിയവരാണ് ടീമിന്റെ യഥാര്‍ഥ ഹീറോസ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രം നോക്കിയാല്‍ വണ്‍മാന്‍ ഷോയിലൂടെ കളി ഇന്ത്യയുടെ വരുതിയിലാക്കിയ ചില സൂപ്പര്‍ താരങ്ങളെ കാണാം.
ഏറ്റവുമധികം തവണ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് ഉടമകളായിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
റെക്കോര്‍ഡുകളുടെ തമ്പുരാനായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ നിരയില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്. 463 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 62 തവണയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

സൗരവ് ഗാംഗുലി
സച്ചിന്റെ സമകാലികനായ മറ്റൊരു ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് പുരസ്‌കാര വേട്ടയില്‍ രണ്ടാസ്ഥാനത്തുള്ളത്. കരിയറില്‍ 311 ഏകദിനങ്ങളില്‍ ദാദ ഇന്ത്യക്കായി കളിച്ചു. ഇതില്‍ 31 തവണ മാന്‍ ഓഫ് ദി മാച്ച അവാര്‍ഡ് അദ്ദേഹം കൈക്കലാക്കി.

വിരാട് കോലി
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി മൂന്നാമതുണ്ട്. 211 ഏകദിനങ്ങളില്‍ മെന്‍ ഇന്‍ ബ്ലൂവിനായി പാഡണിഞ്ഞ കോലി 28 തവണ പുരസ്‌കാരത്തിന് അര്‍ഹനായി.

യുവരാജ് സിങ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങും എലൈറ്റ് ലിസ്റ്റില്‍ അംഗമാണ്. പരിക്കും മോശം ഫോമും കാരണം ഇപ്പോള്‍ ടീമിനു പുറത്താണെങ്കിലും ഏകദിനത്തില്‍ 27 തവണ യുവി മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്. ഇതുവരെ 304 ഏകദിനങ്ങളിലാണ് അദ്ദേഹം കളിച്ചത്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. 251 ഏകദിനങ്ങളിലാണ് വീരു ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഇതില്‍ 23 തവണ ടീമിനെ വിജയിപ്പിച്ച് അദ്ദേഹം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications